കൂകിപ്പായും തീവണ്ടി! വലിയ ശബ്ദത്തോടെ പായുന്ന തീവണ്ടികളിൽ യാത്ര ചെയ്യാത്ത മലയാളികൾ കുറവായിരിക്കും. ദീർഘയാത്രകൾക്ക് പോലും ഏറ്റവും സുഖകരമായ അനുഭവം ട്രെയിൻ യാത്രകൾ സമ്മാനിക്കാറുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ സൈഡ് സീറ്റ്, അത് നിർബന്ധമാണ്. പക്ഷേ സൈഡ് സീറ്റ് പോലും കിട്ടാത്ത അവസ്ഥകൾ പലപ്പോഴും നേരിടാറുണ്ട്. കവി ഭാവനയിൽ ഉയരുന്നതു പോലെ ട്രെയിനിൽ സീറ്റ് കിട്ടുന്നത് ജീവിതത്തിൽ അത്ര എളുപ്പമല്ല.
ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ സമീപകാലത്തായി വലിയ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. പ്രത്യേകിച്ചും തത്കാൽ ടിക്കറ്റുകൾക്കാണ് ഈ മാറ്റം ബാധകമാവുന്നത്. തലേദിവസം ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് തത്കാൽ ടിക്കറ്റ്. ഇത് ബുക്ക് ചെയ്യാൻ പ്രത്യേക സമയം വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ രസകരമായ കാര്യമെന്തെന്നാൽ ഈ കൃത്യസമയത്ത് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അക്കൗണ്ടിൽ നിന്നും പേയ്മെൻ്റ് പൂർത്തിയാവുകയും ടിക്കറ്റ് ക്യാൻസലാവുകയും ചെയ്യുന്നതാണ്.
നിങ്ങൾക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ? സത്യത്തിൽ ഇങ്ങനെ ഡിഡക്ട് ആവുന്ന പണം നിങ്ങൾക്ക് തന്നെ ലഭിക്കുമോ? എന്നാൽ ഇനി പേടിക്കേണ്ട, നിങ്ങളുടെ ടിക്കറ്റ് കൺഫോം ആയില്ലെങ്കിലും, റദ്ദാക്കിയാലും പെട്ടെന്ന് തന്നെ നഷ്ടപ്പെട്ട തുക അക്കൗണ്ടിലേക്ക് എത്തും. റീഫണ്ടുകൾ ലഭിക്കുന്നതിൽ തടസ്സങ്ങൾ നേരിട്ടപ്പോൾ നിരവധി പരാധികൾ ഉയർന്നതിനാലാണ് ഐആർസിടിസി റീഫണ്ട് കാര്യക്ഷമമാക്കിയത്. നിങ്ങളുടെ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാവാതെ പണം നഷ്ടമായിട്ടുണ്ടെങ്കിൽ എങ്ങനെ റീഫണ്ട് നേടണം? വിശദമായി അറിയാം;

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണം നഷ്ടമായാൽ എന്തു ചെയ്യണം?
- ആദ്യം ഐആർസിടിസിയുടെ ഔദ്യോഗിക അക്കൗണ്ട് ലോഗിൻ ചെയ്യുക.
- അതിൽ "ഫെയിൽഡ് ട്രാൻസാക്ഷൻ" എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നിങ്ങളുടെ ബുക്കിംഗ് പൂർത്തിയായിട്ടില്ലെന്ന് വ്യക്തമാക്കാം.
- ഇനി റീഫണ്ടിനായി നിങ്ങൾ 2-7 പ്രവൃത്തി ദിവസം കാത്തിരിക്കണം. ഈ സമയത്തിനുള്ള ഓട്ടോമാറ്റിക്കലി നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യപ്പെടും.
- എന്നാൽ 7-10 ദിവസത്തിനുള്ളിൽ റീഫണ്ട് ലഭിച്ചില്ലെങ്കിൽ, careirctc.co.in എന്നതിലേക്ക് ഇമെയിൽ ചെയ്യുകയോ അവരുടെ ഹെൽപ്പ്ലൈനിൽ വിളിക്കുകയോ ചെയ്യുക. ഇതിലൂടെ നിങ്ങൾക്ക് പണം കൈപ്പറ്റാം.
ഈ ഓണത്തിന് വാലറ്റ് നിറയും, 7.5% വരെ ക്യാഷ്ബാക്ക് നേടാം: ഫ്ലിപ്കാർട്ട് പർച്ചേസുകൾക്ക് ഈ കാർഡ് മതി
അടുത്ത ടിക്കറ്റ് ബുക്ക് ചെയ്യാം
ഏതെങ്കിലും സ്ഥലത്തേക്ക് പ്ലാൻ ചെയ്ത യാത്രയാണെങ്കിൽ നിങ്ങളുടെ ഒരു ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ അടുത്ത ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുക. റീഫണ്ട് പിന്നീട്ട് അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നതാണ്.
തത്കാൽ ബുക്കിംഗ് സമയക്രമം
എസി ട്രെയിൻ ടിക്കറ്റുകൾ: രാവിലെ 10 നും 10:30 നും ഇടയിൽ ഓൺലൈനായി ഔദ്യോഗിക ഐആർസിടിസി വെബ്സൈറ്റിലൂടെ എസി ക്ലാസുകൾക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം.
നോൺ-എസി ട്രെയിൻ ടിക്കറ്റുകൾ: രാവിലെ 11 നും 11:30 നും ഇടയിൽ നോൺ-എസി ക്ലാസുകളുടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications