അടുത്ത സാമ്പത്തിക വർഷത്തിലേക്ക് കടക്കാൻ ഇനി കുറച്ചു നാളുകൾ കൂടിയേ ഉള്ളൂ. ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മാർഗങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിൽ അതിനുള്ള സമയവും അടുത്തെത്തി. നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന ധാരാളം നിക്ഷേപങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇത്തരം മാർഗങ്ങളിൽ പലതും എല്ലാ നികുതിദായകർക്കും യോജിച്ചേക്കില്ല. നികുതി ലാഭിക്കൽ ഉപകരണങ്ങൾ നികുതിദായകന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നത് കൂടിയായിരിക്കണം. അതിനാൽ തന്നെ വ്യക്തിയുടെ പ്രായം, അപകടസാധ്യത, ലക്ഷ്യങ്ങൾ എന്നിവയെ ആശ്രയിച്ച് ഉചിതമായ നികുതി ലാഭിക്കൽ ഉപകരണങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു യുവാവിന് അനുയോജ്യമായ ഒരു നികുതി ലാഭിക്കൽ ഉൽപ്പന്നം വിരമിച്ച ഒരാൾക്ക് യോജിച്ചേക്കില്ല, തിരിച്ചും അങ്ങനെ തന്നെയാണ്.
യൂലിപ്, ഇഎൽഎസ്എസ്
യൂണിറ്റ് ലിങ്ക്‌ഡ് പ്ലാനുകളും (യുലിപ്) ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ്സ് സ്‌കീമുകളും (ഇഎൽഎസ്എസ്) പലർക്കും ആശയക്കുഴപ്പമുണ്ടാകാറുള്ള നിക്ഷേപങ്ങളാണ്, കാരണം ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം രണ്ട് ഉൽപ്പന്നങ്ങളും 1.5 ലക്ഷം രൂപ വരെയുള്ള നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇവ തമ്മിലുള്ള സമാനത ഇത് മാത്രമാണ്. യുലിപ് ഒരു ഇൻഷുറൻസ്-കം-ഇൻവെസ്റ്റ്മെൻറ് ഉൽപ്പന്നമാണ്, അതേസമയം ഇഎൽഎസ്എസ് തീർത്തും നിക്ഷേപ ഉൽപ്പന്നമാണ്.
യുലിപ് സാധാരണയായി ഇഎൽഎസ്എസിനേക്കാൾ ഉയർന്ന നിരക്കുകൾ ഈടാക്കുന്നുണ്ട്. യുലിപ്‌ന്റെയും ഇഎൽഎസ്എസിന്റെയും ഏറ്റവും കുറഞ്ഞ ലോക്ക്-ഇൻ കാലയളവുകൾ യഥാക്രമം 5 വർഷവും 3 വർഷവുമാണ്. യുലിപിന് ഒരു ദീർഘകാല പ്രതിബദ്ധത ആവശ്യമാണ്, അതായത് ഒരു യൂലിപ് നിക്ഷേപം ആരംഭിച്ചാൽ, എല്ലാ വർഷവും നിങ്ങൾ കൃത്യമായി അതിൽ നിക്ഷേപിക്കേണ്ടതുണ്ട്. എന്നാൽ ഇഎൽഎസ്എസിൽ നിങ്ങൾക്ക് ഒറ്റത്തവണയായി തുക നിക്ഷേപിക്കാം അല്ലെങ്കിൽ പ്രതിമാസ തവണകളായി നിക്ഷേപിക്കാം.
അതിനാൽ തന്നെ നിങ്ങൾ ഒരു ഇൻഷുറൻസ് പ്ലസ് നിക്ഷേപ ഉൽപ്പന്നമാണ് ആവശ്യമെന്നിരിക്കെ ഒരു ദീർഘകാല പ്രതിബദ്ധതയ്ക്ക് കൂടി തയ്യാറാണെങ്കിൽ യുലിപ് തിരഞ്ഞെടുക്കാം. അപകടസാധ്യതകൾ കാര്യമാക്കാതെ ഉയർന്ന റിട്ടേൺ ലഭിക്കുന്ന നിക്ഷേപമാണ് നിങ്ങൾ വേണ്ടതെങ്കിൽ ഇഎൽഎസ്എസ് ഒരു നല്ല ഓപ്‌ഷനാണ്.
എൻപിഎസ്, പിപിഎഫ്
നാഷണൽ പെൻഷൻ സിസ്റ്റവും (എൻപിഎസ്) പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്) ദീർഘകാല നിക്ഷേപ ഉൽപ്പന്നങ്ങളാണെങ്കിലും നിക്ഷേപകർക്ക് വ്യത്യസ്ത തരത്തിലുള്ള ആനുകൂല്യങ്ങളാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. എൻപിഎസ് ഒരു റിട്ടയർമെന്റ് പ്ലാനാണ്. പെന്‍ഷന്‍ പറ്റുമ്പോഴോ 60 വയസ്സാകുമ്പോഴോ നിക്ഷേപ തുകയില്‍ നിന്ന് 60 ശതമാനം പിന്‍വലിക്കാന്‍ കഴിയും. ഇത് നികുതി രഹിതമാണ്. ബാക്കി 40% ആന്വിറ്റി പ്ലാൻ വാങ്ങുന്നതിന് നിക്ഷേപിക്കേണ്ടതുണ്ട്. പിപിഎഫ് ഉപഭോക്താക്കൾക്ക് ഇഇഇ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു, അതായത്, സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം, മെച്യൂരിറ്റി തുക, അത്തരം നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ എന്നിവയെല്ലാം നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് അർഹമാണ്. പിപിഎഫ് നിക്ഷേപങ്ങളുടെ പലിശ ഓരോ പാദത്തിലും സർക്കാർ പരിഷ്കരിക്കാറുണ്ട്, കൂടാതെ ഇതിന് 15 വർഷത്തെ ലോക്ക്-ഇൻ കാലയളവുമുണ്ട്.
സെക്ഷൻ 80 സിസിഡി പ്രകാരം എൻപിഎസ് നിക്ഷേപത്തിന് 50,000 രൂപ വരെ അധിക നികുതി ആനുകൂല്യം ലഭിക്കും. അതിനാൽ നിങ്ങൾ സെക്ഷൻ 80സി പരിധിക്ക് മുകളിലുമുള്ള അധിക നികുതി ആനുകൂല്യത്തിനായി തിരയുകയാണെങ്കിൽ, ഈ നിക്ഷേപം തിരഞ്ഞെടുക്കാം. ഒരു നീണ്ട ലോക്ക്-ഇൻ കാലയളവിനായി കാത്തിരിക്കാൻ തയാറാണെങ്കിൽ, പിപിഎഫ് വളരെ ആകർഷകമായ നികുതി ലാഭിക്കുന്ന നിക്ഷേപ ഓപ്‌ഷനാണ്.
എൻഎസ്‌സി, ടാക്‌സ് സേവിംഗ് എഫ്‌ഡി
കുറഞ്ഞ ലോക്ക്-ഇൻ പിരീഡുള്ള സുരക്ഷിത വരുമാനം ലഭിക്കുന്ന ഒരു നികുതി ലാഭിക്കൽ ഉൽപ്പന്നമാണ് നിങ്ങൾ തിരയുന്നതെങ്കിൽ, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി) തിരഞ്ഞെടുക്കാം. അഞ്ച് വർഷമാണ് ലോക്ക്-ഇൻ പിരീഡ്. എൻഎസ്‌സിയുടെ പലിശ നിരക്ക് ഓരോ പാദത്തിലും സർക്കാർ പരിഷ്‌കരിക്കാറുണ്ട്. അതേസമയം നികുതി ലാഭിക്കുന്ന എഫ്‌ഡികളുടെ പലിശ നിരക്ക് വിവിധ സാമ്പത്തിക ഘടകങ്ങൾ കണക്കിലെടുത്ത് ബാങ്കുകളാണ് നിർണ്ണയിക്കുന്നത്.
നിലവിൽ എൻഎസ്‌സിക്ക് നൽകുന്ന പലിശ നിരക്ക് 7.9 ശതമാനമാണ്. നികുതി ലാഭിക്കുന്ന എഫ്‌ഡികളുടെ പലിശ നിരക്ക് 6.7% മുതൽ 7% വരെയാണ്. എൻഎസ്‌സിയിലെ നിക്ഷേപം ടിഡിഎസിന് വിധേയമല്ല, അതേസമയം ബാങ്ക് എഫ്ഡി ടിഡിഎസിന് വിധേയമാണ്. എൻഎസ്‌സി നിക്ഷേപം നിങ്ങൾക്ക് വായ്പകളെടുക്കുന്നതിന് ഈടായി ഉപയോഗിക്കാൻ കഴിയും. എന്നാൽ നികുതി ലാഭിക്കുന്ന എഫ്‌ഡികൾ ഇങ്ങനെ ഉപയോഗിക്കാൻ അനുവദിക്കില്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications