ബിസിനസ് ശക്തം; ഈ 3 ഐടി ഓഹരികള്‍ വീണ്ടും കുതിക്കും; 42% ലാഭം നേടാമെന്ന് നോമുറ

അടുത്തിടെ വിപണിയിലുണ്ടായ തിരിച്ചടിയില്‍ ഏറ്റവും ആഘാതം നേരിട്ടവരില്‍ ഐടി വിഭാഗം ഓഹരികളും ഉണ്ടായിരുന്നു. സമീപ കാലത്ത് ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയ ജനുവരി 4-നും ഫെബ്രുവരി 24-നും ഇടയില്‍ ഐടി വിഭാഗം സൂചിക 18 ശതമാനമാണ് ഇടിഞ്ഞത്. എന്നാല്‍ ആഗോള ഘടകങ്ങള്‍ അനുകൂലമാകുന്നതിനെ തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെ വിപണിയില്‍ ഉണ്ടായ ഉണര്‍വില്‍ ഐടി വിഭാഗം സൂചിക 10 ശതമാനത്തോളം തിരികെ കയറിക്കഴിഞ്ഞു. ഇതിനിടെ മുന്‍നിര ഐടി കമ്പനികള്‍ക്ക് ഇനിയും കുതിക്കാനാകുമെന്ന് സൂചിപ്പിച്ചും മൂന്ന് ഓഹരികള്‍ നിക്ഷേപത്തിനായി നിര്‍ദേശിച്ചും ജപ്പാനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ രംഗത്തെത്തി.

ആക്‌സഞ്ചര്‍

അയര്‍ലണ്ട് ബഹുരാഷ്ട്ര ഐടി കമ്പനിയായ ആക്‌സഞ്ചര്‍, കഴിഞ്ഞ ദിവസം പുറത്തുവിട്ട 2022 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദഫലത്തിന്റേയും അവരുടെ സമീപ ഭാവിയിലേക്കുള്ള ബിസിനസ് സാധ്യതകള്‍ സംബന്ധിച്ച അനുമാനത്തിന്റേയും പശ്ചാത്തലത്തിലാണ് നോമുറ, ഇന്ത്യന്‍ ഐടി കമ്പനികളിലും നിക്ഷേപത്തിന് ശുപാര്‍ശ ചെയ്തത്. വിപണി പ്രതീക്ഷച്ചതിലും മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവയ്ക്കുകയും ഈ സാമ്പത്തിക വര്‍ഷത്തേക്ക് നേരത്തെ നല്‍കിയിരുന്ന ബിസിനസ് ലക്ഷ്യം ഉയര്‍ത്തുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഇന്‍ഫോസിസിലും വിപ്രോയിലും പെര്‍സിസ്റ്റന്റ് സിസ്റ്റംസിലും നിക്ഷേപം പരിഗണിക്കാമെന്ന് നോമുറ നിര്‍ദേശിച്ചത്. വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

ഇന്‍ഫോസിസ്

ഇന്‍ഫോസിസ്

ലാര്‍ജ് കാപ് ഐടി ഓഹരിയായ ഇന്‍ഫോസിസാണ് നോമുറ നിക്ഷേപത്തിനായി നിര്‍ദേശിച്ചിരിക്കുന്നതില്‍ ആദ്യത്തേത്. സമീപ കാലയളവില്‍ ഓഹരി 2,440 രൂപയിലേക്ക് ഉയരാമെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. ഇത് ഇന്‍ഫോസിസ് (BSE: 500209, NSE : INFY) ഓഹരിയുടെ മാര്‍ക്കറ്റ് വിലയേക്കാള്‍ 32 ശതമാനം ഉയരത്തിലാണെന്നതും ശ്രദ്ധേയം. വ്യാഴാഴ്ച 1854 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില ജനുവരിയില്‍ രേഖപ്പെടുത്തിയ 1,923 രൂപയാണ്. പിന്നീട് 1,670 രൂപ നിലവാരത്തിലേക്ക് ഇടിയുകയായിരുന്നു. തുടര്‍ന്ന് വിപണിയിലുണ്ടായ ഉണര്‍വില്‍ ഓഹരി 1,800 രൂപയുടെ മുകളിലേക്കെത്തി.

വിപ്രോ

വിപ്രോ

ഇന്ത്യയിലെ വന്‍കിട ഐടി കമ്പനിയാണ് വിപ്രോയുടെ (BSE: 507685, NSE : WIPRO) ഓഹരികളാണ് നിക്ഷേപത്തിനായി പരിഗണിക്കാമെന്ന് നോമുറ അഭിപ്രയാപ്പെട്ടത്. സമീപ കാലയളവില്‍ ഓഹരിക്ക് 850 രൂപ നിലവാരത്തിലേക്ക് എത്താനാകുമെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. ഇത് ഓഹരിയുടെ നിലവിലെ വിപണി വിലയേക്കാള്‍ 42 ശതമാനം ഉയരെയാണെന്നതും ശ്രദ്ധേയം. വ്യാഴാഴ്ച 601 രൂപ നിലവാരത്തിലാണ് വിപ്രോ ഓഹരി ക്ലോസ് ചെയ്ത്. സമീപകാല ഉയര്‍ന്ന നിലവാരം ജനുവരിയില്‍ രേഖപ്പെടുത്തിയ 740 രൂപയാണ്. പിന്നീട് ഇവിടെ നിന്നും 550 രൂപ നിലവാരത്തിലേക്ക് വീഴുകയായിരുന്നു. അടുത്തിടെ വിപണിയിലുണ്ടായ ഉണര്‍വില്‍ ഓഹരിയും 600 നിലവാരത്തിലേക്ക് മടങ്ങിയെത്തി.

പെര്‍സിസ്റ്റന്റ് സിസ്റ്റംസ്

പെര്‍സിസ്റ്റന്റ് സിസ്റ്റംസ്

സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറിംഗ് സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ മിഡ് കാപ് കമ്പനിയാണ് പെര്‍സിസ്റ്റന്റ് സിസ്റ്റംസ് (BSE: 533179, NSE : PERSISTENT). സമീപ ഭാവിയില്‍ ഓഹരി 5,330 രൂപ വരെയെത്താം എന്നാണ് നോമുറ സൂചിപ്പിച്ചത്. അതായത്, 20 ശതമാനത്തോളം നേട്ടം കരസ്ഥാമാക്കാനാകും. വ്യാഴാഴ്ച 4,485 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. അടുത്തിടെയുള്ള പെര്‍സിസ്റ്റന്റ് സിസ്റ്റംസിന്റെ ഉയര്‍ന്ന നിലാവരം ഡിസംബര്‍ അവസാനം രേഖപ്പെടുത്തിയ 4,988 രൂപയാണ്. പിന്നീട് നേരിട്ട തിരുത്തലില്‍ ഓഹരി 3,800 നിലവാരം വരെ ഇറങ്ങിയിരുന്നു. തുടര്‍ന്ന് വിപണിയിലുണ്ടായ കുതിപ്പിനൊപ്പം ഓഹരി 4,400 നിലവാരത്തിലേക്ക് കയറുകയായിരുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം നോമുറ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X