വായ്‌പയെടുക്കാൻ ഒരുങ്ങുന്നോ? അറിയണം ക്രെഡിറ്റ് സ്കോറും മറ്റു വിവരങ്ങളും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുമ്പോൾ കടം കൊടുക്കുന്നവർ പരിഗണിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ക്രെഡിറ്റ് സ്കോർ. ഇത് വായ്‌പയെടുക്കുന്ന വ്യക്തിക്ക് വായ്‌പ തിരിച്ചടയ്‌ക്കാൻ ഉള്ള കഴിവിനെ അളക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു അളവുകോൽ ആണെന്ന് പറയാം. അതിനാൽ തന്നെ കൂടുതൽ ബുദ്ധിമുട്ടുകൾ ഇല്ലാതെ വായ്‌പയെടുക്കാൻ ഉയർന്ന ക്രെഡിറ്റ് സ്കോർ നിങ്ങളെ സഹായിക്കും.

ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ നിങ്ങളുടെ സാമ്പത്തിക നീക്കങ്ങളിൽ വരുന്ന പ്രതികൂല സാഹചര്യങ്ങൾ ഇവയാണ്.

കുറഞ്ഞ വായ്പ യോഗ്യത

കുറഞ്ഞ വായ്പ യോഗ്യത

നിങ്ങളുടെ വായ്‌പയ്‌ക്കുള്ള അപേക്ഷ പരിശോധിക്കുമ്പോൾ ബാങ്കുകൾ അല്ലെങ്കിൽ മറ്റ് അംഗീകൃത സ്ഥാപനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ കൂടി കണക്കിലെടുക്കും. 300-നും 900-നും ഇടയിൽ ആയിരിക്കും ഒരാളുടെ ക്രെഡിറ്റ് സ്കോർ. തൊള്ളായിരത്തിനടുത്ത് സ്കോർ ഉണ്ടെങ്കിൽ മികച്ച സ്കോർ ആണെന്നും 300-നടുത്ത് ആണെങ്കിൽ വളരെ മോശമാണെന്നും ആണ് കണക്ക്. ക്രെഡിറ്റ് സ്കോർ താഴുന്നതനുസരിച്ച് വായ്‌പയായി ലഭിക്കുന്ന തുകയും കുറയും. നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക്, സാധാരണയായി 750-നും അതിനുമുകളിലും ഉള്ളവർക്ക് ബാക്കിയുള്ളവരെ അപേക്ഷിച്ച് വായ്പ അംഗീകാരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

വായ്‌പകൾക്ക് ഉയർന്ന പലിശനിരക്ക്

വായ്‌പകൾക്ക് ഉയർന്ന പലിശനിരക്ക്

കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് വായ്പ അനുവദിക്കുന്ന സ്ഥാപനങ്ങൾ സാധാരണയായി ഉയർന്ന പലിശനിരക്കും പ്രോസസ്സിംഗ് ഫീസും ഈടാക്കാറുണ്ട്. കൂടാതെ ക്രെഡിറ്റ് സ്കോർ കുറഞ്ഞവർക്ക് ബാങ്കിൽനിന്ന് പേഴ്‌സണൽ ലോൺ ലഭിക്കുവാനുള്ള സാധ്യതയും കുറവാണ്.

വില ഉയരുന്നു, സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾവില ഉയരുന്നു, സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

മുൻകൂട്ടി അംഗീകാരം ലഭിച്ച വായ്‌പകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കില്ല

മുൻകൂട്ടി അംഗീകാരം ലഭിച്ച വായ്‌പകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും ലഭിക്കില്ല

ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കി സ്ഥാപനങ്ങൾ മുൻകൂട്ടി അംഗീകാരം ലഭിച്ച വായ്പകളും ക്രെഡിറ്റ് കാർഡ് ഓഫറുകളും നൽകാറുണ്ട്. ഉയർന്ന ക്രെഡിറ്റ് സ്‌കോർ ഉള്ള വ്യക്തികളെ നേരിട്ട് വിളിച്ച് ബാങ്കുകൾ വായ്‌പ ആവശ്യമുണ്ടോയെന്ന് അല്ലെങ്കിൽ ഇത്തരം വായ്‌പകൾക്ക് നിങ്ങൾ അർഹരാണെന്ന് പറയാറുണ്ട്. എന്നാൽ ക്രെഡിറ്റ് സ്‌കോർ കുറഞ്ഞ വ്യക്തിയുടെ കാര്യത്തിൽ ഇത് ഉണ്ടാവാറില്ല. ക്രെഡിറ്റ് സ്‌കോർ അടിസ്ഥാനമാക്കി ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ധാരാളം ഓഫറുകളും നൽകാറുണ്ട്.

സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്നുണ്ടോ? വിട്ടുപോകരുത് ഇക്കാര്യങ്ങൾസുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്നുണ്ടോ? വിട്ടുപോകരുത് ഇക്കാര്യങ്ങൾ

ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള സാധ്യത കുറയും

ക്രെഡിറ്റ് കാർഡ് ലഭിക്കാനുള്ള സാധ്യത കുറയും

ഇന്നത്തെ കാലത്ത് ക്രെഡിറ്റ് കാർഡുകൾ ഒരു നിർണായക സാമ്പത്തിക ഉപകരണമായി മാറിയിട്ടുണ്ട്. ഇൻസ്റ്റന്റ് ക്രെഡിറ്റ് നൽകുന്നതിനുപുറമെ, ഡിസ്‌കൗണ്ടുകൾ, പലിശ രഹിത ഇഎംഐകൾ, റിവാർഡ് / എയർ മൈൽസ്, ക്യാഷ്ബാക്ക് ഓഫറുകൾ മുതലായ ആകർഷകമായ ആനുകൂല്യങ്ങൾ ക്രെഡിറ്റ് കാർഡ് വഴി ലഭിക്കും. ക്രെഡിറ്റ് കാർഡ് അപേക്ഷകൾ അംഗീകരിക്കുമ്പോൾ കാർഡ് നൽകുന്നവർ പരിഗണിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ക്രെഡിറ്റ് സ്കോർ. ക്രെഡിറ്റ് സ്കോർ ഇല്ലാത്തവരുടെ ക്രെഡിറ്റ് കാർഡ് അപേക്ഷകൾ അംഗീകരിക്കാൻ മിക്ക വായ്പക്കാരും വിസമ്മതിക്കാറുണ്ട്.

ബിൽഡർ പദ്ധതി വൈകിപ്പിച്ചാലും ആശങ്കപ്പെടേണ്ടതില്ല; ഭവന വായ്‌പക്കാർക്ക് പുതിയ പദ്ധതിയുമായി എസ്‌ബിഐബിൽഡർ പദ്ധതി വൈകിപ്പിച്ചാലും ആശങ്കപ്പെടേണ്ടതില്ല; ഭവന വായ്‌പക്കാർക്ക് പുതിയ പദ്ധതിയുമായി എസ്‌ബിഐ

തൊഴിൽ സാധ്യതകളെ ബാധിച്ചേക്കാം

തൊഴിൽ സാധ്യതകളെ ബാധിച്ചേക്കാം

ജോലിക്കായി അപേക്ഷിക്കുന്നവരെ സ്ക്രീനിംഗ് ചെയ്യുന്നതിന് ക്രെഡിറ്റ് സ്‌കോർ ഇതുവരെ വ്യാപകമായി ഉപയോഗിച്ചിട്ടില്ലെങ്കിലും, ഇന്ത്യൻ കോർപ്പറേറ്റുകൾക്കിടയിലും, പ്രത്യേകിച്ച് സാമ്പത്തിക മേഖലയിൽ ഈ പ്രവണത ഉണ്ട്. മോശം ക്രെഡിറ്റ് സ്കോർ ഉള്ളവരും അവരുടെ ക്രെഡിറ്റ് കാർഡ് കുടിശ്ശികയും ഇഎംഐകളിലും സ്ഥിരമായി വീഴ്‌ചവരുത്തുന്നതായി മുൻകാല റെക്കോർഡ് ഉള്ളവർക്ക് അത്തരം കമ്പനികളിൽ ജോലി ലഭിക്കാനുള്ള സാധ്യത കുറവാണ്.

English summary

വായ്‌പയെടുക്കാൻ ഒരുങ്ങുന്നോ? അറിയണം ക്രെഡിറ്റ് സ്കോറും മറ്റു വിവരങ്ങളും | know about how credit score affect loan

know about how credit score affect loan
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X