ഐടിആർ ഇപ്പോൾ തന്നെ ഫയൽ ചെയ്യാം, അവസാന ദിനത്തിനായി കാത്തിരിക്കേണ്ട, ഓ‍ർത്തിരിക്കേണ്ട തീയതികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് മഹാമാരി കണക്കിലെടുത്ത് ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതികൾ സ‍ർക്കാ‌‍ർ നീട്ടിയിരുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള സാധാരണ തീയതി 2020 ജൂലൈ 31 ആയിരുന്നു. എന്നാൽ 2020ലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വ്യക്തികൾക്ക് ഈ വർഷം ഡിസംബർ 31 വരെ ഐടിആർ ഫയൽ ചെയ്യാൻ കഴിയും.

സമയപരിധി

സമയപരിധി

2019-20 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത നികുതിദായകരുടെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2020 ഡിസംബർ 31 ന് അവസാനിക്കും. അതേസമയം നികുതിദായകരുടെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടത് 2021 ജനുവരി 31 ആണെന്ന് നികുതി വകുപ്പ് അറിയിച്ചു. 2020-21 കാലഘട്ടത്തിലെ 4.23 കോടിയിലധികം വരുമാനനികുതി റിട്ടേണുകൾ ഇതിനകം 2020 ഡിസംബർ 27 വരെ ഫയൽ ചെയ്തിട്ടുണ്ടെന്ന് ട്വിറ്ററിലൂടെ ആദായനികുതി വകുപ്പ് അറിയിച്ചു.

സ്വർണം വിൽക്കുന്നവർ തീർച്ചയായും അറിയണം ഈ ആദായ നികുതി നിയമങ്ങൾ, ഇല്ലെങ്കിൽ പണിയാകുംസ്വർണം വിൽക്കുന്നവർ തീർച്ചയായും അറിയണം ഈ ആദായ നികുതി നിയമങ്ങൾ, ഇല്ലെങ്കിൽ പണിയാകും

അവസാന തീയതി

അവസാന തീയതി

കൊവിഡ് -19 പ്രതിസന്ധിക്കിടയിൽ നികുതി രേഖപ്പെടുത്തൽ പ്രക്രിയ ലളിതമാക്കുന്നതിന് ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള നിശ്ചിത തീയതി ആദായനികുതി വകുപ്പ് നീട്ടിയിരുന്നു. നികുതിദായകർക്ക് ഇപ്പോൾ ഡിസംബർ അവസാനം വരെ സമയമുണ്ട്. 2019 ഏപ്രിൽ 1 നും 2020 മാർച്ച് 31 നും ഇടയിൽ നേടിയ വരുമാന റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതിയാണിത്.

പുതുവർഷത്തിലും സ്വർണം തിളങ്ങും, വില 63,000 രൂപ വരെ ഉയരാൻ സാധ്യതപുതുവർഷത്തിലും സ്വർണം തിളങ്ങും, വില 63,000 രൂപ വരെ ഉയരാൻ സാധ്യത

നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യുന്നതിന് ഓർമ്മിക്കേണ്ട പ്രധാന തീയതികൾ:

നിങ്ങളുടെ ഐടിആർ ഫയൽ ചെയ്യുന്നതിന് ഓർമ്മിക്കേണ്ട പ്രധാന തീയതികൾ:

  • അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട നികുതിദായകർക്ക് ആദായനികുതി റിട്ടേൺ നൽകേണ്ട തീയതി അടുത്ത വർഷം ജനുവരി 31 ലേക്ക് നീട്ടി.
  • ആക്ടിന് കീഴിലുള്ള വിവിധ ഓഡിറ്റ് റിപ്പോർട്ടുകൾ നൽകാനുള്ള അവസാന തീയതി, നികുതി ഓഡിറ്റ് റിപ്പോർട്ടും അന്താരാഷ്ട്ര അല്ലെങ്കിൽ നിർദ്ദിഷ്ട ആഭ്യന്തര ഇടപാടിനെക്കുറിച്ചുള്ള റിപ്പോർട്ടും ഉൾപ്പെടെയുള്ളവ‍ ഡിസംബർ അവസാനം വരെ നീട്ടി.
  • ചെറുകിട നികുതിദായകർ അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ നികുതി ബാധ്യതയുള്ള ആദായനികുതി വിലയിരുത്തുന്നവർക്കുള്ള അവസാന തീയതി അടുത്ത വർഷം ജനുവരി 31 ആണ്.

ടിവിയുടെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വില ജനുവരി മുതൽ 10% വരെ ഉയരുംടിവിയുടെയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വില ജനുവരി മുതൽ 10% വരെ ഉയരും

English summary

ITRs can be filed now, with no last-minute wait-and-remember these dates | ഐടിആർ ഇപ്പോൾ തന്നെ ഫയൽ ചെയ്യാം, അവസാന ദിനത്തിനായി കാത്തിരിക്കേണ്ട, ഓ‍ർത്തിരിക്കേണ്ട തീയതികൾ

Individuals can file an ITR until December 31 of this year. Read in malayalam.
Story first published: Tuesday, December 29, 2020, 8:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X