ഗ്രാമീണമേഖലയിലെ നിര്‍ദ്ധനരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം തൊഴിലും നല്‍കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡിഡിയുജികെവൈ). ഗ്രാമവികസന മന്ത്രാലയത്തെയാണ് ഈ പദ്ധതി ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുവാന്‍ നിയോഗിച്ചിരിക്കുന്നത്. ഗ്രാമീണമേഖലയിലെ നിര്‍ദ്ധനരായ യുവജനങ്ങള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവും തൊഴിലും നല്‍കിക്കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജനം ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2014-ൽ പദ്ധതി ആരംഭിച്ചത്.
പദ്ധതിയുടെ സവിശേഷതകൾ എന്തൊക്കെയാണ് ?
നിര്‍ദ്ധനരുടെയും മറ്റ് പിന്നോക്കാവസ്ഥയില്‍ ഉള്ള യുവജനങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുവാനുള്ള പദ്ധതിയായതിനാൽ തന്നെ യാതൊരു വിധ ഫീസും തൊഴില്‍ പരിശീലനത്തിനായി ഈടാക്കുന്നില്ല. താമസിച്ചുള്ളതും അല്ലാത്തതുമായ കോഴ്സുകള്‍ പദ്ധതിക്ക് കീഴിലുണ്ട്. തൊഴിൽ പരിശീലനത്തിനുശേഷം ഇന്ത്യയിലും വിദേശത്തുമായി ജോലി നേടാനുള്ള അവസവുമുണ്ട്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീ വഴിയാണ് കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കും വിദ്യാഭ്യാസ യോഗ്യതയ്ക്കും അനുസരിച്ചുളള തൊഴിലവസരങ്ങളാണ് ലഭിക്കുക.

ആരൊക്കെയാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ ?
ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ 18-നും 35-നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്കാണ് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന വഴി സൗജന്യ പരിശീലനവും തൊഴിലും ലഭിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ ബിപിഎല്‍ കുടുംബാംഗങ്ങളോ കുടുംബശ്രീ കുടുംബാംഗമോ തൊഴിലുറപ്പ് അല്ലെങ്കിൽ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുളള കുടുംബങ്ങളിലെ അംഗങ്ങളോ ആയിരിക്കണം. ഏത് കോഴ്സ് എടുത്താലും ഇംഗ്ലീഷ്, ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി, സോഫ്റ്റ് സ്കിന്‍ വിഷയങ്ങളും ഈ കോഴ്സിന്റെ കൂടെ പഠിപ്പിക്കുന്നതാണ്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വെക്കേഷനല്‍ ട്രെയിനിംഗ് (എൻസിവിടി) അല്ലെങ്കിൽ സെക്ടര്‍ സ്കിന്‍ കൗണ്‍സില്‍ ആണ് ഗവൺമെന്റ് അംഗീകൃത കോഴ്സ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications