ഇന്ത്യയിലെ ആദ്യ രാജ്യാന്തര എക്സ്ചേഞ്ചായ ഇന്ത്യാ ഐഎന്‍എക്സ് 'ഐഎന്‍ആര്‍-യുഎസ്ഡി ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ്' വ്യാപാര മാര്‍ഗ്ഗം അവതരിപ്പിച്ചു. ബിഎസ്ഇയില്‍ ഇന്ത്യാ ഐഎന്‍എക്സും എന്‍എസ്ഇയില്‍ എന്‍എസ്ഇ-ഐഎഫ്എസ്സിയും വഴി പുതിയ വ്യാപാര മാര്‍ഗ്ഗം നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാം.
വെള്ളിയാഴ്ച്ച ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഐഎന്‍ആര്‍-യുഎസ്ഡി ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സിന് രാജ്യത്ത് തുടക്കമിട്ടത്. ഗാന്ധിനഗറിലെ GIFT ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ ഇതിന് വേദിയായി. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ധനമന്ത്രി ഉദ്ഘാടനം നടത്തിയത്.
പറഞ്ഞുവരുമ്പോള്‍ ഐഎന്‍ആര്‍-യുഎസ്ഡി ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷനുകളെന്ന പുതിയ വ്യാപാര മാര്‍ഗ്ഗം ഏറെ ഉപയോഗപ്രദമാണ്. കാരണം ഇന്ത്യന്‍ വിപണിയിലെ ചാഞ്ചാട്ടവും അപകടസാധ്യതയും ഒരുപരിധി തടഞ്ഞുനിര്‍ത്താന്‍ പുതിയ നീക്കത്തിന് സാധിക്കും.
എന്താണ് ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ്?
നിക്ഷേപകന് ഭാവി തീയതിയില്‍ ഓഹരി വാങ്ങാനോ വില്‍ക്കാനോ അവസരം നല്കുന്ന വ്യാപാര മാര്‍ഗ്ഗമാണ് ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ്. ഉദ്ദാഹരണത്തിന് ഈ വര്‍ഷം നവംബറില്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇടിയുമെന്ന് കരുതുന്നുണ്ടെങ്കില്‍ നവംബര്‍ കരാര്‍ അടിസ്ഥാനപ്പെടുത്തി ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് വിപണിയില്‍ നിന്നും ഇപ്പോള്‍ ഡോളറുകള്‍ വാങ്ങാം.
ഇനി രൂപയ്ക്ക് എതിരെ ഡോളറാണ് വീഴുന്നതെങ്കിലോ? നവംബര്‍ കരാര്‍ അടിസ്ഥാനപ്പെടുത്തി ഡോളറുകള്‍ ഇപ്പോള്‍ വില്‍ക്കാം. ചുരുക്കത്തില്‍ നിക്ഷേപകന് വാങ്ങാനോ വില്‍ക്കാനോ നവംബര്‍ വരെ കാത്തിരിക്കേണ്ടതില്ല. നവംബര്‍ കേവലം ഒരു ഉദ്ദാഹരണം മാത്രമാണ്. ജൂണ്‍, ജൂലായ് എന്നിങ്ങനെ വിവിധ മാസങ്ങളില്‍ കാലപരിധിയുള്ള ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് കരാറുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.
കൈവശം ഡോളറില്ലാതെ അവ എങ്ങനെ വില്‍ക്കാം? ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് മാര്‍ഗ്ഗത്തെക്കുറിച്ചുള്ള പ്രധാന സംശയമിതാണ്. എന്നാല്‍ എഫ് ആന്‍ഡ് ഓ വിപണിയില്‍ ഡോളറുകള്‍ കൈവശമില്ലാതെതന്നെ വില്‍ക്കാം. ഇതേസമയം, ഒരു കാര്യം ഓര്‍മ്മിക്കണം. നവംബര്‍ കരാറിലാണ് നിങ്ങള്‍ ഡോളറുകള്‍ വില്ക്കുന്നതെങ്കില് നവംബര്‍ കരാറിന്റെ കാലപരിധി തീരുംമുന്‍പുതന്നെ ഡോളറുകള്‍ തിരിച്ചുവാങ്ങേണ്ടതുണ്ട്.
ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് വിപണിയില്‍ നിന്നും ഓഹരി വാങ്ങുകയാണെങ്കില്‍ ധാരാളമായി വേണം വാങ്ങാന്‍. ഉദ്ദാഹരണത്തിന് ആയിരമോ അഞ്ഞൂറോ ഓഹരികളുണ്ടാകും എഫ് ആന്‍ഡ് ഓ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ പാക്കേജിന്. കറന്‍സി വിപണിയില്‍ നിന്നും നിങ്ങള്‍ക്ക് ആയിരം ഡോളര്‍ വാങ്ങാനോ വില്‍ക്കാനോ കഴിയും. എന്നാല്‍ പ്രത്യേക മാര്‍ജിന്‍ നിശ്ചയിക്കണമെന്നു മാത്രം.
എന്താണ് ഈ മാര്‍ജിന്‍?
നിങ്ങള്‍ വിദേശത്തേക്ക് യാത്ര ചെയ്യുകയാണെന്ന് കരുതുക. ഡോളറുകള്‍ കൈവശം വെയ്ക്കണമെങ്കില്‍ 75,000 രൂപയോളം അടയ്ക്കേണ്ടതുണ്ട് (75 ത 1000 ഡോളര്‍). എന്നാല്‍ 'എഫ് ആന്‍ഡ് ഓ'യില്‍ കേവലം പത്തു ശതമാനം മാര്‍ജിന്‍ അടച്ചാല്‍ മതി. അതായത് 7,500 രൂപ. എഫ് ആന്‍ഡ് ഓ വിപണിയുടെ പ്രധാന ഗുണമിതാണ്. ചെറിയ തുക വെച്ച് വലിയ നിക്ഷേപങ്ങള്‍ നടത്താം. എന്നാല്‍ അപകടസാധ്യത കൂടുതലാണ്.
ഐഎന്‍ആര്‍-യുഎസ്ഡി എഫ് ആന്‍ഡ് ഓ കരാറുകളുടെ ആനുകൂല്യം
പ്രധാനമായും വിപണിയിലെ അപകട സാധ്യത കുറയ്ക്കാന്‍ ഐഎന്‍ആര്‍-യുഎസ്ഡി ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ് വ്യാപാര മാര്‍ഗ്ഗത്തിന് കഴിയും. കറന്‍സി വിപണിയില്‍ സംഭവിക്കുന്ന പരിഭ്രാന്തി പലപ്പോഴും മൂലധന വിപണികളിലെ വിദേശ പോര്ട്ട്ഫോളിയോകളെയാണ് ബാധിക്കാറ്. എന്തായാലും നിലവില്‍ ഇന്ത്യയില്‍ ഈ പ്രതിസന്ധി തടുക്കാന്‍ ആവശ്യത്തിലേറെ ഫോറക്സ് റിസര്‍വുകളുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
