ആദായ നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ ലഭ്യമായ എല്ലാ വഴികളും നോക്കുന്നവരാണ് പലരും. ഒരു വ്യക്തിക്ക് നിക്ഷേപം, ഇൻഷുറൻസ്, മറ്റ് ചെലവുകൾ എന്നിവയിലൂടെ നികുതി ഇളവ് ലഭിക്കാൻ വിവിധ മാർഗങ്ങളുണ്ട്. എന്നാൽ എല്ലാ നിക്ഷേപങ്ങൾക്കും ഇൻഷുറൻസ് പോളിസികൾക്കും ചെലവുകൾക്കും നികുതിയിളവിന് ലഭിക്കുമെന്ന് കരുതേണ്ട. ഇവയെല്ലാം ഉണ്ടെങ്കിലും ആദായനികുതി നിയമപ്രകാരം യോഗ്യതയുള്ളവർക്ക് മാത്രമേ നികുതി ആനുകൂല്യങ്ങൾ ലഭിക്കൂ. ആദായനികുതി നിയമത്തിൽ ഒന്നിലധികം വിഭാഗങ്ങളുണ്ട്, അതിൽ നിങ്ങൾക്ക് കിഴിവുകൾ ലഭിക്കാൻ സഹായിക്കുന്ന വിഭാഗമേതാണെന്ന് ആദ്യം അറിയണം. അത്തരം ചില സെക്ഷനുകൾ നോക്കാം.
സെക്ഷൻ 80സി
നികുതി ബാധ്യത കുറയ്‌ക്കുന്നതിനായി ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു വിഭാഗമാണ് സെക്ഷൻ 80 സി. ഒരു വർഷം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ആനുകൂല്യങ്ങൾ ലഭിക്കാൻ സെക്ഷൻ 80 സി സഹായിക്കും. അതിനാൽ നിങ്ങൾ 30% ടാക്‌സ് ബ്രാക്കറ്റിൽ ഉൾപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് ഈ വിഭാഗത്തിന് കീഴിൽ യോഗ്യതയുള്ള ഉപകരണങ്ങളിലൂടെ 45,000 രൂപ വരെ നികുതി ഇളവ് ലഭിക്കാം.
ഇതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ഇക്വിറ്റി ലിങ്ക്‌ഡ് സേവിംഗ് സ്കീമുകൾ, യൂണിറ്റ് ലിങ്ക്‌ഡ് ഇൻഷുറൻസ് പ്ലാനുകൾ, അഞ്ച് വർഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾ, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾ, സുകന്യ സമൃദ്ധി യോജന, ലൈഫ് ഇൻഷുറൻസ് പോളിസികൾ, ദേശീയ പെൻഷൻ പദ്ധതി, അല്ലെങ്കിൽ നികുതി ആനുകൂല്യങ്ങൾക്ക് യോഗ്യമായ മറ്റേതെങ്കിലും നിക്ഷേപ ഉപകരണങ്ങളിൽ നിങ്ങൾക്ക് നിക്ഷേപിക്കാം.
സെക്ഷൻ 80 ഡി
സെക്ഷൻ 80ഡി പ്രകാരം നിങ്ങൾക്ക് നികുതിയിളവ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. അതായത് കുടുംബാംഗങ്ങളുടെ പേരിൽ എടുക്കുന്ന ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിനായി പരമാവധി 25,000 രൂപ (മുതിർന്ന പൗരന്മാർക്ക് 50,000 രൂപ) വരെ നികുതി ഇളവ് ലഭിക്കും. നിങ്ങളുടെ മുതിർന്ന രക്ഷകർത്താക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്ലെങ്കിൽ, സെക്ഷൻ 80 ഡി പ്രകാരം നിങ്ങൾ തീർപ്പാക്കിയ ആരോഗ്യ പരിരക്ഷാ ചെലവുകൾക്ക് കിഴിവ് നേടാനും കഴിയും.
80 ഡിഡി പ്രകാരം സർക്കാർ ജീവനക്കാരനെ ആശ്രയിച്ചു കഴിയുന്ന ശാരീരിക/ മാനസിക/വൈകല്യമുള്ള ബന്ധുവിൻറെ ചികിത്സാച്ചെലവിനായി ഉപയോഗിക്കുന്ന തുക പരമാവധി 50,000 രൂപ വരെയാണ്. വൈകല്യം 80 ശതമാനത്തിൽ കൂടുതൽ ആണെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ ഇനത്തിൽ ഒരു ലക്ഷം രൂപ വരെ ഇളവ് അനുവദിക്കുന്നതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
സെക്ഷൻ 80സിസിഡി (1ബി)
നാഷണൽ പെൻഷൻ പദ്ധതിയിലെ (എൻപിഎസ്) നിക്ഷേപത്തിന് സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം 50,000 രൂപ വരെ നികുതിയിളവ് അനുവദിക്കും. ഒരു റിട്ടയർമെന്റ് ഫണ്ട് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന നികുതിദായകർക്ക് ഇത് വളരെ അനുയോജ്യമായ നിക്ഷേപ മാർഗമാണ് ഒപ്പം നികുതി ആനുകൂല്യവും ലഭിക്കും.
സെക്ഷൻ 80ടിടിഎ/ടിടിബി
സെക്ഷൻ 80 ടിടിഎ പ്രകാരം, നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ ലഭിച്ച പലിശയ്‌ക്ക് 10,000 രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം. സെക്ഷൻ 80 ടിടിബി മുതിർന്ന പൗരന്മാരെ 50,000 രൂപ വരെ നികുതിയിളവ് ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ അനുവദിക്കുന്നു. സേവിംഗ്സ് അക്കൗണ്ടുകളിലും ബാങ്കുകളിലും പോസ്റ്റോഫീസുകളിലും നിക്ഷേപിക്കുന്ന പലിശയ്‌ക്കെതിരെയാണ് 50,000 രൂപ ക്ലെയിം ചെയ്യാൻ കഴിയുക.
സെക്ഷൻ 80ജിജി
സെക്ഷൻ 80ജിജി പ്രകാരം നിങ്ങൾക്ക് വീട്ടുവാടക (എച്ച് ആര്‍ എ ലഭിക്കാത്തവര്‍ക്ക് മാത്രം) ക്ലെയിം ചെയ്യാം. അതായത് നിങ്ങളുടെ ശമ്പളത്തിൽ വീട് വാടക അലവൻസിന്റെ ആനുകൂല്യം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് സെക്ഷൻ 80 ജിജി പ്രകാരം കിഴിവ് ലഭിക്കും. വാടക വീട്ടിൽ താമസിക്കുന്ന ജീവനക്കാർക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.
കിഴിവുകൾ ലഭിക്കുന്ന മറ്റ് മറ്റ് സെക്ഷനുകൾ ഇവയാണ്
80 ഇ: വിദ്യാഭ്യാസ വായ്പ തിരിച്ചടവ്.
80 ജി: ബാധകമായ പരിധിക്ക് വിധേയമായി യോഗ്യതയുള്ള ഫണ്ടുകൾക്കോ സ്ഥാപനങ്ങൾക്കോ സംഭാവന ചെയ്യുന്നത്.
80 ഇഇ: ഭവന വായ്പ പലിശ- ആദ്യത്തെ വീടിന് പരമാവധി 50,000 രൂപ.
കൂടാതെ ഭവന വായ്പയുടെ പലിശ അടവിന്മേല്‍ രണ്ടു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
