പരസ്പരം സമ്മാനങ്ങൾ കൈമാറാത്ത ഇന്ത്യൻ ഉത്സവങ്ങൾ വളരെ അപൂർണ്ണമാണ്. പണം, സ്വർണം, വജ്രങ്ങൾ, ഓഹരികൾ, ഭൂമി തുടങ്ങിയ സാമ്പത്തിക സമ്മാനങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങൾ സുഹൃത്തുക്കളും കുടുംബങ്ങളും തമ്മിൽ കൈമാറ്റം ചെയ്യാറുണ്ട്. എന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനങ്ങൾ എല്ലായ്പ്പോഴും നികുതി രഹിതമായിരിക്കില്ല.
സമ്മാനങ്ങളുടെ മൂല്യം
സമ്മാനങ്ങളുടെ മൂല്യം 50,000 രൂപ കവിയുകയാണെങ്കിൽ നിങ്ങൾ അവയ്ക്ക് നികുതി നൽകേണ്ടി വരും. 50,000 രൂപ വരെ വിലമതിപ്പുള്ള സമ്മാനങ്ങൾ പൂർണ്ണമായും നികുതി രഹിതമാണ്. എന്നാൽ ഈ തുക കടന്നാൽ മുഴുവൻ തുകയും നികുതി വിധേയമാകും. ഉദാഹരണത്തിന്, ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങൾക്ക് 55,000 രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന വിഭാഗത്തിൽ 55,000 രൂപ പൂർണമായും നികുതി നൽകേണ്ടതാണ്.
നികുതി ബാധകം
ഒരു വർഷത്തിനിടയിൽ ലഭിക്കുന്ന എല്ലാ സമ്മാനങ്ങളുടെയും ആകെ മൂല്യം, പണമായാലും മറ്റ് വസ്തുക്കളാണെങ്കിലും അമ്പതിനായിരം രൂപ കവിയുകയാണെങ്കിൽ ആ വർഷത്തിൽ ലഭിച്ച സമ്മാനങ്ങൾക്ക് ആദായനികുതി നിയമം സെക്ഷൻ 56 (2) വകുപ്പ് പ്രകാരം നികുതി ബാധകമാണ്. സമ്മാനത്തിന്റെ നികുതി നിർണ്ണയിക്കുന്നത് ഒരു വർഷത്തിൽ ലഭിച്ച സമ്മാനത്തിന്റെ മൊത്തം മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ്.
നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സമ്മാനങ്ങൾ
ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷൻ 56 പ്രകാരം ഐടി ആക്റ്റ് അനുസരിച്ച്, ഇനിപ്പറയുന്ന വ്യക്തികളെ ഭാര്യ, സഹോദരൻ, സഹോദരി, ജീവിതപങ്കാളിയുടെ സഹോദരൻ അല്ലെങ്കിൽ സഹോദരി, മാതാപിതാക്കളുടെ സഹോദരൻ അല്ലെങ്കിൽ സഹോദരി എന്നിവരെയൊക്കെയാണ് അടുത്ത ബന്ധുക്കളായി കണക്കാക്കുന്നത്.
സുഹൃത്തുക്കളുടെ സമ്മാനം
സുഹൃത്തുക്കൾ 'ബന്ധു'യുടെ കീഴിൽ വരില്ല, അവരിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങൾക്ക് നികുതി നൽകേണ്ടതാണ്. കൂടാതെ, വിവാഹ സമയത്ത് ലഭിക്കുന്ന സമ്മാനങ്ങളെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഒരു വ്യക്തിയുടെ ജന്മദിനം, വാർഷികം മുതലായ അവസരങ്ങളിൽ ലഭിക്കുന്ന സമ്മാനത്തിന് നികുതി ഈടാക്കും.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications