നികുതി ഇളവിനായി എളുപ്പ വഴികള്‍ തേടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇന്ത്യയിലെ നികുതി വ്യവസ്ഥ അത്തരം നിരവധി ഇളവുകള്‍ നല്‍കുന്നുമുണ്ട്. സെക്ഷന്‍ 80 സി, സെക്ഷന്‍ 80 ഡി എന്നിവ വഴിയാണ് സാധാരണ ഗതിയില്‍ ആളുകള്‍ നികുതി ഇളവ് നേടാറുള്ളത്. എന്നാല്‍ ദേശീയ പെന്ഷന് സിസ്റ്റത്തില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നത് വഴി നികുതി ഇനത്തില്‍ അധിക ഇളവ് നേടാം. സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന ഒരു പെന്ഷന് പദ്ധതിയാണ് എന്‍പിഎസ് അഥവാ നാഷ്ണല്‍ പെന്ഷന് സ്കീം. എന്‍പിഎസില്‍ നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്ക് ആദായനികുതി നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം കൂടുതല്‍ നികുതി ആനുകൂല്യം നേടാന്‍ കഴിയും.
(i) സെക്ഷന്‍ 80 സിസിഡി (1) - സെക്ഷന്‍ 80സിക്ക് കീഴില്‍ വരുന്ന ഈ സെക്ഷന്‍ പ്രകാരം ഒരു സാമ്പത്തിക വര്‍ഷം 1.5 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപ പരിധി.
(ii) 80 സിസിഡി (1 ബി) - സെക്ഷന്‍ 80സിക്ക് മുകളില്‍ വരുന്ന 50,000ത്തോളം രൂപയ്ക്ക് അധിക കിഴിവ്.
(iii) 80 സിസിഡി (2) - ഒരു സാമ്പത്തിക വര്‍ഷം ജീവനക്കാരന്റെ ടയര്‍ -1 എന്‍പിഎസ് അക്കൗണ്ടിലേക്ക് ശമ്പളത്തിന്റെ 10 ശതമാനം വരെ തൊഴിലുടമയ്ക്ക് പരമാവധി നല്‍കാം. (i), (ii) എന്നിവ പ്രകാരം പരമാവധി നികുതിയിളവുകള്‍ നേടിയതിന് ശേഷവും കൂടുതല്‍ നികുതി ലഭിക്കാന്‍ സെക്ഷന്‍ 80 സിസിഡി (2) നിങ്ങളെ സഹായിക്കും.
നിലവിലെ ആദായനികുതി നിയമ പ്രകാരം വ്യക്തികളുടെ അക്കൗണ്ടിലേക്ക് തൊഴിലുടമയ്ക്ക് ശമ്പളത്തിന്റെ 10 ശതമാനം വരെ നല്‍കാം. മാത്രമല്ല ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് തൊഴിലുടമയ്ക്ക് നല്കാവുന്ന തുകയ്ക്ക് പരിധി ഒന്നും ഇല്ല. ഉദാഹരണത്തിന്, നിങ്ങളുടെ അടിസ്ഥാന വാര്‍ഷിക ശമ്പളം 10 ലക്ഷം രൂപയാണെന്നു കരുതുക. തൊഴിലുടമ നിങ്ങളുടെ എന്‍പിഎസ് ടയര്‍ -1 അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ നല്കുകയാണെങ്കില് അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം വരെ നിങ്ങള്‍ക്ക് പരമാവധി കിഴിവ് അവകാശപ്പെടാം. അതേസമയം, ജീവനക്കാരന്റെ ശമ്പളത്തിനേക്കാള്‍ 10 ശതമാനം കൂടുതല്‍ തുക തൊഴിലുടമ നല്കിയാല് ജീവനക്കാരനില്‍ നിന്നുമാണ് അധിക നികുതി ചുമത്തുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
തൊഴിലുടമ നല്കുന്ന തുകയില്‍ ലാഭിക്കാന്‍ കഴിയുന്ന നികുതി ഇളവ് ഒരു വ്യക്തിയുടെ വരുമാന സ്ലാബിനെ ആശ്രയിച്ചിരിക്കും. 2019-20 സാമ്പത്തിക വര്‍ഷം ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് തൊഴിലുടമ നല്കുന്ന തുകയ്ക്ക് പരിധിയില്ലായിരുന്നു. തൊഴിലുടമയ്ക്ക് ഒരു ജീവനക്കാരന്റെ എന്‍പിഎസ് അക്കൗണ്ടിലേക്ക് എത്ര തുക വേണമെങ്കിലും നല്‍കാം. അതേസമയം, ക്ലെയിം ചെയ്യാന്‍ കഴിയുന്ന പരമാവധി തുക ജീവനക്കാരന്റെ ശമ്പളത്തിന്റെ 10 ശതമാനത്തില്‍ കൂടുതലാകാന്‍ പാടില്ല. അതായത്, ഒരു ജീവനക്കാരന് ഈ മാര്‍ഗത്തിലൂടെ സ്വന്തം ശമ്പളത്തിന്റെ 10 ശതമാനം മാത്രമേ ക്ലെയിം ചെയ്യാന്‍ സാധിക്കൂ. എന്നിരുന്നാലും, 2020ലെ ബജറ്റ് പ്രകാരം 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ ജീവനക്കാര്‍ക്ക് തൊഴിലുടമ നല്കുന്ന തുക പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്.
സെക്ഷന്‍ 80 സിസിഡി (2) പ്രകാരമുള്ള നികുതി ആനുകൂല്യം എങ്ങനെ ക്ലെയിം ചെയ്യാം
സെക്ഷന്‍ 80 സിസിഡി (2) പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കുന്നതിന്, തൊഴിലുടമ ജീവനക്കാരന്റെ എന്‍പിഎസ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ തയ്യാറാണോയെന്ന് അറിയണം. എന്നിരുന്നാല്‍ മാത്രമേ നികുതി ഇളവ് ലഭിക്കാന്‍ ഈ മാര്‍ഗം അവലംബിക്കാന്‍ സാധിക്കൂ. അതേസമയം ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് തൊഴിലുടമ നല്കുന്ന തുക സിടിസിയുടെ ഭാഗമായിരിക്കും.
പുതിയ നികുതി വ്യവസ്ഥയിലും ലഭ്യമാണ്
2020ലെ ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പുതിയ നികുതി വ്യവസ്ഥ പ്രകാരവും ഈ വിഭാഗത്തിന് കീഴിലുള്ള കിഴിവ് ലഭ്യമാണ്. അതായത് പുതിയ നികുതി വ്യവസ്ഥ പ്രകാരം സെക്ഷന്‍ 80 സിസിഡി (2)യ്ക്ക് കീഴില്‍ ഒരു വ്യക്തിക്ക് 70 നികുതി ഇളവുകളും കിഴിവുകളും ലഭിക്കും. അതിനാല്‍, 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ പദ്ധതിയിടുകയാണെങ്കില്‍, 80 സിസിഡി (2) പ്രകാരമുള്ള കിഴിവ് തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
