അനുകൂല ആഗോള സൂചകങ്ങളുടെ പിന്‍ബലത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റത്തിനാണ് വിപണിയില്‍ സാക്ഷ്യം വഹിക്കാനാകുന്നത്. മാര്‍ച്ച് 7-ന് സമീപകാലത്തെ താഴ്ന്ന നിലവാരം രേഖപ്പെടുത്തിയ പ്രധാന സൂചികകള്‍ 10 ശതമാനത്തോളം തിരികെ പിടിച്ചു കഴിഞ്ഞു. തിരുത്തല്‍ നേരിട്ട ഓഹരികളില്‍ നിക്ഷേപ താത്പര്യവും പ്രകടമാണ്. ഇത്തരത്തില്‍ സമീപ ഭാവിയിലേക്ക് പരിഗണിക്കാവുന്ന അടിസ്ഥാനപരമായി മികച്ച പശ്ചാത്തലമുള്ള ലാര്‍ജ് കാപ് ഓഹരിയില്‍ നിക്ഷേപത്തിന് നിര്‍ദേശിച്ച് ജെഎം ഫിനാന്‍ഷ്യല്‍.
ഒഎന്‍ജിസി
രാജ്യത്ത് ഏറ്റവുമധികം ലാഭം കൊയ്യുന്ന പൊതുമേഖല സ്ഥാപനമാണ് ഓയില്‍ & നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് അഥവാ ഒഎന്‍ജിസി. മഹരത്ന പദവിയുള്ള ഈ കമ്പനി രാജ്യത്തെ ഏറ്റവും വലിയ ഇന്ധന പര്യവേക്ഷകരും ഉത്പാദകരും കൂടിയാണ്. രാജ്യത്തിന് ആവശ്യമായ ക്രൂഡോയിലിന്റെ 57 ശതമാനവും പ്രകൃതി വാതകത്തിന്റെ 84 ശതമാനവും ഉത്പാദിപ്പിക്കുന്നു. ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് എന്ന പേരില്‍ ഉപകമ്പനിയിലൂടെ 17 വിദേശ രാജ്യങ്ങളിലായി 38 പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കുന്നു. റഷ്യയില്‍ 10 എണ്ണപ്പാടങ്ങള്‍ കൈവശമുണ്ട്. 2018-ല്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ 51 ശതമാനം ഓഹരി ഏറ്റെടുത്തു. 1956-ല്‍ സ്വകാര്യ മേഖലയിലാണ് തുടക്കമെങ്കിലും 1993-ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
ഓഹരി വിശദാംശം
നിലവില്‍ ഒഎന്‍ജിസിയുടെ വിപണി മൂല്യം 2.14 ലക്ഷം കോടി രൂപയാണ്. മുടക്കമില്ലാതെ ലാഭവിഹിതം നല്കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 2.11 ശതമാനമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 160.80 രൂപയാണെന്നതും ശ്രദ്ധേയം. ഓയില്‍ & ഡ്രില്ലിങ് മേഖലയിലെ ഓഹരികളുടെ ശരാശരി പിഇ 17.15 ആയിരിക്കുമ്പോള്‍ ഒഎന്‍ജിസിയുടേത് 4.92 ആണെന്നതും ഓഹരിയുടെ മാറ്റ് കൂട്ടുന്നതാണ്. ഒഎന്‍ജിസി ഓഹരികളുടെ 60.41 ശതമാനം കേന്ദ്രസര്‍ക്കാരിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 8.87 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 17.17 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.
സാമ്പത്തികം
കഴിഞ്ഞ 5 സാമ്പത്തിക പാദങ്ങളിലായി ഒഎന്‍ജിസിയുടെ (BSE: 500312, NSE: ONGC) വരുമാനത്തിലും ലാഭത്തിലും വളര്‍ച്ച രേഖപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം 28,473 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 67 ശതമാനം വര്‍ധനയാണ് കാണിച്ചത്. മൂന്നാം പാദത്തിലെ അറ്റാദായം 8,764 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 536 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. പ്രതിയോഹരി വരുമാനം 1.10 രൂപയില്‍ നിന്നും 6.97-ലേക്ക് ഉയരുകയും ചെയ്തു.
ലക്ഷ്യവില 230
ഒഎന്‍ജിസി ഓഹരികള്‍ വ്യാഴാഴ്ച 170 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 230 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ജെഎം ഫിനാന്‍ഷ്യല്‍ നിര്‍ദേശിച്ചത്. ഇതിലൂടെ അടുത്ത 12 മാസത്തിനകം 36 ശതമാനത്തോളം നേട്ടം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. 52 ആഴ്ച കാലയളവിലെ ഓഹരിയുടെ ഉയര്‍ന്ന വില 194.95 രൂപയും കുറഞ്ഞ വില 97.45 രൂപയുമാണ്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 56 ശതമാനം നേട്ടം ഓഹരി സമ്മാനിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ജെഎം ഫിനാന്‍ഷ്യല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയതും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications