റിസ്‌കിന്റെ ഇരട്ടി ലാഭം! ഈ 4 ഓഹരികള്‍ പരിഗണിക്കാം; പട്ടികയില്‍ ഡിഎല്‍എഫും

അടിസ്ഥാന പലിശ നിരക്കുകളില്‍ 0.75 ശതമാനം വര്‍ധിപ്പിക്കാനാണ് യുഎസ് ഫെഡറല്‍ റിസര്‍വ് യോഗം തീരുമാനിച്ചത്. ഇത് 28 വര്‍ഷത്തിനിടയിലെ കടുത്ത വര്‍ധനവാണെങ്കിലും വിപണി പ്രതീക്ഷിച്ച തോതിലായിരുന്നു നിരക്ക് വര്‍ധനവ് എന്നതിനെ താത്കാലിക ശുഭസൂചനയായി വിപണി ഉള്‍ക്കൊള്ളുമെന്നാണ് വിലയിരുത്തല്‍. ഇതിനോടൊപ്പം വിപണി ഓവര്‍സോള്‍ഡ് മേഖലയിലാണെന്നതും ആശ്വാസ റാലിക്ക് വഴിതെഴിച്ചേക്കുമെന്നും അനുമാനിക്കുന്നു. ഇതിന്റെ ഭാഗമായി ഹ്രസ്വകാലയളവിലേക്ക് പരിഗണിക്കാവുന്ന 4 ഓഹരികള്‍ താഴെ ചേര്‍ക്കുന്നു.

ആഫിള്‍ ഇന്ത്യ

ആഫിള്‍ ഇന്ത്യ

ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന ബഹുരാഷ്ട്ര സ്ഥാപനത്തിന്റെ രാജ്യത്തെ ഉപകമ്പനിയായ് ആഫിള്‍ ഇന്ത്യയുടെ ഓഹരികള്‍ 1,020 രൂപയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 1,140 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 960 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. തിരുത്തല്‍ നേരിട്ട ആഫിള്‍ ഇന്ത്യ (BSE: 542752, NSE : AFFLE) ഓഹരി അടുത്തിടെ 960- 980 നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ച് തിരികെ കയറിയിരുന്നു. 30 നിലവാരങ്ങളില്‍ ആര്‍എസ്‌ഐ സൂചകത്തില്‍ കാണപ്പെടുന്ന ആവേഗവും കുതിപ്പിനുള്ള സൂചന നല്‍കുന്നു.

സിഡിഎസ്എല്‍

സിഡിഎസ്എല്‍

ഓഹരി, കടപ്പത്രങ്ങള്‍, ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെയുള്ള നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപേണ സൂക്ഷിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് സിഡിഎസ്എല്‍. ഈ മിഡ് കാപ് ഓഹരി കഴിഞ്ഞ ദിവസം 1,136 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 1,243 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്ന് ആനന്ദ് രാത്തി നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,075 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.

1,080-90 രൂപ നിലവാരത്തില്‍ നിന്നും പിന്തുണ സ്വീകരിച്ച് സിഡിഎസ്എല്‍ (NSE : CDSL) ഓഹരി 'റൗണ്ടിങ് ബോട്ടം' പാറ്റേണ്‍ പ്രകടിപ്പിച്ചു. ആര്‍എസ്‌ഐ സൂചകത്തിലെ ആവേഗവും കുതിപ്പിനുള്ള ലക്ഷണമാണ് കാണിക്കുന്നത്.

ഡോ. റെഡ്ഡീസ്

ഡോ. റെഡ്ഡീസ്

രാജ്യത്തെ പ്രമുഖ ഫാര്‍മ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന്റെ ഓഹരികള്‍ ഇന്നലെ 4,336 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരി 4,350 രൂപ നിലവാരത്തില്‍ എത്തുമ്പോള്‍ വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും ഓഹരിക്ക് 4,420/ 4,450 രൂപ നിലവാരത്തിലേക്ക് ഉയരാനാകുമെന്നാണ് അനുമാനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 4,260 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.

ശക്തമായ തിരുത്തലിന് ശേഷം ഡോ. റെഡ്ഡീസ് (BSE: 500124, NSE : DRREDDY) ഓഹരി സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലാണ്. വില ഉയരുന്നതിനോടൊപ്പം ദിവസ ചാര്‍ട്ടില്‍ ഇടപാടുകളുടെ എണ്ണം കൂടുന്നതും 4,350 രൂപ നിലവാരത്തില്‍ നിന്നും ബ്രേക്കൗട്ടിനുള്ള സാധ്യത ശക്തമാക്കുന്നു.

ഡിഎല്‍എഫ്

ഡിഎല്‍എഫ്

രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായ ഡിഎല്‍എഫിന്റെ ഓഹരികള്‍ 317 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 335/ 341 രൂപ നിലവാരത്തിലേക്ക് ഓഹരി വില ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 300 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.

സമീപകാലത്ത് ഡിഎല്‍എഫ് (BSE: 532868, NSE : DLF) ഓഹരികള്‍ സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലായിരുന്നു. ടെക്‌നിക്കല്‍ സൂചകങ്ങളിലെ മൊമന്റം ഇന്‍ഡിക്കേറ്ററുകള്‍ ഓഹരിയിലെ ട്രെന്‍ഡ് റിവേഴ്‌സലിനുള്ള സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു. ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരം ഓഹരി മറികടന്നതും കുതിപ്പിനുളള സാധൂകരണം നല്‍കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി, എല്‍കെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X