പേരു മാറിയാൽ യാത്ര മുടങ്ങില്ല; ട്രെയിൻ റിസർവേഷൻ ടിക്കറ്റിൽ പേരു മാറ്റാനും സാധിക്കും; എങ്ങനെ എന്നറിയാം
ട്രെയിൻ ടിക്കറ്റെടുത്ത ശേഷം യാത്ര നടക്കാതെ വരുമ്പോൾ ടിക്കറ്റ് റദ്ദാക്കുകയാണ് പൊതുവെ കണ്ടു വരുന്ന രീതി. യാത്രയ്ക്ക് തയ്യാറായി കുടുംബത്തിലൊരാളുണ്ടെങ്കിൽ ടിക്കറ്റ് അവർക്ക് കൈമാറി യാത്ര തുടരാം. ഐആർസിടിസി ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ എടുത്ത ഇ-ടിക്കറ്റിലെ പേരു മാറ്റാൻ റെയിൽവെ സൗകര്യം ഒരുക്കുന്നുണ്ട്. 'ഇലക്‌ട്രോണിക് റിസർവേഷൻ സ്ലിപ്പിൻ്റെ' പ്രിൻ്റ് ഔട്ടും യാത്രക്കാരിൽ ഒരാളുടെ ഫോട്ടോ തിരിച്ചറിയൽ രേഖയും സഹിതം റെയിൽവേ റിസർവേഷൻ ഓഫീസിലെത്തിയാൽ ഇത് പൂർ്തിയാക്കാം. എന്നാൽ നിലവിലുള്ള റെയിൽവേ നിയമങ്ങൾ അനുസരിച്ച് ട്രെയിൻ പുറപ്പെടുന്നതിന് നിശ്ചിത സമയം മുൻപെങ്കിലും ഇത് പൂർത്തിയാക്കണം.
എങ്ങനെ ടിക്കറ്റിലെ പേര് മാറ്റാം
റെയിൽവേ കൗണ്ടറുകൾ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളോ ഇ- ടിക്കറ്റുകളിലെയോ പേര് മാറ്റാൻ നിലവിലുള്ള റെയിൽവേ നിയമങ്ങൾ അനുസരിച്ച് റെയിൽവേ റിസർവേഷൻ ഓഫീസുകൾ സന്ദർശിച്ചാൽ മതിയാകും. അടുത്തുള്ള റെയിൽവേ റിസർവേഷൻ ഓഫീസിലെത്തി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുണപ് ഇ-ടിക്കറ്റിൽ പേര് മാറ്റുന്നതിന് യാത്രക്കാരൻ രേഖാമൂലം അപേക്ഷിക്കണം. റെയിൽവേ ഇ-ടിക്കറ്റുകൾ യാത്രക്കാരൻ്റെ കുടുംബത്തിലെ മറ്റൊരു അംഗത്തിനും കൈമാറാം. അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ എന്നിവരുടെ പേരിലേക്ക് ടിക്കറ്റ് കൈമാറാം.
ആവശ്യമായ രേഖകൾ
യാത്രക്കാരൻ 'ഇലക്‌ട്രോണിക് റിസർവേഷൻ സ്ലിപ്പ്' പ്രിൻ്റ് ഔട്ടിനൊപ്പം ഫോട്ടോ തിരിച്ചറിയൽ കാർഡ്, ഒറിജിനൽ, പുതിയ യാത്രക്കാരനുമായുള്ള രക്തബന്ധത്തിനുള്ള തെളിവ് എന്നിവ അപേക്ഷയ്ക്കൊപ്പം കരുതണം. റിസർവേഷൻ സൗകര്യമുള്ള എല്ലാ റെയിൽവെ സ്റ്റേഷനിൽ നിന്നും ഇത്തരത്തിൽ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം.

സമയ പരിധി
സർക്കാർ ജീവനക്കാരനാണ് അപേക്ഷിക്കുന്നതെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് അപേക്ഷിച്ചാൽ മതിയാകും. ആഘോഷം വിവാഹം, വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവരാണെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ടിക്കറ്റുമായി അപേക്ഷ സമർപ്പിക്കണം. എൻസിസി സ്ഥാനാർത്ഥികൾക്കും ടിക്കറ്റ് ട്രാൻസ്ഫർ സേവനത്തിന്റെ ആനുകൂല്യങ്ങൾ ആസ്വദിക്കാം.
യാത്രക്കാരന് ലാഭം
ടിക്കറ്റ് റദ്ദാക്കുമ്പോൾ നൽകുന്ന വലിയ സാമ്പത്തിക നഷ്ടം യാത്രക്കാർക്ക് ഇതുവഴി കുറയ്ക്കാം. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴഉുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും. 48 മണിക്കൂറിന് മുൻപ് ടിക്കറ്റ് റദ്ദാക്കിയാൽ ഫസ്റ്റ് എസിയിൽ 240 രൂപയും സെക്കന്റ് എസിയിൽ 200 രൂപയും തേഡ് എസിൽ 180 രൂപയും സ്ലീപ്പർ ക്ലാസിൽ 60 രൂപയും ഈടാക്കും. 48 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിലാണെങ്കിൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനവും 12 മണിക്കൂറിന് ശേഷമാണെങ്കിൽ 50 ശതമാനവും ഈടാക്കും. ഈ തുക ലാഭിക്കാനുള്ള വഴിയാണിത്.
ടിക്കറ്റിന് പകർപ്പ് വാങ്ങാം
നഷ്‌ടപ്പെട്ട, കീറിപ്പോയ ട്രെയിൻ ടിക്കറ്റുകളുടെ തനിപ്പകർപ്പ് ടിക്കറ്റ് ഉടമയ്ക്ക് റെയിൽവെ നൽകും. ഇതിനായി നിശ്ചിത ചാർജും റെയിൽവെ ഈടാക്കുന്നുണ്ട്. യാത്രക്കാർ റെയിൽവേ സ്റ്റേഷനുകളിലെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ടിക്കറ്റിനെ പകർക്ക് നേടിയെടുക്കാം. ടിക്കറ്റിന്റെ പകർപ്പ് ലഭിക്കാൻ യാത്രക്കാർക്ക് സ്റ്റേഷൻ മാസ്റ്ററുമായി ബന്ധപ്പെടാം.
ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് കൺഫേം ചെയ്ത യാത്ര ടിക്കറ്റ് നഷ്ടപ്പെട്ടാൽ കീറിപ്പോവുകയോ ചെയ്താൽ യാത്രക്കാരനിൽ നിന്ന് നിശ്ചിത ചാർജ് ഈടാക്കി സ്റ്റേഷൻ മാസ്റ്റർ യഥാർത്ഥ ടിക്കറ്റിന് പകരമായി ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നൽകും. ആർഎസി ടിക്കറ്റുള്ള യാത്രക്കാർക്കും ഇത് ബാധകമാണ്. അതേസമയം, റിസർവേഷൻ ചാർട്ട് തയ്യാറാക്കിയതിന് ശേഷമാണ് യാത്രക്കാരൻ ടിക്കറ്റ് നഷ്ടപ്പെട്ട കാര്യം മനസിലാക്കുന്നതെങ്കിൽ ഉയർന്ന ചെലവ് വരും. ഈ സാഹചര്യത്തിൽ മൊത്തം യാത്രാക്കൂലിയുടെ 50 ശതമാനം ഈടാക്കിയാണ് ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് നൽകുക. ആർഎസി ടിക്കറ്റ് ഉടമകളാണെങ്കിൽ ചാർട്ട് തയ്യാറാക്കിയ ശേഷ ഈ സൗകര്യം ലഭിക്കില്ല.


Click it and Unblock the Notifications


