ഇന്ത്യയിലെ വന്‍കിട ഓഹരി നിക്ഷേപകനും ബിസിനസ് സംരംഭകനുമാണ് രാകഷ് ജുന്‍ജുന്‍വാല. വെറും കയ്യോടെയെത്തി ഓഹരി വിപണിയില്‍ നിന്നും അദ്ദേഹം നേടിയിട്ടുള്ള ആദായത്തിന്റെ കണക്കുകള്‍ സാധാരണക്കാരായ നിക്ഷേപകര്‍ക്ക് പ്രചോദനമേകുന്നതാണ്. അതിനാല്‍ അദ്ദേഹത്തെ, ഇന്ത്യുടെ വാറന്‍ ബഫറ്റ് എന്ന വിശേഷണത്തിനും അര്‍ഹനാക്കുന്നു. സ്വന്തമായുള്ള ഒരു ഇന്‍വെസ്റ്റ്മെന്റ് പോര്‍ട്ട്ഫോളിയോയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അസറ്റ് മാനേജ്മെന്റ് കമ്പനിയായ റെയര്‍ (RaRe) എന്റര്‍പ്രൈസസിന്റെ ഭാഗമായുള്ള പോര്‍ട്ട്ഫോളിയോയും രാകേഷിനുണ്ട്.
പൊതുയിടത്തില്‍ ലഭ്യമായ രേഖകള്‍ പ്രകാരം 30-ലധികം കമ്പനികളില്‍ രാകേഷ് ജുന്‍ജുന്‍വാല 1 ശതമാനത്തിലധികം ഓഹരി വിഹിതം സ്വന്തമാക്കിയിട്ടുണ്ട്. ഇക്കൂട്ടത്തിലെ മൂന്ന് പ്രധാന ഓഹരികളിലാണ് അദ്ദേഹത്തിന് ഇന്നു വമ്പന്‍ നഷ്ടം ഉണ്ടായിരിക്കുന്നത്. ടെറ്റന്‍ കമ്പനി, സ്റ്റാര്‍ ഹെല്‍ത്ത് & അലീഡ് ഇന്‍ഷൂറന്‍സ്, മെട്രോ ബ്രാന്‍ഡ്സ് തുടങ്ങിയ ഓഹരികളിലാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. വിപണിയില്‍ രാവിലെ വ്യാപാരം പുനരാരംഭിച്ചപ്പോള്‍ ആദ്യ 15 മിനിറ്റില്‍ നേരിട്ട ഇടിവില്‍ നിന്നുമാത്രം ഏകദേശം 900 കോടി രൂപയുടെ മൂല്യമാണ് ജുന്‍ജുന്‍വാലയ്ക്ക് ഈ മൂന്ന് ഓഹരികളില്‍ നിന്നായി നഷ്ടപ്പെട്ടത്.
ടൈറ്റന് കമ്പനി
കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയില്‍ നഷ്ടത്തോടെയാണ് ടാറ്റ ഗ്രൂപ്പ് ഓഹരിയായ ടൈറ്റന് കമ്പനിയുടെ ഓഹരികള്‍ ഇന്ന് വ്യാപാരം പുനരാരംഭിച്ചത്. തുടര്‍ന്ന് രാവിലെ 9.30-ഓടെ ടൈറ്റന് ഓഹരികള്‍ 63.95 രൂപ നഷ്ടം രേഖപ്പെടുത്തി. 1997 രൂപ നിലവാരത്തിലേക്ക് വീണു.
അതേസമയം മാര്‍ച്ച് പാദത്തിലെ രേഖകള്‍ പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖയ്ക്കും ടൈറ്റന് കമ്പനിയില്‍ (BSE: 500114, NSE : TITAN) ഓഹരി പങ്കാളിത്തമുണ്ട്. രാകേഷിന് 3,53,10,395 ഓഹരികളും രേഖയ്ക്ക് 95,40,575 ഓഹരികളും സ്വന്തമായുണ്ട്. ഇവര്‍ക്ക് രണ്ടു പേര്‍ക്കും കൂടി ഇന്നത്തെ വ്യാപാരത്തിന്റെ ആദ്യ 15 മിനിറ്റില്‍ മാത്രം 287 കോടിയാണ് നഷ്ടമായത്.
സ്റ്റാര്‍ ഹെല്‍ത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇന്‍ഷൂറന്‍സ് സേവന ദാതാക്കളായ സ്റ്റാര്‍ ഹെല്‍ത്ത് & അലീഡ് ഇന്‍ഷൂറന്‍സിന്റെ ഓഹരികളും വെള്ളിയാഴ്ച രാവിലെ നഷ്ടത്തോടെയാണ് വ്യാപാരം പുനരാരംഭിച്ചത്. തുടര്‍ന്നും വില്പന സമ്മര്‍ദം നേരിട്ട ഓഹരികള്‍ 55.10 രൂപ നഷ്ടത്തില്‍ 609.05 രൂപയിലേക്ക് ആദ്യ 15 മിനിറ്റുള്ളില്‍ തന്നെ ഇടിഞ്ഞു.
അതേസമയം മാര്‍ച്ച് പാദത്തിലെ രേഖകള്‍ പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് സ്റ്റാര്‍ ഹെല്‍ത്ത് (BSE: 543412, NSE : STARHEALTH) കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. രാകേഷിന് 10,07,53,935 ഓഹരികളാണ് കൈവശമുള്ളത്. ഇതിലൂടെ ഇന്നത്തെ വ്യാപാരത്തിന്റെ ആദ്യ 15 മിനിറ്റില്‍ മാത്രം 555 കോടി രൂപയാണ് മൂല്യത്തില്‍ കുറവുണ്ടായത്.
മെട്രോ ബ്രാന്‍ഡ്സ്
രാജ്യത്തെ പ്രമുഖ പാദരക്ഷാ നിര്‍മാതാക്കളും വ്യാപാരികളുമായ മെട്രോ ബ്രാന്‍ഡ്സിന്റെ ഓഹരികളും ഇടിവോടെയാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. പിന്നീടും വില്പന സമ്മര്‍ദം നേരിട്ട ഓഹരികള്‍ 9.30-ഓടെ 14.30 രൂപ നഷ്ടത്തില്‍ 535.35 രൂപയിലേക്ക് വീണു.
അതേസമയം മാര്‍ച്ച് പാദത്തിലെ രേഖകള്‍ പ്രകാരം രേഖ ജുന്‍ജുന്‍വാലയ്ക്ക് മെട്രോ ബ്രാന്‍ഡ്സില്‍ (BSE: 543426, NSE : METROBRAND) ഓഹരി പങ്കാളിത്തമുണ്ട്. ഇതു പ്രകാരം രേഖയ്ക്ക് 3,91,53,600 ഓഹരികളാണ് സ്വന്തമായുള്ളത്. ഇതിലൂടെ ഇന്നത്തെ വ്യാപാരത്തിന്റെ ആദ്യ 15 മിനിറ്റില്‍ മാത്രം 56 കോടി രൂപയാണ് നഷ്ടമായത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത



Click it and Unblock the Notifications