സ്വർണ വില ഓരോ ദിവസവും കൂടിയും കുറഞ്ഞും ചാഞ്ചാടുന്നു. ഈ മാറ്റം സാധാരണക്കാരെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. കാരണം, ആഗസ്റ്റ് 23 ശനിയാഴ്ച വൻ കുതിപ്പുണ്ടായതിനു ശേഷം ഇന്ന് ആഗസ്റ്റ് 25 തിങ്കളാഴ്ച വീണ്ടും നേരിയ ഇടിവുണ്ടായിരിക്കുന്നു. ഇന്നത്തെ വിലക്കുറവ് ഒട്ടും ആശ്വാസകരമല്ല. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.
യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാൻ്റെ പ്രഖ്യാപനമാണ് ശനിയാഴ്ച സ്വർണ വില കുതിക്കാൻ കാരണമായത്. ഇന്ന് നേരിയ ഇടിവുണ്ടായെങ്കിലും സെപ്റ്റംബറിൽ സ്വർണ വിലയിൽ കടുത്ത കയറ്റമുണ്ടാവാൻ സാധ്യതയുണ്ട്. ഇത് ആഭരണപ്രേമികളെയും സാധാരണക്കാരെയും തളർത്തും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 9305 രൂപയായി. ഒരു പവന് 80 രൂപ ഇടിഞ്ഞ് 74,440 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 93,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,151 രൂപയും പവന് 81,208 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7613 രൂപയും പവന് 60,905.60 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വര്‍ണ വില നേരിയ ഇടിവിലാണ്. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,366.97 ഡോളറിലെത്തി. വെള്ളി വിലയും ഇടിവിലാണ്.

സ്വർണ വിലയിൽ ചാഞ്ചാട്ടം
കഴിഞ്ഞ ദിവസം വമ്പൻ കുതിപ്പിലേക്ക് ഉയർന്ന സ്വർണ വില ഇന്ന് വീണ്ടും ഇടിഞ്ഞു. അപ്രതീക്ഷിതമായ ഈ വിലക്കുറവ് കേരളത്തിലും പ്രതിഫലിക്കുന്നു. കഴിഞ്ഞ ദിവസം യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിൻ്റെ പ്രസംഗത്തിൽ സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന പണ നയത്തിൽ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന് പറഞ്ഞിരുന്നു. ഇതോടെയാണ് ശനിയാഴ്ച സ്വർണ വില കുതിച്ചത്.
നിലവിൽ സ്വണ വില ഇടിഞ്ഞെങ്കിലും യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറഞ്ഞാൽ സ്വർണം വീണ്ടും കുതിച്ചുയരും. ഇത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കും. യുഎസിൻ്റെ പലിശ നിരക്ക് കുറഞ്ഞാൽ ഡോളറിൻ്റെ മൂല്യം ഇടിയും. ഇതോടെ സ്വർണത്തിൻ്റെ ഡിമാൻഡ് കുതിക്കും. സ്വർണ നിക്ഷേപങ്ങളിലേക്ക് ആളുകൾ ചുവടുമാറ്റുകയും ചെയ്യും. ഈ കാരണങ്ങളെല്ലാം സ്വർണ വിലക്ക് കരുത്തേകും.
മിന്നിത്തിളങ്ങി സ്വർണം, പവന്‍റെ വില വീണ്ടും 74,000 കടന്നു, അല്ലിക്ക് ആഭരണം വാങ്ങണോ..?
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
വമ്പൻ കുതിപ്പിന് ശേഷം ഇന്ന് സ്വർണ വില ഇടിഞ്ഞിട്ടുണ്ട്. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഇന്ന് കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,550 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,110 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിലെ ചാഞ്ചാട്ടമാണ് സാധാരണക്കാരെ ആശങ്കപ്പെടുത്തുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications