ഓണക്കാലമായി, അന്യ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകളാണ് കേരളത്തിലേക്ക് വരാനിരിക്കുന്നത്. ഓണം കഴിയുമ്പോഴേക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നവരാത്രി, ദീപാവലി തുടങ്ങിയ നിരവധി ആഘോഷങ്ങളും നടക്കാനിരിക്കുന്നു. അതിനാൽ തന്നെ ഈ ഉത്സവ സീസണിൽ ട്രെയിൻ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കും. അവധിക്കാലം ആഘോഷിക്കാൻ പോകുന്നതിനു മുന്നേ ടിക്കറ്റുകൾ അഡ്വാൻസ് ബുക്ക് ചെയ്തോ?
ഓൺലൈനായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ട്രെയിൻ കയറേണ്ട റെയിൽവേ സ്റ്റേഷൻ പലരും തെറ്റായി തിരഞ്ഞെടുക്കാറുണ്ട്. ഇത് അബദ്ധവശാൽ സംഭവിക്കുന്നതാണ്. എങ്കിലും യാത്ര പുറപ്പെടുന്നതിനു മുന്നേ നിങ്ങൾക്ക് യാത്ര പുറപ്പെടേണ്ട റെയിൽവേ സ്റ്റേഷൻ തിരഞ്ഞെടുക്കാൻ സാധിക്കും.
അതായത് നിങ്ങൾ യശ്വന്ത്പൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന തിരുവനന്തപുരം നോർത്ത് ഘരീബ് രത്ത് എക്സ്പ്രസിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്നുവെന്ന് ചിന്തിക്കുക. എന്നാൽ അബദ്ധവശാൽ യശ്വന്ത്പൂർ സ്റ്റേഷന് പകരം ബനസ്വാഡി അല്ലെങ്കിൽ ധർമ്മപുരി എന്നീ സ്റ്റേഷനുകളാണ് നൽകിയതെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ ബോർഡിംഗ് പോയിന്റ് മാറ്റണ്. ഇല്ലെങ്കിൽ നിങ്ങൾക്ക് യശ്വന്ത്പൂർ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ കയറാൻ സാധിക്കില്ല.

ബോർഡിംഗ് സ്റ്റേഷനുകൾ മാറ്റുന്നതിനുള്ള നിയമം
ബോർഡിംഗ് സ്റ്റേഷൻ മാറ്റുന്നത് എളുപ്പമാണ്. എന്നാൽ അതിനു മുന്നേ ബോർഡിംഗ് പോയിൻ്റ് മാറ്റുന്നതിനെ കുറിച്ച് ഇന്ത്യൻ റെയിൽവേ പറയുന്ന ചില നിയമങ്ങൾ അറിഞ്ഞിരിക്കണം;
- ട്രെയിൻ പുറപ്പെട്ട് 24 മണിക്കൂറിനുള്ളിൽ ബോർഡിംഗ് സ്റ്റേഷൻ മാറ്റിയാൽ റീഫണ്ട് ലഭിക്കാൻ സാധ്യതയില്ല. പക്ഷേ ട്രെയിൻ റദ്ദാക്കൽ, കോച്ച് ഘടിപ്പിക്കാതിരിക്കൽ, മൂന്ന് മണിക്കൂറിൽ കൂടുതൽ ട്രെയിൻ വൈകി ഓടൽ എന്നീ സാഹചര്യങ്ങളിൽ റീഫണ്ട് ലഭിച്ചേക്കാം.
- ഒരു യാത്രക്കാരൻ ബോർഡിംഗ് സ്റ്റേഷൻ മാറ്റിയാൽ അവർക്ക് യഥാർത്ഥ ബോർഡിംഗ് സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാനുള്ള അവകാശങ്ങൾ നഷ്ടപ്പെടും.
- ടിക്കറ്റ് പിടിച്ചെടുക്കുകയാണെങ്കിൽ ബോർഡിംഗ് സ്റ്റേഷൻ മാറ്റം അനുവദനീയമല്ല.
- VIKALP ഓപ്ഷൻ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത് എങ്കിൽ ബോർഡിംഗ് സ്റ്റേഷൻ മാറ്റം അനുവദിക്കില്ല.
- ഐ-ടിക്കറ്റിന് ഓൺലൈൻ ബോർഡിംഗ് സ്റ്റേഷൻ മാറ്റം അനുവദനീയമല്ല.
- കറന്റ് ബുക്കിംഗ് വഴി ടിക്കറ്റ് എടുത്താൽ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കില്ല.
- ബുക്ക് ചെയ്ത സമയത്ത് ബോർഡിംഗ് സ്റ്റേഷൻ മാറ്റിയിട്ടുണ്ടെങ്കിൽ, യാത്രക്കാർക്ക് "ബുക്ക് ചെയ്ത ടിക്കറ്റ് ചരിത്രം" എന്ന ഓപ്ഷനിൽ നിന്ന് ഒരിക്കൽ കൂടി ബോർഡിംഗ് സ്റ്റേഷൻ മാറ്റാം.
കുതിച്ചും കിതച്ചും സ്വർണ വില ചാഞ്ചാടുന്നു, നിരാശയോടെ ആഭരണപ്രേമികൾ: ഇന്ന് പവന് 80 രൂപ കുറഞ്ഞു
ഐആർസിടിസിയിൽ എങ്ങനെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാം?
ടിക്കറ്റ് ബുക്കിംഗിന് ശേഷം ബോർഡിംഗ് പോയിന്റ് എങ്ങനെ മാറ്റാമെന്ന് വിശദമായി അറിയാം;
1. നിങ്ങളുടെ ഐഡിയും പാസ്‌വേഡും നൽകി അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
2. എന്റെ അക്കൗണ്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ എന്റെ ഇടപാടുകൾ എന്ന വിഭാഗം എത്തും. അതിൽ നിന്നും ബുക്ക് ചെയ്ത ടിക്കറ്റ് ഹിസ്റ്ററി എന്ന ഓപ്ഷനിലേക്ക് പോകുക
3. ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ ആഗ്രഹിക്കുന്ന ടിക്കറ്റ് തിരഞ്ഞെടുത്ത് ബോർഡിംഗ് പോയിന്റ് മാറ്റുക എന്ന ബട്ടൺ തിരഞ്ഞെടുക്കുക.
4. അതിനു ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ബോർഡിംഗ് പോയിന്റ് തിരഞ്ഞെടുക്കുക.
5. നിങ്ങളുടെ ടിക്കറ്റിന്റെ ബോർഡിംഗ് പോയിന്റ് മാറ്റാൻ "ഒകെ" ക്ലിക്ക് ചെയ്യുക.
6. ബോർഡിംഗ് സ്റ്റേഷൻ വിജയകരമായി മാറ്റിയാൽ അതിനുള്ള മെസേജ് വരും.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ശരിയായ ബോർഡിംഗ് പോയിൻ്റ് തിരഞ്ഞെടുത്ത് യാത്ര ചെയ്യാം.
More From GoodReturns

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരുവിൽ നിന്നും കേരളത്തിലെത്താം, ട്രെയിൻ കിട്ടില്ലേ എന്ന പേടി വേണ്ട, ഈ ട്രെയിൻ പിടിച്ചിങ്ങ് പോര്...

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

ഇതുവരെ ഇടിഞ്ഞത് 13,520 രൂപ, പൊന്നിന്റെ തിളക്കം കുറയുന്നു, കല്യാണപാർട്ടികൾക്ക് ആശ്വാസം

Gold Rate Live: യുദ്ധത്തിൽ തകർന്ന് സ്വർണം, ഇന്നും പവന്റെ വില കുറഞ്ഞു, തത്സമയം വിവരങ്ങൾ അറിയാം

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

ബംപര്‍ നേട്ടം തരുന്ന ഓഹരികള്‍ ഇതാ- ഉയര്‍ന്ന ആദായം കീശയിലാക്കാം, കാത്തിരിക്കേണ്ടത് 12 മാസം മാത്രം

വിപണിയിലെ ചാഞ്ചാട്ടം റിട്ടയർമെന്റ് കാലത്തെ ബാധിക്കുമോ? പണം നഷ്ടമാകുന്നത് ഒഴിവാക്കാൻ ചില വഴികൾ



Click it and Unblock the Notifications