2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലേക്കുള്ള ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പുതുക്കിയിരുന്നു. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം, സുകന്യ സമൃദ്ധി യോജന, പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി, നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് കിസാന്‍ വികാസ് പത്ര എന്നിവയുടെ പലിശ നിരക്ക് 10 അടിസ്ഥാന നിരക്ക് മുതല്‍ 70 അടിസ്ഥാന നിരക്ക് വരെ ഉയര്‍ത്തിയിട്ടുണ്ട്. സുകന്യ സമൃദ്ധി യോജനയ്ക്ക് 8 ശതമാനവും സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്കീമിന് 8.2 ശതമാനവും പലിശ ലഭിക്കും.
അതേസമയം ജനപ്രീയ നിക്ഷേപമായ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് വര്‍ഷങ്ങളായി 7.10 ശതമാനത്തില്‍ തുടരുകയാണ്. 2020 ഏപ്രിൽ- ജൂൺ പാദത്തിലാണ് പിപിഎഫ് പലിശ നിരക്ക് 7.10 ശതമാനമായി തുടരുന്നത്. ദീർഘകാലത്തേക്ക് നിക്ഷേപം നടത്തുന്നവർ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമ്പോൾ നിരാശപ്പെടേണ്ടതില്ല. നിക്ഷേപിക്കുന്നതിന് ഈ തന്ത്രം പ്രയോഗിച്ചാല്‍ പരമാവധി ലാഭം നേടിയെടുക്കാം.

പിപിഎഫ് നിക്ഷേപം
പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തില്‍ ഒറ്റത്തവണയായോ മാസ തവണകളായോ നിക്ഷേപിക്കാന്‍ സാധിക്കും. മാസത്തില്‍ ഒന്ന് വീതം 12 തവണകളായി നിക്ഷേപിക്കാം. അതിനാല്‍ നിക്ഷേപകർക്ക് പിപിഎഫ് അക്കൗണ്ടില്‍ പ്രതിമാസ എസ്ഐപികളായോ അല്ലെങ്കില്‍ ഒറ്റത്തവണ നിക്ഷേപമായോ പണമടയ്ക്കാം.
എന്നാൽ നിക്ഷേപത്തിൽ നിന്ന് അധിക പലിശ നേടാൻ പിപിഎഫ് നിക്ഷേപകർ മാസത്തിന്റെ ഒന്നാം തീയതി മുതല്‍ നാലാം തീയതി വരെയുള്ള ദിവസങ്ങളിൽ നിക്ഷേപിക്കണമെന്നാണ് നിക്ഷേപ വിദഗ്ധർ പറയുന്നത്. അതുവഴി നിക്ഷേപിച്ച തുകയക്ക് അതാത് മാസം തന്നെ പലിശ നേടാൻ നിക്ഷേപകനെ സഹായിക്കും.
പിപിഎഫ് പലിശ കണക്കാക്കുന്നത് എങ്ങനെ
പിപിഎഫ് അക്കൗണ്ടിൽ മാസത്തിലെ 5-ാം തീയതി മുതല്‍ അവസാന തീയതി വരെയുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സിനെ അടിസ്ഥാനമാക്കിയാണ് പലിശ കണക്കാക്കുന്നത്. അതിനാൽ ഓരോ മാസവും 5-ാം തീയതിക്ക് മുൻപായി പുതിയ നിക്ഷേപം നടത്തുകയാണെങ്കിൽ ആ നിക്ഷേപത്തിന്റെ പലിശ നിക്ഷേപകന് ലഭിക്കും.
ഉദാഹരണമായി നിക്ഷേപകന്‍ പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ നിക്ഷേപം ഏപ്രില്‍ 4-ന് മുൻപ് നടത്തിയാൽ പിപിഎഫ് അക്കൗണ്ട് ഉടമയ്ക്ക് ആ നിക്ഷേപത്തിൻെറ പലിശ കൂടി ലഭിക്കും. ഇതിനാൽ പിപിഎഫിൽ അക്കൗണ്ടുള്ളവർ മാസത്തിൽ നിക്ഷേപിക്കുമ്പോൾ 1-4 തീയതിക്കുള്ളിൽ നിക്ഷേപം നടത്താൻ ശ്രമിച്ചാൽ അധിക പലിശ നേടാം.
പിപിഎഫ് അക്കൗണ്ട്
കേന്ദ്ര സർക്കാറിന്റെ പൂർണ ഗ്യാരണ്ടിയുള്ള ലഘു സമ്പാദ്യ പദ്ധതിയാണ് പിപിഎഫ്. ഏതെങ്കിലും പൊതുമേഖലാ ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പിപിഎഫ് അക്കൗണ്ടുകള്‍ തുറക്കാം.15 വര്‍ഷത്തെ കാലാവധിയാണ് പിപിഎഫ് അക്കൗണ്ടുകൾക്ക്. 5 വർഷ ബ്ലോക്കുകളായി കാലാവധി ഉയർത്താം. കുറഞ്ഞത് 100 രൂപ നിക്ഷേപിച്ച് പിപിഎഫ് അക്കൗണ്ട് തുറക്കാം. പ്രായ പരിധിയില്ലാതെ പിപിഎഫ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
പിപിഎഫ് അക്കൗണ്ടിൽ സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി 1.50 ലക്ഷം രൂപയാണ് പിപിഎഫ് അക്കൗണ്ടിൽ ഒരു വർഷം നിക്ഷേപിക്കാൻ സാധിക്കുക. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് പൂർണമായും നികുതി ഇളവ് ലഭിക്കും. കാലാവധിയിൽ പിൻവലിക്കുന്ന തുകയ്ക്കും നികുതി നൽകേണ്ടതില്ല.
പിപിഎഫ് കാൽക്കുലേറ്റർ
വർഷത്തിൽ പരമാവധി നിക്ഷേപമായ 1.50 ലക്ഷം രൂപ 15 വർഷത്തേക്ക് നിക്ഷേപിക്കുന്നൊരു വ്യക്തിക്ക് കാലാവധിയിൽ ലഭിക്കുന്നത് 40,68,209 രൂപയാണ്. 22.50 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് 18,18,209 രൂപ പലിശയായി ലഭിച്ചു. നിക്ഷേപം 5 വർഷം കൂടി നീട്ടിയാൽ 20-ാം വർഷം 66,58,288 രൂപ ലഭിക്കും.
25 വർഷം പിപിഎഫിൽ വർഷത്തിൽ 1.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ 1,03,08,015 രൂപ നേടാനാകും. 37.50 ലക്ഷത്തിന്റെ നിക്ഷേപത്തിൽ നിന്നാണ് ഈ നേട്ടം. നിലവിലെ പലിശ നിരക്കായ 7.1 ശതമാനം പ്രകാരമുള്ള കണക്കാണിത്. നിക്ഷേപ കാലാവധിക്കുള്ളിൽ പലിശ നിരക്ക് കൂടിയും കുറഞ്ഞും വരുന്നതിനാൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications