പ്രതികൂല ആഗോള ഘടകങ്ങളാലും പണപ്പെരുപ്പ ഭീഷണിയെ തുടര്‍ന്ന് പലിശ നിരക്കുകളില്‍ ആര്‍ബിഐ അപ്രതീക്ഷിത വര്‍ധന നടപ്പാക്കിയതും ആഭ്യന്തര ഓഹരി വിപണിയുടെ പൊതുസാഹചര്യത്തെയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ ദീര്‍ഘകാലയളവിലേക്ക് ഇന്ത്യന്‍ സമ്പദ്ഘടന ശക്തമായതിനാല്‍ തെരഞ്ഞെടുത്ത ഓഹരികളില്‍ നിക്ഷേപത്തിനുള്ള അവസരവും തുറന്നു കിടക്കുന്നു. ഇത്തരത്തില്‍ വിദേശ വിശകലന, ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ഒരു ലാര്‍ജ് കാപ് ഇലട്രിക്കല്‍ കമ്പനിയുടെ ഓഹരികളില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ചു.
പോളികാബ് ഇന്ത്യ
കേബിളുകളും വയറുകളും അനുബന്ധ വൈദ്യുത ഉപകരണങ്ങളും നിര്‍മിക്കുന്ന പ്രമുഖ ലാര്‍ജ് കാപ് കമ്പനിയാണ് പോളികാബ് ഇന്ത്യ. ഗുജറാത്തിലെ പഞ്ച്മഹല്‍ കേന്ദ്രീകരിച്ച് 1964-ലാണ് തുടക്കം. തീപിടിത്തത്തെ പ്രതിരോധിക്കുന്ന കേബിളുകള്‍, വിവിധതരം വയറുകള്‍, ഫാന്‍, എല്‍ഇഡി, സ്വിച്ച്, പമ്പുകള്‍, സോളാര്‍ പദ്ധികള്‍ക്കു വേണ്ട അനുബന്ധ ഉപകരണങ്ങള്‍, ടെലികോം മേഖലയിലെ ഒഎഫ്‌സി കേബിള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. 2009 മുതല്‍ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി വൈദ്യുത വിതരണ, പ്രസരണ മേഖലയിലെ ഇപിസി പദ്ധതികളും ഏറ്റെടുക്കുന്നുണ്ട്. ഇന്ത്യക്ക് പുറമെ അമേരിക്കയിലും യൂറോപ്പിലും ശാഖകളുണ്ട്. രാജ്യത്ത് വിവിധ കേന്ദ്രങ്ങളിലായി 25 നിര്‍മാണ ശാലകളുമുണ്ട്.
ഓഹരി വിശദാംശം
പോളികാബ് ഇന്ത്യയുടെ ഓഹരികളില്‍ 68.08 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 5.75 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 9.18 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 16.98 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.41 ശതമാനമാണ്. ഓഹരിയുടെ സമീപകാലത്തെ പിഇ റേഷ്യോ 41.56 നിരക്കിലും പ്രതിയോഹരി ബുക്ക് വാല്യൂ 317.41 രൂപയുമാണ്. നിലവില്‍ 36,144 കോടിയാണ് ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍.
അനുകൂല ഘടകം
ഭവന നിര്‍മാണം, അടിസ്ഥാന സൗകര്യ വികസനം, സ്വകാര്യ മേഖലയില്‍ ഉയര്‍ന്നു വരുന്ന മൂലധന വിനിയോഗം തുടങ്ങിയ സാഹചര്യങ്ങള്‍ പോളികാബ് ഇന്ത്യക്ക് (BSE: 542652, NSE: POLYCAB) ഏറെ അനുകൂല ഘടകങ്ങളാണ്. നിലവില്‍ മേല്‍പറഞ്ഞ മേഖലകളിലെ കമ്പനിയുടെ വിപണി വിഹിതം 21 ശതമാനമാണ്. ഇതിനോടൊപ്പം നിത്യോപയോഗ ഇലട്രിക്കല്‍ ഉപകരണങ്ങള്‍ക്കുള്ള ആവശ്യകത വിപണിയില്‍ വര്‍ധിക്കുന്നതും കമ്പനിക്ക് നേട്ടമാകും. കൂടാതെ ഉപഭോക്താക്കളുടെ ശേണി വിപുലമായതും വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നായതും ഒരു മേഖലയിലുണ്ടാകുന്ന തളര്‍ച്ചയെ മറികടക്കാന്‍ കമ്പനിയെ പ്രാപ്തമാക്കിയിട്ടുണ്ട്.
സാമ്പത്തികം
പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ (Score: 4) പോളികാബ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ്. കഴിഞ്ഞ 3 വര്‍ഷമായി വരുമാനത്തില്‍ 9.8 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 17 ശതമാനവും അറ്റാദായത്തില്‍ 35.1 ശതമാനം വീതവും വളര്‍ച്ച രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 3,372 കോടിയാണ്. മൂന്നാം പാദത്തിലെ അറ്റാദായം 315 കോടിയാണ്. പാദാനുപാദത്തില്‍ 57 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 20 ശതമാനം വളര്‍ച്ചയും നേടി. അതേസമയം മാര്‍ച്ച് പാദഫലം മേയ് 10-ന് പ്രസിദ്ധീകരിക്കും.
ലക്ഷ്യവില
വെള്ളിയാഴ്ച 2,418 രൂപയിലാണ് പോളികാബ് ഇന്ത്യ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഓഹരിക്ക് ബൈ റേറ്റിങ്ങാണ് ജെഫറീസ് നല്‍കിയിരിക്കുന്നത്. മോശമല്ലാത്ത സാഹചര്യത്തില്‍ 37 ശതമാനവും അനുകൂല സാഹചര്യത്തില്‍ 87 ശതമാനം വരെയും നേട്ടം പ്രതീക്ഷിക്കാം. കടുത്ത പ്രതിസന്ധി വന്നാല്‍ നിലവിലെ വിലയില്‍ നിന്നും 38 ശതമാനം വരെ ഇറങ്ങാമെന്നും വിദേശ ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അതേസമയം 52 ആഴ്ച കാലയളവിലെ പോളികാബ് ഇന്ത്യയുടെ ഉയര്‍ന്ന നിലവാരം 2,820 രൂപയും താഴ്ന്ന നിലവാരം 1,425.45 രൂപയുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരിയില്‍ 9 ശതമാനത്തോളം തിരുത്തല്‍ നേരിട്ടു. ഒരു വര്‍ഷ കാലയളവില്‍ 64 ശതമാനം നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെഫറീസിന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications