സ്വന്തമായൊരു വീടെന്നത് നമ്മളിൽ പലരുടെയും വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിനായി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്ന ഭവന വായ്പകളെ ആശ്രയിക്കുന്നവരാണ് കൂടുതൽ. ഭീമമായ ഒരു തുക വീട് വാങ്ങാനും നിർമ്മിക്കാനും ആവശ്യമായി വരുന്നതിനാൽ ഇത്തരം വായ്പകൾ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. എന്നാൽ, ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഭവന വായ്പകൾ. ചെറിയ അശ്രദ്ധ പോലും നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെയും ആസൂത്രണത്തെയും ബാധിച്ചേക്കാം. പലിശ മുതൽ തിരിച്ചടവ് വരെ ഒരു ഭവന വായ്പയെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്.
ഗവേണാത്മക വിശകലനം: ഭവന വായ്പ തിരഞ്ഞെടുക്കുന്നതിൽ കാര്യങ്ങൾ കൃത്യമായി പഠിക്കുന്നതും മനസിലാക്കുന്നതും അനിവാര്യമാണ്. ഓരോ ബാങ്കുകളും വ്യത്യസ്ത വായ്പ സ്കീമുകളാണ് വാഗ്ദാനം ചെയ്യുന്നത്. വിപണിയിൽ അത്തരത്തിൽ ലഭ്യമായ എല്ലാ സാധ്യതകളും സൂക്ഷ്മമായി പഠിച്ച് അനുയോജ്യമായതുവേണം തിരഞ്ഞെടുക്കാൻ. ഇതിൽ ഏറ്റവും അടിസ്ഥാനപരമായ കാര്യം പലിശ നിരക്കിലെ വ്യത്യാസമാണ്. ഇതിനായി സാങ്കേതികവിദ്യയുടെ സഹായം തേടാവുന്നതാണ്. ഇഎംഐ കാൽക്കുലേറ്റർ പോലെയുള്ള സംവിധാനങ്ങൾ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തി ലോൺ തുകയും പലിശ നിരക്കും തിരിച്ചടവുമെല്ലാം കണക്കാക്കാനും താരതമ്യം ചെയ്യാനും സാധിക്കുന്നു. പ്രൊസസിംഗ് ഫീസ്, നിയമപരമായ മറ്റ് ചാർജുകൾ, സ്റ്റാമ്പ് ഡ്യൂട്ടി, വായ്പ കാലയളവും തിരിച്ചടവും തുടങ്ങി എല്ലാകാര്യങ്ങളും പഠന വിധേയമാക്കണം.

പലിശ നിരക്കും രീതിയും: ഭവന വായ്പയിൽ രണ്ട് തരത്തിലാണ് പലിശ കണക്കാക്കുന്നത്, ഫ്ലോട്ടിംഗ് പലിശയും സ്ഥിര പലിശയും. ആർബിഐയുടെ റിപ്പോ നിരക്ക് അനുസരിച്ച് മാറുന്ന ഫ്ലോട്ടിംഗ് പലിശ നിരക്കിൽ നിന്ന് വ്യത്യസ്തമായി ഒരു ഫിക്സഡ്-റേറ്റ് ബാങ്ക് ലോണിന് ഒരു പലിശ നിരക്ക് സ്ഥിരമായി തുടരും. നിങ്ങളുടെ ഹോം ലോണിന് ഫിക്സഡ് അല്ലെങ്കിൽ ഫ്ലോട്ടിംഗ് പലിശ നിരക്ക് തിരഞ്ഞെടുക്കാൻ തീരുമാനിക്കുമ്പോൾ, നിലവിലുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കുക. നിലവിലത്തെ സാഹചര്യത്തിൽ ഫ്ലോട്ടിംഗ് നിരക്ക് മികച്ച് തിരഞ്ഞെടുപ്പായിരിക്കും. മാറ്റമില്ലാതെ തുടരുന്ന റിപ്പോ നിരക്ക് വരും ദിവസങ്ങളിൽ താഴേക്ക് വരാനുള്ള സാധ്യത കൂടുതലാണ്.
വരുമാനം മുഖ്യ പരിഗണനയാക്കുക: നിങ്ങളുടെ വരുമാനം വായ്പയെടുക്കുന്നതിൽ ഒരു പ്രധാന ഘടകമാണ്. വരുമാനം പരിഗണിക്കാതെ വായ്പയെടുക്കാൻ പാടില്ല. പ്രതിമാസ വരുമാനത്തിൽ ഒരു ഭാഗം വായ്പ തിരിച്ചടവിനായി മാറ്റിവെക്കുമ്പോൾ മറ്റ് സാമ്പത്തിക ആവശ്യങ്ങളെ അത് സ്വാധീനിക്കുന്നു. സന്തുലിതമായ കരിയർ, ലൈഫ്‌സ്‌റ്റൈൽ ചോയ്‌സുകൾ എന്നിവ ഉപയോഗിച്ച്, നിങ്ങളുടെ ഹോം ലോൺ എളുപ്പത്തിൽ മാനേജ് ചെയ്യാനും ക്ലോസ് ചെയ്യാനും കഴിയും.
അപകട സാധ്യത തിരിച്ചറിയുക: ലോണുകൾ അപകടസാധ്യതയുള്ളതാകാം-ആവശ്യാനുസരണം നിങ്ങൾ ലോൺ തിരിച്ചടവ് നിറവേറ്റുന്നില്ലെങ്കിൽ, വൈകി തിരിച്ചടവ് ഫീസ്, ഉയർന്ന പലിശ നിരക്ക് അല്ലെങ്കിൽ നിയമപരമായ നടപടികൾ തുടങ്ങിയ അനന്തരഫലങ്ങൾ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഇതെല്ലാം നിങ്ങളുടെ സാമ്പത്തികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കും. സമഗ്രമായ അപകടസാധ്യത വിലയിരുത്തൽ, നിങ്ങൾ വിവരമുള്ള ഒരു തിരഞ്ഞെടുപ്പ് നടത്തുന്നുവെന്ന് ഉറപ്പാക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
