ആഭ്യന്തര വിപണിയില്‍ പാമോയിലിന്റെ ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചതോടെ ആഗോള വിപണിയില്‍ പാമോയില്‍ വില കുതിച്ചുയരുകയാണ്. ഇന്ത്യ ഉള്‍പ്പെടെ പാമോയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഭക്ഷ്യഎണ്ണയുടെ വില വര്‍ധനയ്ക്കും ഈ തീരുമാനം തിരികൊളുത്തിയിരിക്കുകയാണ്. പാമോയില്‍ ഉപയോഗിച്ചുള്ള ഒട്ടേറെ ഉല്പന്നങ്ങളുടെ വിലയിലും വര്‍ധനയുണ്ടാകും. നേരത്തെ ഉക്രൈന്- റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയിലെ സണ്‍ഫ്ലവര്‍ ഓയില്‍ വിതരണം പ്രതിമാസം 2.5 ലക്ഷം ടണ്ണില്‍ നിന്ന് ഒരു ലക്ഷമായി കുറഞ്ഞിരുന്നു.
താരതമ്യേന വില കൂടുതലുള്ള സോയാബീന്‍, സണ്‍ഫ്ലവര്‍ ഓയിലിന് പകരമായാണ് പാമോയില്‍ ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന 45 ശതമാനത്തോളം പാമോയിലും ഇന്തോനേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. അതിനാല്‍ ഈമാസം അവസാനത്തോടെ പാമോയില്‍ കയറ്റുമതിക്ക് നിരോധനം പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയിലടക്കം ഭക്ഷ്യ എണ്ണയുടെ വില ഉയരാന്‍ സാധ്യതയേറി. ഇടക്കാലയളവിലേക്ക് പാമോയില്‍ വിതരണത്തിലും ഉത്പന്ന വിലയിലും സമ്മര്ദമുയരാമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഭക്ഷ്യഎണ്ണ കമ്പനികളുടെയും എഫ്എംസിജി വിഭാഗം ഓഹരികളുടെ വിലയിലും പ്രതിഫലനം കണ്ടുതുടങ്ങി.
ഇന്തോനേഷ്യയുടെ നിരോധനത്തിന് പിന്നാലെ മലേഷ്യയും പാമോയില്‍ കയറ്റുമതിയുടെ തീരുവ വര്‍ധിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഭക്ഷ്യഎണ്ണയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്കും ചെലവേറും. ഈ വാര്‍ത്ത വന്നതോടെ 6 ശതമാനം ഇടിവോടെ 3,150 രൂപ നിലവാരത്തിലാണ് എഫ്എംസിജി വിഭാഗത്തിലെ പ്രമുഖ കമ്പനിയായ ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ തിങ്കളാഴ്ച രാവിലെ വ്യാപാരം പുനരാരംഭിച്ചത്. ഇതിനോടൊപ്പം ഡിഎഫ്എം ഫുഡ്സ്, ടേസ്റ്റി ബൈറ്റ്സ് ഈറ്റബിള്‍സ്, എഡിഎഫ് ഫുഡ്സ്, നെസ്ലെ ഇന്ത്യ, മിസസ് ബെക്ടേര്‍സ് ഫുഡ് സ്പെഷ്യാല്‍റ്റീസ് ഓഹരികള്‍ 2 ശതമാനത്തോളവും തിരിച്ചടി നേരിട്ടു.
അതേസമയം ഭക്ഷ്യഎണ്ണ കമ്പനികളായ ഗോകുല്‍ അഗ്രോ റിസോഴ്സസ് 5 ശതമാനം ഉയര്‍ന്ന് 101.95 രൂപയില്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം. മറ്റൊരു പ്രമുഖ കമ്പനിയായ അദാനി വില്‍മറിന്റെ ഓഹരികളും 5 ശതമാനം കുതിച്ചുയര്‍ന്നു. ഇതിനിടെ 763 നിലവവാരത്തിലേക്കെത്തി അദാനി വില്‍മര്‍ ഓഹരികള്‍ പുതിയ റെക്കോഡ് ഉയരവും കുറിച്ചു. അതുപോലെ മൈക്രോ കാപ് ഭക്ഷ്യഎണ്ണ കമ്പനിയായ പൂന ദാല്‍ & ഓയില്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ 20 ശതമാനം കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം. മറ്റൊരു ചെറുകിട കമ്പനിയായ കീര്‍ത്തി ന്യൂട്രയന്റ്സ് 13 ശതമാനവും രാജ് ഓയില്‍ മില്‍സ് 10 ശതമാനവും മുന്നേറി.
അതേസമയം, പാമോയില്‍ വിലക്കയറ്റം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ എഫ്എംസിജി കമ്പനികളുടെ അറ്റാദായത്തില്‍ ഇടിവുണ്ടാക്കിയേക്കാം എ്ന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഭക്ഷ്യഎണ്ണയുടെ വിപണിയില്‍ ആഗോള തലത്തില്‍ തന്നെ 40 ശതമാനവും വിറ്റഴിക്കപ്പെടുന്നത് പാമോയിലാണ്. ബിസ്കറ്റ്, മാര്‍ഗാരിന്‍, ചോക്ലേറ്റ്, തുണിയലക്കുന്ന സോപ്പ് നിര്‍മാണത്തിനും പാമോയിലിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. നിലവില്‍ ഇന്ത്യയില്‍ ആവശ്യമുള്ള പാമോയിലിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. 80 ലക്ഷം ടണ്‍ പാമോയിലാണ് ശരാശരി ഓരോ വര്‍ഷവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്ലാന്ഡ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് പാമോയില്‍ എത്തുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എസ്ബിഐ എഫ്ഡി പലിശ കുറച്ചു; സുരക്ഷിത നിക്ഷേപത്തിന് ഇനി എന്ത് വഴി?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications