നാലാം പാദഫലം മുതല്‍ ഡോളർ ഇൻഡക്സ് വരെ; ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന 12 ഘടകങ്ങള്‍ ഇതാ

തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. ആഴ്ച കാലയളവിലെ ക്ലോസിങ്ങിന്റെ അടിസ്ഥാനത്തില്‍ ജനുവരി 16-ന് ശേഷമുള്ള ഉയര്‍ന്ന നിലവാരത്തിലാണ് പ്രധാന സൂചികകള്‍ നിലയുറപ്പിച്ചിരിക്കുന്നത്. നിഫ്റ്റി 17,784-ലും സെന്‍സെക്സ് 59,447-ലുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 75 ശതമാനം ഓഹരികളും ആഴ്ചക്കണക്കില്‍ നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഐടി, മീഡിയ, റിയാല്‍റ്റി ഒഴികെയുള്ള എന്‍എസ്ഇയിലെ എല്ലാ വിഭാഗം ഓഹരി സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ബാങ്ക്- നിഫ്റ്റിയും തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഫെബ്രുവരി 13-ന് ശേഷമുള്ള ബാങ്ക്- നിഫ്റ്റിയുടെ ഉയര്‍ന്ന നിലവാരത്തിലാണ് ക്ലോസിങ്.

മിഡ് കാപ്

അതേസമയം, നിഫ്റ്റി മിഡ് കാപ് സൂചിക തുടര്‍ച്ചയായ അഞ്ചാമാത്തെ ആഴ്ചയാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. സെപ്റ്റംബര്‍ 5-ന് ശേഷമുള്ള നിഫ്റ്റി മിഡ് കാപിന്റെ മികച്ച വ്യാപാര ആഴ്ച കൂടിയാണ് കടന്നു പോയത്. ജനുവരി 16-ന് ശേഷമുള്ള സൂചികയുടെ ഉയര്‍ന്ന നിലവാരത്തിലാണ് ഏപ്രില്‍ 8-ന് ക്ലോസ് ചെയ്തത്. സമാനമായി നിഫ്റ്റി സ്മോള്‍ കാപ് സൂചികയും തുടര്‍ച്ചയായ അഞ്ചാമാത്തെ ആഴ്ചയാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഫെബുവരി 6-ന് ശേഷമുള്ള സ്മോള്‍ കാപ് സൂചികയുടെ ഉയര്‍ന്ന നിലവാരത്തിലാണ് കഴിഞ്ഞയാഴ്ചത്തെ ക്ലോസിങ്. ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങളാണ് താഴേ ചേര്‍ത്തിരിക്കുന്നത്.

നാലാം പാദഫലം

നാലാം പാദഫലം

2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ പ്രവര്‍ത്തനഫലം പ്രമുഖ കോര്‍പ്പറേറ്റ് കമ്പനികള്‍ ഈയാഴ്ച മുതല്‍ പ്രസിദ്ധീകരിച്ചു തുടങ്ങും. ഐടി, ബാങ്കിംഗ് കമ്പനികളാവും ആദ്യം പ്രവര്‍ത്തനഫലം പുറത്തു വിടുന്നത്. സമീപ ഭാവിയിലേക്ക് വിപണിയുടെ ഗതി നിര്‍ണയിക്കുന്നതില്‍ കമ്പനികളുടെ സാമ്പത്തിക ഫലം നിര്‍ണായകമാകും. ഈയാഴ്ച പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍ താഴേ ചേര്‍ക്കുന്നു.

  • ഏപ്രില്‍ 11- ടിസിഎസ്, ഡെല്‍റ്റ കോര്‍പ്
  • ഏപ്രില്‍ 13- ഇന്‍ഫോസിസ്
  • ഏപ്രില്‍ 16- എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍
പണപ്പെരുപ്പ നിരക്ക്

പണപ്പെരുപ്പ നിരക്ക്

മാര്‍ച്ച് മാസത്തിലെ ഉപഭോക്തൃ സൂചികയെ (CPI) അടിസ്ഥാനമാക്കിയുള്ളതും മൊത്ത വില സൂചികയെ (WPI) അടിസ്ഥാനമാക്കിയുമുള്ള പണപ്പെരുപ്പ നിരക്കുകള്‍ ഈയാഴ്ച പുറത്തുവിടും. ഇതില്‍ വിപണിക്ക് ഏറെ നിര്‍ണായകമായ സിപിഐ പണപ്പെരുപ്പ നിരക്ക് ഏപ്രില്‍ 12 ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. 6.5 ശതമാനം നിരക്കാണ് വിപണി പ്രതീക്ഷിക്കുന്നത്. ഈ നിരക്കിന് മുകളിലേക്ക് പണപ്പെരുപ്പം നീങ്ങിയാല്‍ വിപണിയെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രത്യേകിച്ചും നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.2 ശതമാനത്തിലേക്ക് റിസര്‍വ് ബാങ്ക് താഴ്ത്തിയിട്ടുള്ള സാഹചര്യത്തില്‍. ഫെബ്രുവരിയില്‍ സിപിഐ പണപ്പെരുപ്പ നിരക്ക് 6.07 ശതമാനമായിരുന്നു. ഡബ്ല്യൂപിഐ പണപ്പെരുപ്പ നിരക്കുകളും ഈ ചൊവ്വാഴ്ച പ്രസിദ്ധപ്പെടുത്തും.

ക്രൂഡ് ഓയില്‍-

ക്രൂഡ് ഓയില്‍- കഴിഞ്ഞയാഴ്ച രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴേക്കിറങ്ങിയെങ്കിലും ബാരലിന് 100 ഡോളര്‍ നിലവാരത്തിന് മുകളില്‍ തന്നെ തുടരുകയാണ്. അമേരിക്ക റിസര്‍വ് ശേഖരം പുറത്തു വിടുമെന്നതും ചൈനയിലെ കോവിഡ് ലോക്ക് ഡൗണ്‍ വാര്‍ത്തകളുമാണ് ക്രൂഡ് ഓയില്‍ വില ആഴ്ച കാലയളവില്‍ 1.5 ശതമാനം താഴ്ത്തിയത്. ഏറെക്കാലം 100 ഡോളറിന് മുകളില്‍ ക്രൂഡ് ഓയില്‍ വില തുടരുന്നത് സമ്പദ്ഘടനയില്‍ സമ്മര്‍ദമേല്‍പ്പിക്കാം. വെള്ളിയാഴ്ച ബ്രെന്‍ഡ് ക്രൂഡ് 102.78 ഡോളര്‍ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഈയാഴ്ച വില ഉയരുന്ന സാഹചര്യം ഉടലെടുത്താല്‍ വിപണിയെ പ്രതികൂലമായി ബാധിക്കും.

ഡോളര്‍ ഇന്‍ഡക്‌സ്-
  • ആറാം ആഴ്ചയിലേക്ക് കടന്ന റഷ്യ- ഉക്രൈന്‍ യുദ്ധം സംബന്ധിച്ച വാര്‍ത്തകളും നിര്‍ണായകമാകും.
  • ഡോളര്‍ ഇന്‍ഡക്‌സ്- 2020 മേയ് മാസത്തിന് ശേഷം ഡോളര്‍ ഇന്‍ഡക്‌സ് 100 നിലവാരം വെള്ളിയാഴ്ച വ്യാപാരത്തിനിടെ കുറിച്ചു. തുടര്‍ന്ന് 99.79-ലാണ് ക്ലോസിങ്. ഇ്ത് വിദേശ നിക്ഷേപത്തിന്റെ ഒ!ഴുക്കിനെ സ്വാധീനിക്കാവുന്ന ഘടകമാണ്.
  • വിദേശ നിക്ഷേപകര്‍- കഴിഞ്ഞയാഴ്ച 6,337 കോടി രൂപയുടെ വില്‍പന നടത്തി. തൊട്ടു മുമ്പത്തെ ആഴ്ച 5,590 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. വിദേശ നിക്ഷേപകരുടെ നിലപാട് വിപണിയുടെ മുന്നോട്ടുള്ള നീക്കത്തെ സ്വാധീനിക്കും.
  • ആഗോള ഘടകങ്ങള്‍- അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് ഏപ്രില്‍ 12-ന് പ്രസിദ്ധീകരിക്കും. ഇത് വിപണിക്ക് നിര്‍ണായകമാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ധനനയം ഏപ്രില്‍ 14-ന് പുറത്തുവരും.
അംബേദ്കര്‍ ജന്മദിനവും
  • അംബേദ്കര്‍ ജന്മദിനവും മഹാവീര്‍ ജയന്തിയും പ്രമാണിച്ച് ഏപ്രില്‍ 14-നും ദുഖവെള്ളിയായതിനാല്‍ 15-നും വിപണി അവധിയായിരിക്കും. അതിനാല്‍ ഫലത്തില്‍ മൂന്ന് ദിവസം മാത്രമേ വ്യാപാരം നടക്കുകയുള്ളൂ.
  • ആഭ്യന്തര വ്യവസായിക ഉത്പാദന നിരക്ക ഏപ്രില്‍ 12-ന് പുറത്തുവിടും.
  • മാര്‍ച്ച് മാസത്തിലെ ബാലന്‍സ് ഓഫ് ട്രേഡ് കണക്കുകള്‍ ഏപ്രില്‍ 15-ന് പ്രസിദ്ധീകരിക്കും.
  • ഏപ്രില്‍ 8-ന് അവസാനിച്ച ആഴ്ചയിലെ വിദേശ നാണയ ശേഖരത്തിന്റെ കണക്കുകള്‍ ഈ വെള്ളിയാഴ്ച (ഏപ്രില്‍ 15) പുറത്തുവിടും.
  • ലിസ്റ്റിങ്- ഏപ്രില്‍ 11-ന് വേരാന്റ ലേണിങ് സോല്യൂഷന്‍സും ഏപ്രില്‍ 13-ന് ഹരിയോം പൈപ് ഇന്‍ഡസ്ട്രീസും ഐപിഒ നടപടികള്‍ പൂര്‍ത്തിയാക്കി ദ്വിതീയ വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടും.
ടെക്‌നിക്കല്‍ സൂചന

ടെക്‌നിക്കല്‍ സൂചന

ആഴ്ച കാലയളവിലെ നിഫ്റ്റിയുടെ ചാര്‍ട്ടില്‍ ഷൂട്ടിങ് സ്റ്റാര്‍ പാറ്റേണ്‍ ആണ് ദൃശ്യമായത്. ഹ്രസ്വകാലയളവിലുള്ള ദുര്‍ബലാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. മൂന്ന് ദിവസം മാത്രമുളള ഈ വ്യാപാര ആഴ്ചയില്‍ പ്രധാന സപ്പോര്‍ട്ട മേഖല 17,500-ലും പ്രധാന പ്രതിരോധ മേഖല 18,100 നിലവാരത്തിലും പ്രതീക്ഷിക്കപ്പെടുന്നു. 17,600 നിലവാരം തകര്‍ക്കപ്പെട്ടാല്‍ അടുത്തിടെയുണ്ടായ ബുള്ളിഷ് ട്രെന്‍ഡിന് മങ്ങലേല്‍പ്പിക്കും. അതേസമയം, ചാഞ്ചാട്ടം വെളിവാക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍ 17.68 നിലവാരത്തിലേക്ക് താഴ്ന്നത് വിപണി സമീപ ഭാവിയില്‍ സ്ഥിരത കൈവരിക്കുമെന്നതിന്റെ സൂചനയും നല്‍കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X