നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്കാന് 'ശകുന്‍ - ഗിഫ്റ്റ് ഇന്‍ ഇന്‍ഷുറന്‍സ്' പോളിസിയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ജനറല്‍ ഇന്‍ഷുറന്‍സ് ദാതാക്കളില്‍ ഒരാളായ എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്. ഒരു വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പോളിസിയാണിത്. ഇന്ഷുറന്ല് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (ഐആര്എഐ) സാന്‍ഡ്ബോക്സ് ചട്ടങ്ങള്‍ക്ക് കീഴിലാണ് എസ്ബിഐ ജനറല്‍ ഈ ഉല്‍പ്പന്നം പുറത്തിറക്കിയത്. കുടുംബാംഗങ്ങള്‍, കുടുംബേതര അംഗങ്ങള്‍ ഉള്‍പ്പടെ ആര്‍ക്കും ഇത് നിങ്ങള്‍ക്ക് സമ്മാനിക്കാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. 501, 1001, 2001 രൂപ എന്നിങ്ങനെ തവണകളായി ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാവുന്നതാണ്.
പോളിസിയുടെ ചില സവിശേഷതകള്‍
കുടുംബാംഗങ്ങള്‍ മുതല്‍ ഗാര്‍ഹിക സഹായികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങി ആര്‍ക്കും ഈ ശകുന്‍ പോളിസി സമ്മാനമായി നല്‍കാം.
സമ്മാനം സ്വീകരിക്കുന്നയാളുടെ പ്രായം 18 നും 65 നും മദ്ധ്യേ ആയിരിക്കണം
ഒരു വര്‍ഷം വരെയായിരിക്കും ശകുന്‍ പോളിസി ലഭിക്കുക.
എന്താണ് ശകുന്‍ പരിരക്ഷ?
ബാധകമായ നിബന്ധനകളും വ്യവസ്ഥകളും ഉള്‍ക്കൊണ്ട് ചുവടെ ലിസ്റ്റ് ചെയ്തിരിക്കുന്ന വിഷയങ്ങള്‍ ശകുന്‍ പോളിസി പരിരക്ഷ നല്കുന്നു.
1. ആംബുലന്‍സ് പരിരക്ഷ: ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 10 ശതമാനം വരെ, പരമാവധി ഒരു ലക്ഷം രൂപ വരെ. ഇന്‍ഷ്വര്‍ ചെയ്ത ആംബുലന്‍സ് സേവനം (എയര്‍ ആംബുലന്‍സ് ഉള്‍പ്പടെ) കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ കണക്കിലെടുത്ത് നഷ്ടപരിഹാരം നല്‍കും.
2. അഡാപ്ഷന്‍ അലവന്‍സ്: ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ ഒരു ശതമാനം അല്ലെങ്കില്‍ 25,000 രൂപ, കുറവ് ഏതാണോ അത്, സ്വത്തിന്റെ മൂല്യം അല്ലെങ്കില്‍ കാര്‍ പരിഷ്കാരങ്ങള്‍ എന്നിവയ്ക്ക് അനുസരിച്ച് നഷ്ടപരിഹാരം നല്കുന്നു.
3. സ്ഥിരമായ മൊത്ത അപ്രാപ്തത: ഒരു അപകടം മൂലം വ്യക്തിയ്ക്ക് മൊത്ത വൈകല്യം ഉണ്ടായാല്‍, ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ നിശ്ചിത ശതമാനം ഈ വ്യക്തിയ്ക്ക് നല്കപ്പെടും.
4. അപകട മരണം: ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിയുടെ അസ്വാഭാവിക മരണം നടന്നാല്‍, തുക നോമിനിയ്ക്ക് നല്‍കുന്നതായിരിക്കും.
5. വിദ്യാഭ്യാസം: ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിയ്ക്ക് തുകയുടെ 1% അല്ലെങ്കില്‍ 50,000 രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യം മക്കള്‍ക്ക് ലഭിക്കും (രണ്ട് കുട്ടികള്‍ക്ക് വരെ).
6. സ്ഥിരമായ ഭാഗിക വൈകല്യം: അപകടത്തിലെ പരിക്ക് സ്ഥിരമായ വൈകല്യത്തിന് കാരണമായാല്‍, ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിക്ക് ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ നിശ്ചിത ശതമാനം ലഭിക്കുന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
