ലോകമെമ്പാടുമുള്ള ജനതയെയും സര്‍ക്കാരുകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കൊവിഡ് 19 മഹാമാരി. മിക്ക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെയും വൈറസ് പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നു. മഹാമാരി മൂലമുണ്ടായ സാമ്പത്തിക ആഘാതം മയപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചതുപോലെ, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും (ഐആര്‍ഡിഎഐ) രാജ്യത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ പാലിക്കേണ്ട ചില നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് 19 പ്രതിസന്ധി നേരിടാന്‍ എല്ലാവര്ക്കും ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇവ ഉദ്ദേശിക്കുന്നത്. വ്യക്തികള്‍ക്കോ അവരുടെ പ്രിയപ്പെട്ടവര്‍ക്കോ വൈറസ് ബാധിച്ചാല്‍, ചികിത്സയുടെ സാമ്പത്തിക ചെലവുകള്‍ നിറവേറ്റുന്നതില്‍ അവര്‍ക്കുണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കുന്നതിന് ഐആര്‍ഡിഎഐയുടെ കൊവിഡ് നയങ്ങള്‍ സഹായിക്കുന്നു.
കൊവിഡ് 19 കേസുകള്‍ക്കുള്ള ഐആര്‍ഡിഎഐ മാര്‍ഗനിര്‍ദേശങ്ങള്‍
ഹോസ്പിറ്റലൈസേഷന് കവര്‍ നല്കുന്ന നിലവിലെ എല്ലാ നഷ്ടപരിഹാര അധിഷ്ഠിത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളും കൊവിഡ് 19 കേസുകള്‍ക്ക് ഹോസ്പിറ്റലൈസേഷന് കവര്‍ നല്‍കണമെന്ന് 2020 മാര്‍ച്ച് നാലിലെ സര്‍ക്കുലറില്‍ ഐആര്‍ഡിഎഐ പ്രസ്താവിച്ചിട്ടുണ്ട്. കൊവിഡ് 19 -നുമായി ബന്ധപ്പെട്ട ചികിത്സയുടെ മെഡിക്കല്‍ ചെലവുകള്‍, ക്വാറന്റീന് കാലയളവ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. നിലവിലുള്ള പോളിസി കരാറിലെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായി തീര്‍പ്പാക്കണം. പോളിസി ഉടമയ്ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാതെ കൊവിഡ് 19 -മായി ബന്ധപ്പെട്ട എല്ലാ ക്ലെയിമുകളും വേഗത്തില്‍ പരിഹരിക്കേണ്ടതുണ്ട്. ക്ലെയിംസ് കമ്മിറ്റി ആദ്യം സമഗ്രമായ അവലോകനം നടത്താതെ ക്ലെയിമുകള്‍ നിരസിക്കാന്‍ കഴിയില്ല.
നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍
എച്ച്ഡിഎഫ്സി എര്‍ഗോ, ഐസിഐസിഐ ലൊംബാര്‍ഡ്, റലീഗെയര്, ഫ്യൂച്ചര്‍ ജനറലി, മാക്സ് ബൂപ്പ, എഡല്‍വെയ്സ്, ആദിത്യ ബിര്‍ല, ഭാരതി ആക്സ എന്നിവയാണ് നിലവില്‍ കൊറോണ വൈറസ് രോഗവുമായി ബന്ധപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍.
കൊവിഡ് 19 നിര്‍ദിഷ്ട ആരോഗ്യ ഇന്‍ഷുറന്‍സ്
കൊവിഡ് 19 -നുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വികസിപ്പിക്കുന്നതിനും ഐആര്‍ഡിഎഐ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിന് മറുപടിയായി നിരവധി പ്രമുഖ ആരോഗ്യ ഇന്‍ഷുറര്‍മാര്‍ ഇതിനകം പ്രത്യേക കൊവിഡ് 19 പോളിസികള്‍ ആരംഭിച്ചു. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ലൊംബാര്‍ഡ് എന്നിവ ഇതിനുദാഹരണം.
ആരോഗ്യ സഞ്ജീവനി
രാജ്യത്തെ 29 ആരോഗ്യ ഇന്‍ഷുറര്‍മാരും പൊതു ഇന്‍ഷുറര്‍മാരും വാഗ്ദാനം ചെയ്യുന്ന ഐആര്‍ഡിഎഐ അവതരിപ്പിച്ച ഒരു സ്റ്റാന്‍ഡേര്‍ഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയാണ് ആരോഗ്യ സഞ്ജീവനി. എല്ലാ ഇന്ഷുറര്മാര്ക്കിടയിലും ഇതിന് സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളും കുറഞ്ഞ പ്രീമിയവും ഉണ്ടായിരിക്കും. കൊവിഡ് 19 അനുബന്ധ ആശുപത്രി ചെലവുകള്‍ക്കും ഇത് കവറേജ് നല്‍കും.
എല്ലാവരും ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് നരേന്ദ്ര മോദി
പൊതു ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തോടെയുള്ള ഡിജിറ്റല്‍ പേയ്മെന്റ് പോര്‍ട്ടലുകള്‍
ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായി സഹകരിച്ച് ചില ഡിജിറ്റല്‍ പേയ്മെന്റ് പോര്‍ട്ടലുകള്‍ കൊവിഡ് 19 നിര്‍ദിഷ്ട ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു. 156 രൂപ മുതല്‍ 499 രൂപവരെയുള്ള താങ്ങാവുന്ന വിലയിലുള്ള പ്രീമിയങ്ങളാണ് ഈ പദ്ധതികളുടേത് എന്നതാണ് സവിശേഷത. പ്രീ മെഡിക്കല്‍ സ്ക്രീനിംഗ് പരിശോധനകളും ആവശ്യമില്ല. പേയ്മെന്റ് പോര്‍ട്ടലുകളുടെ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ നിന്ന് ഈ പദ്ധതികള്‍ നേരിട്ട് വാങ്ങാം. ഭാരതി ആക്സ ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ച് എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പോളിസിയുടെ ഒരു സവിശേഷത, കൊറോണ വൈറസിന് 10 ദിവസം വരെ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് 500 മുതല്‍ 1000 രൂപവരെ പ്രതിദിന സ്ഥിര അലവന്‍സ് നല്‍കുമെന്നതാണ്. ഈ പദ്ധതിയനുസരിച്ച് മെച്ചപ്പെടുത്തിയ ഐസിയു ക്യാഷ് ബെനഫിറ്റും ഉണ്ട്.
കൊവിഡ് 19 കവറേജിനായുള്ള ആരോഗ്യ നയത്തില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?
നിങ്ങളുടെ പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് നിങ്ങള്‍ക്ക് ലഭിക്കുന്ന നിര്‍ദിഷ്ട സവിശേഷതകളും ആനുകൂല്യങ്ങളും വ്യത്യാസപ്പെടാം. നിങ്ങള്‍ക്ക് നിലവില്‍ ഒരു പോളിസിയുണ്ടെങ്കിലും അല്ലെങ്കില്‍ പുതിയതൊന്ന് എടുക്കുകയാണെങ്കിലും, ഈ നയങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൊതുവായി പ്രതീക്ഷിക്കാവുന്ന ചിലതുണ്ട്. അവ താഴെ നല്കുന്നു;
1. പോസിറ്റീവ് രോഗനിര്‍ണയത്തിന്റെ കാര്യത്തില്‍: ഒരു സര്‍ക്കാര്‍ അംഗീകൃത കേന്ദ്രത്തില്‍ നിന്നോ ലബോറട്ടറിയില്‍ നിന്നോ കൊവിഡ് 19 പോസിറ്റീവ് ആയി സ്ഥിരീകരിക്കുന്നപക്ഷം, നിങ്ങള്‍ക്ക് ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 100 ശതമാനം നിങ്ങള്‍ക്ക് ഒറ്റത്തവണയായി ലഭിക്കും.
2. ക്വാറന്റീന്: സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിങ്ങള്‍ ക്വാറന്റീനില്‍ ഏര്‍പ്പെട്ടാല്‍, ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 50 ശതമാനം നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. ക്വാറന്റീന് അവസാനിക്കുമ്പോള്‍ നിങ്ങളുടെ രോഗനിര്‍ണയം നെഗറ്റീവ് ആയി വന്നാലും നിങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും.
3. കാത്തിരിപ്പ് കാലയളവ്: പുതിയ പോളിസികള്‍ക്കായി 14 മുതല്‍ 30 ദിവസം വരെയുള്ള കാത്തിരിപ്പ് കാലയളവ് ഒഴിവാക്കുന്നതാണ്.
4. യാത്രാ വിവരങ്ങള്‍: ചില ഇന്ഷുറര്മാര്ക്കായുള്ള നിങ്ങളുടെ ക്ലെയിം സെറ്റില്‍മെന്റില്‍ നിങ്ങളുടെ യാത്രാ ചരിത്രം ബാധിക്കില്ല. എന്നിരുന്നാലും, ഒരു നിശ്ചിത തീയതിക്ക് ശേഷം (സാധാരണയായി 2019 ഡിസംബറിന് ശേഷം) കൊവിഡ് 19 ബാധിച്ച രാജ്യങ്ങളുടെ ഒരു പ്രത്യേക പട്ടികയില്‍ നിന്ന് നിങ്ങള്‍ക്കൊരു യാത്രാ ചരിത്രം ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ നിങ്ങള്‍ക്ക് കവറേജ് നല്‍കില്ല.
5. കുടുംബ ചരിത്രം: കൊവിഡ് 19 കവറേജ് വാഗ്ദാനം ചെയ്യുന്ന രീതിയില്‍ മിക്ക ഇന്‍ഷുറര്‍മാരും കുടുംബ ചരിത്രം വരാന്‍ അനുവദിക്കുന്നില്ല.
6. ക്യാഷ്ലെസ്സ് ഹോസ്പിറ്റലൈസേഷന്: ഇന്ഷുറര്മാരുമൊത്ത് എംപാനല്‍ ചെയ്ത ആശുപത്രി കൊവിഡ് 19 ചികിത്സയ്ക്കുള്ള സര്‍ക്കാര്‍ അംഗീകൃത കേന്ദ്രമാണെങ്കില്‍ ഈ സൗകര്യം ലഭ്യമാണ്.
7. ഗാര്‍ഹിക ചികിത്സ: നിങ്ങള്‍ക്ക് ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചില ഇന്‍ഷുറര്‍മാര്‍ വീട്ടില്‍ കൊവിഡ് 19 ചികിത്സയ്ക്കായി കവറേജ് വാഗ്ദാനം ചെയ്യുന്നു. ഇത് നിലവിലുള്ള പോളിസിയുടെ ഡൊമിലിയറി ഹോസ്പിറ്റലൈസേഷന് ബെനഫിറ്റ് സവിശേഷതയ്ക്ക് കീഴില്‍ വരും.
8. പോളിസി കാലാവധി: ചേരുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് മിക്ക പോളിസികളും സാധുവാണ്.
9. പ്രീമിയങ്ങള്‍: ഇന്‍ഷ്വര്‍ ചെയ്ത തുകയെ ആശ്രയിച്ചാണ് പ്രീമിയങ്ങളുള്ളത്. പക്ഷേ, ഇവ 299 രൂപയില്‍ ആരംഭിക്കുന്നു.
10. അര്‍ഹമായ പ്രായം: 18 മുതല്‍ 75 വയസുവരെ പ്രായമുള്ളവരാണ് ഇതിനു യോഗ്യര്‍.
11. ആശ്രിതര്‍: നിങ്ങള്‍ ഇതിനകം ഒരു ഫാമിലി ഫ്ളോട്ടര്‍ പോളിസി എടുത്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ആശ്രിതര്‍ക്കും കൊവിഡ് 19 കവറേജ് അര്‍ഹതയുണ്ട്. ആശ്രിതരായ കുട്ടികളുടെ കാര്യത്തില്‍, പ്രായപരിധി 3 മാസം മുതല്‍ 25 വയസ് വരെയാണ്.
12. വാക്സിനേഷന് ചെലവുകള്‍: കൊവിഡ് 19 -ന് നിലവില്‍ വാക്സിന് ഇല്ലെങ്കിലും, അത് ലഭിക്കുമ്പോള്‍, അവയ്ക്കുള്ള ചെലവുകള്‍ ഐസിഐസിഐ ലൊംബാര്‍ഡ് പോലുള്ള ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കുന്നുണ്ട്, എന്നാല്‍, പോളിസിക്ക് ഔട്ട്പേഷ്യന്റ് കവര്‍ ഉണ്ടെങ്കില്‍ മാത്രം.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications