വര്‍ത്തമാനകാലത്ത് തന്നെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ കളം പിടിച്ചടക്കുമ്പോള്‍ അവയുടെ ഭാവി എത്രമാത്രം ശോഭനമായിരിക്കുമെന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതില്ലല്ലോ. താരതമ്യേന താഴ്ന്ന നിരക്കുകളില്‍ വേഗതയേറിയ ഇന്റര്‍നെറ്റ് ലഭ്യമാകുന്നത് ഓണ്‍ലൈന്‍ സേവനങ്ങളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു.
രാജ്യത്ത് ഓണ്‍ലൈന്‍ ഷോപ്പിങ്ങിനോടുള്ള ആഭിമുഖ്യം വര്‍ധിക്കുന്നതും അനുകൂല ഘടകങ്ങളാണ്. ഇതിനോടൊപ്പം വ്യവസായ മേഖലയെ ഉഴുതുമറിക്കാന്‍ ശേഷിയുള്ള വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ട്അപ്പുകളും ഒക്കെ പ്രതീക്ഷയുടെ സാധ്യതകള്‍ തുറന്നിടുന്നു. ഇടക്കാലയളവില്‍ ശക്തമായ തിരുത്തല്‍ നേരിട്ടെങ്കിലും അടുത്തിടെ തിരിച്ചുവരവിന്റെ സൂചന നല്‍കുന്നതും ഹ്രസ്വകാലയളവിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്നതുമായ 3 ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനികളുടെ ഓഹരികളാണ് താഴെ ചേര്‍ക്കുന്നത്.
ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ്
രാജ്യത്തെ ആദ്യത്തേയും ഏറ്റവും വലുതുമായ ബി-2-ബി ഡിജിറ്റല്‍ വിപണന ശൃംഖലയാണ് ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് ലിമിറ്റഡ്. വിവിധയിടങ്ങളിലുള്ള ഉത്പന്ന നിര്‍മാതാക്കളെ ഓണ്‍ലൈന്‍ മുഖേന ആവശ്യക്കാരായ വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും ബന്ധിപ്പിച്ചു കൊടുക്കുന്നതിന് സഹായിക്കുന്നു. പ്രധാനമായും ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. അടുത്തിടെ ബിസി ഇന്‍ഫോടെക്, വ്യാപാര്‍, ലെജിസ്റ്റിഫൈ, ഷിപ്വേ തുടങ്ങിയ കമ്പനികളില്‍ പങ്കാളിത്തം നേടിയിരുന്നു.
ബി-2-ബി ഡിജിറ്റല്‍ വിപണന മേഖലയിലെ 65 ശതമാനം വിപണി വിഹിതവും ഇന്ത്യാമാര്‍ട്ട് ഇന്റര്മെഷിന് (BSE: 542726, NSE : INDIAMART) സ്വന്തമാണ്. ഫ്രാഞ്ചൈസികളുടെ നിലവാരവും ശ്രദ്ധേയം. 2024 സാമ്പത്തിക വര്‍ഷത്തേക്ക് കമ്പനിയുടെ വരുമാനത്തില്‍ 26.6 ശതമാനവും അറ്റാദായം 18.9 ശതമാനം വീതവും വളര്‍ച്ച കൈവരിക്കുമെന്നാണ് യെസ് സെക്യൂരിറ്റീസിന്റെ വിലയിരുത്തല്‍.
ഇതിന്റെ ചുവടുപിടിച്ച് സമീപ കാലയളവിലേക്ക് ഇന്ത്യാമാര്‍ട്ട് ഇന്റര്‍മെഷ് ഓഹരിയില്‍ കല്പ്പിച്ചിരിക്കുന്ന ലക്ഷ്യവില 5,820 രൂപയാണ്. കഴിഞ്ഞ ദിവസം 4,764 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.
ഇന്‍ഫോ എഡ്ജ്
നിരവധി ഓണ്‍ലൈന്‍ ക്ലാസിഫൈഡ് ബ്രാന്‍ഡുകളുടെ ഉടമസ്ഥരും നിരവധി സ്റ്റാര്‍ട്ടപ്പുകളിലെ നിര്‍ണായ നിക്ഷേപകരുമാണ് ഇന്‍ഫോ എഡ്ജ് ഇന്ത്യ. നൗക്കരി.കോം, 99ഏക്കേര്‍സ്.കോം, ജീവന്‍സാഥി.കോം, ശിക്ഷ.കോം തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്ന പോര്‍ട്ടലുകള്‍ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നവയാണ്. വൈവിധ്യവത്കരിക്കപ്പെട്ട പ്രവര്‍ത്തന മേഖലയും ഇന്റര്‍നെറ്റ് വ്യാപനവും ഇന്‍ഫോ എഡ്ജിന് നേട്ടമാകും. സമീപകാലത്ത് തൊഴില്‍ വിപണിയിലെ ഉണര്‍വ് കമ്പനിക്ക് ഗുണകരമാണ്.
അതുപോലെ ഉയര്‍ന്ന തോതിലുള്ള ധനശേഖരം ഉപയോഗപ്പെടുത്തി കമ്പനിയുടെ വളര്‍ച്ചയ്ക്ക് അനുപൂരകമാകുന്ന ചെറിയ കമ്പനികളെ ഏറ്റെടുക്കാനുള്ള നീക്കം ഇന്‍ഫോ എഡ്ജ് (BSE: 532777, NSE : NAUKRI) നേതൃത്വം നടത്തുന്നുണ്ട്. ഇത് വളര്‍ച്ചയേയും ത്വരിതപ്പെടുത്തും. 2024 സാമ്പത്തിക വര്‍ഷത്തേക്ക് കമ്പനിയുടെ വരുമാനത്തില്‍ 27.4 ശതമാനവും അറ്റാദായം 28.6 ശതമാനം വീതം വളര്‍ച്ച കൈവരിക്കുമെന്നാണ് യെസ് സെക്യൂരിറ്റീസിന്റെ നിഗമനം.
ഇതിന്റെ പശ്ചാത്തലത്തില്‍ 5,375 രൂപയാണ് ഇന്‍ഫോ എഡ്ജ് ഓഹരിക്ക് നിര്‍ദേശിച്ചിരിക്കുന്ന സമീപകാല ലക്ഷ്യവില. കഴിഞ്ഞ ദിവസം 4,305 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.
തന്ലാ പ്ലാറ്റ്ഫോംസ്
ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കും ആവശ്യമായ ഐടി സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് തന്ലാ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്. വയര്‍ലെസ് ടെലിഫോണ്‍ മേഖലയ്ക്കു വേണ്ട വിവിധ ഉത്പന്നങ്ങളുടെ വികസനവും പ്രതിഷ്ഠാപനവുമാണ് മുഖ്യ പ്രവര്‍ത്തനം. മൊബൈല്‍ അധിഷ്ഠിത ഇടപാടുകളിലേക്ക് പുതുതലമുറ ചുവടു മാറ്റിയതും മൊബൈല്‍ ഫോണുകളുടെ വില കുറഞ്ഞതും തന്ലാ പ്ലാറ്റ്ഫോംസിന്റെ തലവര മാറ്റിക്കുറിച്ചു.
സി-പാസ് (CPaaS- Communications Platform as a Service) വിഭാഗത്തില്‍ തന്ലാ പ്ലാറ്റ്ഫോംസ് തന്നെയാണ് വിപണിയില്‍ മേധാവിത്തം പുലര്‍ത്തുന്നത്. ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ സംബന്ധിച്ച എസ്എംഎസ് സേവനങ്ങള്‍ നല്കുന്നതില് കമ്പനി മുന്‍പന്തിയിലാണ്.
ഒടിപി അനുബന്ധ സേവനങ്ങളിലെ കുതിച്ചുച്ചാട്ടം തന്ലാ പ്ലാറ്റ്ഫോംസിന്റെ (BSE: 532790, NSE : TANLA) വരുമാന വര്‍ധനവിന് വഴിതെളിക്കും. അതേസമയം ആഗോള തലത്തില്‍ 2025 വര്‍ഷത്തേക്ക് സി-പാസ് വിപണി 29 ശതമാനം നിരക്കില്‍ വളരുമെന്നാണ് വിലയിരുത്തല്‍. ഇതിന്റെ ഗുണഫലവും കമ്പനിക്ക് ലഭിക്കും. 2024 സാമ്പത്തിക വര്‍ഷത്തേക്ക് കമ്പനിയുടെ വരുമാനത്തില്‍ 21.8 ശതമാനവും അറ്റാദായം 21.2 ശതമാനം നിരക്കിലും വളര്‍ച്ച കൈവരിക്കുമെന്നാണ് യെസ് സെക്യൂരിറ്റീസിന്റെ അനുമാനം.
സമീപ കാലയളവിലേക്ക് തന്ലാ പ്ലാറ്റ്ഫോംസ് ഓഹരിക്ക് നിര്‍ദേശിച്ചിരിക്കുന്ന ലക്ഷ്യവില 1,215 രൂപയാണ്. കഴിഞ്ഞ ദിവസം 864 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്. ഓഹരിയുടെ വില 744 രൂപയില്‍ നില്‍ക്കുമ്പോഴായിരുന്നു ബ്രോക്കറേജ് സ്ഥാപനം വാങ്ങാന്‍ നിര്‍ദേശം നല്‍കിയത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications