ആഗോള വിപണികളെക്കാള്‍ വളരെ വേഗതയില്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഉപയോക്താക്കള്‍, എംഎസ്എംഇകള്‍, ബിസിനസുകള്‍ എന്നിവയ്ക്കുള്ള പേയ്മെന്റുകള്‍ പരിരക്ഷിക്കേണ്ടത് അതിപ്രധാനമാണ്. ഡാറ്റ പേയ്മെന്റ് സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും (ഡിഎസ്സിഐ) പേപാല്‍ ഇന്ത്യയും ഡിജിറ്റല്‍ പണമിടപാടുകളിലെ തട്ടിപ്പ്, അപകടസാധ്യത എന്നിവ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തുവിട്ടിരുന്നു.
അത്യാധുനിക ഓണ്‍ലൈന്‍ പേയ്മെന്റ് തട്ടിപ്പ് സംവിധാനങ്ങള്‍, പേയ്മെന്റ് പരിതസ്ഥിതിയിലെ ഭീഷണികള്‍, തട്ടിപ്പ് തടയുന്നതിനായുള്ള മികച്ച തന്ത്രങ്ങള്‍, വരാനിരിക്കുന്ന സാങ്കേതികവിദ്യകളുടെ പങ്ക്, പേയ്മെന്റ് പരിതസ്ഥിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിവിധ പങ്കാളികള്‍ക്കുള്ള ശുപാര്‍ശകള്‍ എന്നിവ ചര്‍ച്ച ചെയ്യാന്‍ റിപ്പോര്‍ട്ട് ശ്രമിക്കുന്നു. തട്ടിപ്പ് കണ്ടെത്തുന്ന പ്രക്രിയ, അന്വേഷണം, നിയമനിര്‍മ്മാണ വെല്ലുവിളികള്‍ എന്നിവ ഉള്‍പ്പെടുന്ന ചില പ്രധാന പോരായ്മകള്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നു.

ഉപയോക്താക്കള്‍ ഒരിക്കലും ക്രെഡന്‍ഷ്യലുകള്‍ (ഒടിപി, പിന്, സിവിവി) എന്നിവ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക, മള്‍ട്ടിഫാക്ടര്‍ പ്രാമാണീകരണം ഉപയോഗിക്കുക, എല്ലായ്പ്പോഴും വിശ്വസനീയമായതും ലൈസന്‍സുള്ളതുമായ സോഫ്റ്റ്വെയറുകളും ഉപകരണങ്ങളും ഉപയോഗിക്കുക, ആന്റി-വൈറസ്, ഫയര്വാള് പോലുള്ള എന്‍ഡ്പോയിന്റ് സുരക്ഷ എന്നിവ ഉപയോഗിക്കാന്‍ റിപ്പോര്‍ട്ട് പറയുന്നു.
ഇതിനുപുറമെ, ആപ്ലിക്കേഷനുകള്‍ക്ക് ആവശ്യമായ അനുമതികള്‍ മാത്രം നല്‍കുന്നതും അവ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുന്നതും അജ്ഞാത സൈറ്റുകള്‍/ ആപ്ലിക്കേഷനുകള്‍, ഫിഷിംഗ്, മറ്റ് അഴിമതി രീതികള്‍ എന്നിവയില്‍ നിന്നുള്ള ഷോപ്പിംഗിനെക്കുറിച്ച് ജാഗ്രത പാലിക്കുന്നതിലൂടെയും തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടാമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. റീട്ടെയില്‍ വ്യവസായം പതിവായി റിസ്ക് അസസ്മെന്റ്, ഭീഷണി നിരീക്ഷണം, നൂതന ഡാറ്റ അനലിറ്റിക്സ് എന്നിവ നടത്തേണ്ടതുണ്ട്.
പേയ്മെന്റ് വ്യവസായം, സൈബര്‍ സുരക്ഷയില്‍ നിക്ഷേപത്തോടൊപ്പം സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നൊരു സംസ്കാരം സ്വീകരണിക്കണം. നിലവിലെ തട്ടിപ്പ് തടയല്‍, കണ്ടെത്തല്‍ സംവിധാനങ്ങള്‍ എന്നിവയില്‍ നുഴഞ്ഞ് കയറി ലൊക്കേഷന്‍ വിവരങ്ങള്‍, എഎംഇഐ പോലുള്ള ഉപകരണ വിശദാംശങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ള ഭാവിയിലെ തട്ടിപ്പ് സാധ്യതകളെക്കുറിച്ചും ജാഗരൂകരായിരിക്കണമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
