ആദായനികുതി റിട്ടേണ്‍ ഫോമുകളില്‍ ചില പ്രധാന മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്, 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫോമുകള്‍ ആദായനികുതി വകുപ്പ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ് (അസസ്സ്മെന്റ് വര്‍ഷം 2020-21). ഒരു ഔദ്യോഗിക വിജ്ഞാപനത്തിലൂടെ ഐടിആര്‍ 1 (സഹാജ്), ഐടിആര്‍ 2, ഐടിആര്‍ 3, ഐടിആര്‍ 4 (സുഗം), ഐടിആര്‍ 5, ഐടിആര്‍ 6, ഐടിആര്‍ 7, ഐടിആര്‍ വി ഫോമുകള്‍ ധനമന്ത്രാലയം പുറത്തിറക്കി. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആദായനികുതി നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി ആദായനികുതി വകുപ്പ് നേരത്തെ ഐടിആര്‍ ഫോം, ഐടിആര്‍ ഫോം 2 എന്നിവ പിന്‍വലിച്ചിരുന്നു.
നിങ്ങള്‍ക്കുള്ള ഐടിആര്‍ ഫോം ഏത്?
ഐടിആര്‍ 1 ഫോം: ഇത് സഹാജ് എന്നും അറിയപ്പെടുന്നു. ഇത് പ്രധാനമായും 50 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള വ്യക്തികള്‍ക്കാണ്.
ഐടിആര്‍ 2 ഫോം: ലാഭം, ബിസിനസ് അല്ലെങ്കില്‍ തൊഴില്‍ നേട്ടങ്ങള്‍ എന്നിവയില്‍ നിന്ന് വരുമാനം ലഭിക്കാത്ത വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കുമുള്ളത്.
ഐടിആര്‍ 3 ഫോം: ലാഭത്തില്‍ നിന്നോ ബിസിനസില്‍ നിന്നോ തൊഴിലില്‍ നിന്നോ വരുമാനമുള്ള വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും.
ഐടിആര്‍ 4 ഫോം: സുഗം എന്നും ഇതറിയപ്പെടുന്നു. 50 ലക്ഷം രൂപവരെ ആകെ വരുമാനമുള്ള വ്യക്തികള്‍, എച്ച്യുഎഫ് സ്ഥാപനങ്ങള്‍ (എല്‍എല്‍പി ഒഴികെയുള്ളവ) എന്നിവര്‍ക്കും, ബിസിനസ്, തൊഴില്‍ മേഖലകളില്‍ നിന്നുള്ള വരുമാനം 44AD, 44ADA അല്ലെങ്കില്‍ 44AE വകുപ്പുകള്‍ പ്രകാരം കണക്കാക്കുന്നവര്ക്കുമാണ് ഇത് ബാധകം. ഒരു കമ്പനിയില്‍ ഡയറക്ടര്‍ അല്ലെങ്കില്‍ ലിസ്റ്റ് ചെയ്യാത്ത ഷെയറുകളില്‍ നിക്ഷേപം നടത്തിയ വ്യക്തികളെ ഈ ഫോം ഉപയോഗിച്ച് ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നു.
ഐടിആര്‍ 5 ഫോം: വ്യക്തി, എച്ച്യുഎഫ് കമ്പനി, ഐടിആര്‍ 7 ഫോം ഫയല്‍ ചെയ്യുന്ന വ്യക്തികള്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്ക്.
ഐടിആര്‍ 6 ഫോം: വകുപ്പ് 11 പ്രകാരം ഇളവ് അവകാശപ്പെടുന്ന കമ്പനികള്‍ ഒഴികെയുള്ളവര്‍ക്ക്.
ഐടിആര്‍ 7 ഫോം: 139 (4 എ) അല്ലെങ്കില്‍ 139 (4 ബി) അല്ലെങ്കില്‍ 139 (4 സി) അല്ലെങ്കില്‍ 139 (4 ഡി) വകുപ്പുകള്‍ പ്രകാരം റിട്ടേണ്‍ നല്‍കേണ്ട കമ്പനികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക്.
2019-20 സാമ്പത്തിക വര്‍ഷം/ 2020-21 അസസ്സ്മെന്റ് വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫോമുകളിലെ മാറ്റങ്ങള്‍
1. ആഭ്യന്തര കമ്പനികളില്‍ നിന്നുള്ള ലാഭവിഹിതമായി നിങ്ങള്‍ക്ക് നികുതി നല്കാവുന്ന വരുമാനം ഉണ്ടെങ്കില്‍, ഐടിആര്‍-1 ഫോം ഫയല്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടാവില്ല.
2. ഒരു വീടിന്റെ സംയുക്ത ഉടമസ്ഥാവകാശം ഉള്ളവര്‍ക്ക് ഐടിആര്‍-1 അല്ലെങ്കില്‍ ഐടിആര്‍-4 ഫയല്‍ ചെയ്യാന്‍ കഴിയില്ല.
3. എല്ലാ ഐടിആര്‍ ഫോമുകളിലെയും കറന്റ് അക്കൗണ്ടുകളിലെ നിക്ഷേപം, വിദേശ യാത്ര, വൈദ്യുതി ബില്ലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം.
4. കൊവിഡ് 19 ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2020 ജൂണ്‍ 30 വരെ ചില നികുതി ലാഭിക്കല്‍ നിക്ഷേപം നടത്താന്‍ ആദായനികുതി വകുപ്പ് നികുതിദായകരെ അനുവദിച്ചു.
നികുതിയിളവ് ക്ലെയിം ചെയ്യുന്നതിനായി ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നടത്തിയ എല്ലാ നിക്ഷേപങ്ങളുടെയും പേയ്മെന്റുകളുടെയും വിശദാംശങ്ങള്‍ പുതിയ ഐടിആര്‍ ഫോമുകള്‍ തേടുന്നുണ്ട്. ലോക്ക്ഡൗണ്‍ കാരണം 2019-20 ലെ എല്ലാ ഐടിആറുകളും ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി 2020 നവംബര്‍ 30 വരെ ധനമന്ത്രി നിര്‍മല സീതാരാമന് നീട്ടിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
