ഒരു കമ്പനിയില്‍ വിദേശ നിക്ഷേപകരുടേയും (FII) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും (DII) ഓഹരി പങ്കാളിത്തം വര്‍ധിക്കുകയാണെങ്കില്‍ അത് പോസിറ്റീവ് ഘടകമാണ്. കമ്പനിയുടെ അടിസ്ഥാനപരവും സാമ്പത്തിക ഭദ്രതയും വളര്‍ച്ചാ സാധ്യതയുമൊക്കെ വളരെ ശാസ്ത്രീയമായി വിലയിരുത്തിട്ടാണ് ഇക്കൂട്ടര്‍ നിക്ഷേപത്തിനുള്ള തീരുമാനമെടുക്കുന്നത്. അതുകൊണ്ട് വന്‍കിട നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തവും ചരിത്രവും പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും ആ ഓഹരിയെ വിലയിരുത്താന്‍ സഹായിക്കുന്ന ഘടകമാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്
രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റ ഓഹരികള്‍ വിദേശ നിക്ഷേപകര്‍ക്കും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. വിദേശ നിക്ഷേപകര്‍ 5,940 കോടി ഡോളറിന്റെ നിക്ഷേപം ഈ ബ്ലൂചിപ് ഓഹരിയില്‍ നടത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഓഹരികളിലെ ആകെ വിദേശ നിക്ഷേപ മൂല്യത്തിന്റെ 10 ശതമാനത്തോളമാണ്. സമാനമായി ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിലയന്‍സ് ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ളത്. 3,270 കോടി ഡോളറിന്റെ നിക്ഷേപം ഡിഐഐ നടത്തിയിട്ടുണ്ട്.
എച്ച്ഡിഎഫ്സി ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമാണ് എച്ച്ഡിഎഫ്സി ബാങ്ക്. ഭവന വായ്പാ മേഖലയിലെ മുന്‍നിര കമ്പനിയായ എച്ച്ഡിഎഫ്സിയുമായി ലയനം പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയരിക്കുന്നത് എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരികളാണ്. 4,340 കോടി ഡോളറാണ് എച്ച്ഡിഎഫ്സി ബാങ്കിലെ വിദേശ നിക്ഷേപമൂല്യം. അതേസമയം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്നാമത്തെ ഏറ്റവും വലിയ നിക്ഷേപമാണ് ഈ പ്രൈവറ്റ് ബാങ്കിംഗ് ഓഹരിയിലുള്ളത്.
ഐസിഐസിഐ ബാങ്ക്
രാജ്യത്തെ സ്വകാര്യ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ് ഐസിഐസിഐ ബാങ്ക്. വന്‍കിട നിക്ഷേപകരായ ആഭ്യന്തര, വിദേശ സ്ഥാപനങ്ങള്‍ക്ക് ഒരേപോലെ പ്രിയപ്പെട്ട ഓഹരിയാണിത്. നിലവില്‍ വിദേശ നിക്ഷേപകര്‍ 3,370 കോടി ഡോളറിന്റെ ഓഹരികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സമാനമായി ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ 2,420 കോടി ഡോളറിന്റെ ഐസിഐസിഐ ബാങ്ക് ഓഹരികളുമുണ്ട്.
എച്ച്ഡിഎഫ്സി
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഭവന വായ്പാ സേവനദാതാക്കളായ എച്ച്ഡിഎഫ്സിയില് വന്‍കിട നിക്ഷേപകര്‍ക്ക് ഗണ്യമായ ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ 3,440 കോടി ഡോളറിന്റെ വിദേശ നിക്ഷേപം ഈ ഓഹരിയിലുണ്ട്. ഇത് വിദേശ നിക്ഷേപകര്‍ക്ക് മൂന്നാമതായി ഏറ്റവും കൂടുതല്‍ സാന്നിധ്യമുള്ള ഓഹരിയാണ്. അതേസമയം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം ഏറ്റവും കൂടുതലുള്ള എട്ടാമത്തെ കമ്പനിയാണ് എച്ച്ഡിഎഫ്സി.
ഐടിസി
ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനികളിലൊന്നും സിഗരറ്റ് വിപണി കൈയടിക്കിയും വെച്ചിരിക്കുന്ന ബ്ലൂചിപ് ഓഹരിയാണ് ഐടിസി. മുടങ്ങാതെ ലാഭിവിഹിതം പ്രഖ്യാപിക്കാറുള്ള ഈ ഓഹരിയില്‍ വിദേശ നിക്ഷേപകരേക്കാള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാണ് ബുള്ളിഷ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 1,870 കോടി ഡോളറിന്റെ നിക്ഷേപം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്കുണ്ട്. അതേസമയം 5,60 കോടി ഡോളറിന്റെ നിക്ഷേപം മാത്രമാണ് വിദേശ വമ്പന്‍ നിക്ഷേപ സ്ഥാപനങ്ങള്ക്കുള്ളൂ.
ഇന്‍ഫോസിസ്
2022-ല്‍ ഐടി ഓഹരികള്‍ക്ക് കനത്ത തിരിച്ചടി ഏറ്റെങ്കിലും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഇന്‍ഫോസിസ് ഓഹരികള്‍. രണ്ടു കൂട്ടര്‍ക്കും ഐടി മേഖലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ഓഹരി കൂടിയാണിത്. വിദേഷശ നിക്ഷേപകരുടെ ഭാഗത്ത് വില്പനയുണ്ടായെങ്കിലും ഇപ്പോഴും 2,550 കോടി ഡോളര്‍ വിദേശ നിക്ഷേപം ഇന്‍ഫോസിസിലുണ്ട്.
ടിസിഎസ്
രാജ്യത്തെ ഏറ്റവും വലിയ ഐടി സ്ഥാപനവും ടാറ്റ ഗ്രൂപ്പിന്റെ അഭിമാന കമ്പനിയുമായ ടിസിഎസിന്റെ ഓഹരികളും വന്‍കിട നിക്ഷേപകരുടെ പ്രിയ സങ്കേതമാണ്. വിദേശ നിക്ഷേപകര്‍ക്ക് 2,090 കോടി ഡോളറും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1,300 കോടി ഡോളറിന്റേയും നിക്ഷേപം ടിസിഎസ് ഓഹരികളിലുണ്ട്. അതേസമയം 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ഈ ലാര്‍ജ് കാപ് ഓഹരിയില്‍ 18 ശതമാനത്തോളം നഷ്ടം നേരിട്ടു.
സ്റ്റേറ്റ് ബാങ്ക്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കിംഗ് സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ. ഈ പൊതു മേഖലാ ഓഹരിയില്‍ വിദേശ നിക്ഷേപകരാണ് കൂടുതല്‍ ബുള്ളിഷ് സമീപനം സ്വീകരിക്കുന്നത്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എസ്ബിഐ ഓഹരിയിലുള്ള നിക്ഷേപ മൂല്യം നിലവില്‍ 1,340 കോടി ഡോളറാണ്. ജൂണ്‍ പാദത്തിനൊടുവിലെ കണക്ക് പ്രകാരം എസ്ബിഐയുടെ ആകെ ഓഹരികളില്‍ 9.62 ശതമാനം വിദേശ നിക്ഷേപകര്‍ക്കും 25.24 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്.
ഭാരതി എയര്‍ടെല്‍
രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ഭാരതി എയര്‍ടെല്‍. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിദേശ നിക്ഷേപകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ബ്ലൂചിപ് ഓഹരി കൂടിയാണിത്. ഇതിനകം വിദേശ നിക്ഷേപകര്‍ 930 കോടി ഡോളര്‍ മൂല്യമുള്ള ഓഹരിയായി വളര്‍ന്നു. അതേസമയം ജൂണ്‍ പാത്തിലെ റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെല്ലിന്റെ ആകെ ഓഹരികളില്‍ 18.54 ശതമാനം വിദേശ നിക്ഷേപകര്‍ക്കും 20.23 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
രാജ്യത്തെ സ്വകാര്യ മേഖലയിലെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. വിദേശ നിക്ഷേപകര്‍ക്ക് 1,730 കോടി ഡോളറിന്റെ നിക്ഷേപമൂല്യം ഈ ഓഹരിയിലുണ്ട്. അതേസമയം ജൂണ്‍ പാത്തിലെ രേഖകള്‍ പ്രകാരം കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ആകെ ഓഹരികളില്‍ 40.55 ശതമാനം വിദേശ നിക്ഷേപകര്‍ക്കും 17.28 ശതമാനം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഓഹരി പങ്കാളിത്തമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications