ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാണ് ഫ്ലിപ്കാർട്ട്. സാധാരണയായി എല്ലാ ഓൺലൈൻ പർച്ചേസുകൾക്കും ഫ്ലിപ്കാർട്ട് ഉപയോഗിക്കാറുണ്ട്. സ്ഥിരമായി പർച്ചേസ് നടത്തുന്നവർ പ്രമുഖ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഫ്ലിപ്കാർട്ടും ആക്സിസ് ബാങ്കും തമ്മിലുള്ള കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് നേരത്തെ പുറത്തിറക്കിയിരുന്നു. അതിനു ശേഷം ഇപ്പോൾ ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡുമായി സഹകരിച്ച് ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് കൂടി പുറത്തിറക്കി.
സ്ഥിരമായി പർച്ചേസ് നടത്തുമ്പോൾ സാമ്പത്തിക നഷ്ടം ഇല്ലാതാക്കാൻ ഇത്തരം ക്രെഡിറ്റ് കാർഡുകൾ നല്ലതാണ്. പുതിയ ഫ്ലിപ്കാർട്ട് എസ്‌ബിഐ കാർഡ് 7.5% വരെ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ഈ കാർഡിന്റെ സവിശേഷതകളും, നേട്ടങ്ങളും, ക്യാഷ്ബാക്കും അറിയാം;
ക്യാഷ്ബാക്ക്
ഫ്ലിപ്കാർട്ട് എസ്‌ബിഐ കാർഡ് ആകർഷകമായ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ ബ്രാൻഡുകളിലൂടെ പർച്ചേസ് ചെയ്യുമ്പോൾ നിങ്ങൾക്ക് മികച്ച സാമ്പത്തിക നേട്ടം ഉറപ്പാക്കാം.
- ഫ്ലിപ്കാർട്ടിൽ 5% ക്യാഷ്ബാക്ക് ലഭിക്കും. ത്രൈമാസ ക്യാഷ്ബാക്ക് പരിധി 4,000 രൂപയാണ്
- ക്ലിയർട്രിപ്പിൽ 5% ക്യാഷ്ബാക്ക് ലഭിക്കും, ത്രൈമാസ ക്യാഷ്ബാക്ക് പരിധി 4,000 രൂപയാണ്.
- മിന്ത്രയിൽ പർച്ചേസ് ചെയ്താൽ 7.5% ക്യാഷ്ബാക്ക് ഉറപ്പാക്കാം, ത്രൈമാസ ക്യാഷ്ബാക്ക് പരിധി 4,000 രൂപയായിരിക്കും.
- തിരഞ്ഞെടുത്ത വ്യാപാരികൾക്ക് (നെറ്റ്മെഡ്സ്, പിവിആർ, ഉബർ, സൊമാറ്റോ) 4% ക്യാഷ്ബാക്ക് നേടാം, ത്രൈമാസ ക്യാഷ്ബാക്ക് പരിധി 4,000 രൂപയാണ്.
- മറ്റെല്ലാ ചെലവുകൾക്കും 1% ക്യാഷ്ബാക്ക് ലഭിക്കും.
100 രൂപയിൽ താഴെയുള്ള ചെലവുകൾക്ക് ക്യാഷ്ബാക്ക് ലഭിക്കില്ല.

ക്യാഷ്ബാക്ക് ലഭിക്കാത്ത പർച്ചേസുകൾ
- ഇന്ധനച്ചെലവ്
- വാലറ്റ് ഉപയോഗിച്ച് പർച്ചേസ് ചെയ്യൽ
- ഗിഫ്റ്റ് അല്ലെങ്കിൽ പ്രീപെയ്ഡ് കാർഡ് ഉപയോഗിക്കുമ്പോൾ
- വാടക ഇടപാടുകൾ
- സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകൾ
- യൂട്ടിലിറ്റി ഇടപാടുകൾ
- വിദ്യാഭ്യാസ പേയ്‌മെന്റുകൾ
- ആഭരണങ്ങൾ വാങ്ങുന്നത്
- ഇൻഷുറൻസ് പ്രീമിയങ്ങൾ
- റെയിൽവേ ഇടപാടുകൾ
- ഗെയിമിംഗ്
- ഇഎംഐ ചെലവുകൾ
ഇന്ധന സർചാർജ്
ഫ്ലിപ്കാർട്ട് എസ്‌ബിഐ കാർഡിലൂടെ ഇന്ധനം വാങ്ങുമ്പോൾ 4,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 1% ഇന്ധന സർചാർജ് ഇളവ് നൽകുന്നു. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിൽ പരമാവധി ഇളവ് 400 രൂപയായിരിക്കും.
ജോയിനിംഗ് ഫീസും ഇളവുകളും
ഫ്ലിപ്കാർട്ട് എസ്‌ബിഐ കാർഡിൻ്റെ ജോയിനിംഗ് ഫീസ് 500 രൂപ + നികുതിയാണ്. ഈ തുക അടച്ചാൽ നിങ്ങൾക്ക് 250 രൂപയുടെ ഫ്ലിപ്കാർട്ട് ഗിഫ്റ്റ് കാർഡ് ലഭിക്കും. കാർഡിന്റെ വാർഷിക പുതുക്കൽ ഫീസും 500 രൂപ + നികുതിയാണ്. നിങ്ങൾ ഒരു വർഷം 3.5 ലക്ഷം രൂപയോ അതിൽ കൂടുതലോ ചിലവഴിച്ചാൽ തൊട്ടടുത്ത വർഷത്തെ വാർഷിക ഫീസ് നൽകേണ്ടി വരില്ല.
പരിമിത കാല ഓഫർ
ഫ്ലിപ്കാർട്ട് ആപ്പ് വഴി ഈ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ 1,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. 2025 ഓഗസ്റ്റ് 26 നും ഡിസംബർ 31 നും ഇടയിൽ അപേക്ഷിക്കുന്നവർക്കാണ് ഈ അധിക ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ ഈ നേട്ടം ലഭിക്കണമെങ്കിൽ നിങ്ങളുടെ കാർഡിൻ്റെ അപേക്ഷ അംഗീകരിച്ചതിനു ശേഷം 30 ദിവസത്തിനുള്ളിൽ കാർഡ് ഉടമ ഫ്ലിപ്കാർട്ടിൽ ആദ്യ ഇടപാട് നടത്തണം.
500 രൂപയുടെ ഫ്ലിപ്കാർട്ട് ഗിഫ്റ്റ് കാർഡും, 500 രൂപയുടെ ക്ലിയർട്രിപ്പ് ഗിഫ്റ്റ് കാർഡുമാണ് ഇതിലൂടെ ലഭിക്കുന്നത്. ക്ലിയർട്രിപ്പ് ഗിഫ്റ്റ് കാർഡ് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഉപയോഗിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications