ചികിത്സാ ചെലവുകള്‍ നാള്‍ക്കുനാള്‍ വർധിച്ചു വരികയാണ്. ഒരു അസുഖം വന്നാൽ മതി സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റാൻ. മറ്റെന്തു ചെലവും ചുരുക്കാം നിയന്ത്രിക്കാം, എന്നാൽ അസുഖങ്ങൾ വന്നാൽ ഇതൊന്നും നടക്കില്ല. ചികിത്സാ ചെലവിനെക്കുറിച്ചുള്ള ആശങ്കയുടെ പരിഹാരമാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ. വളരെ ചെറിയ ഒരു തുക പ്രീമിയമായി നൽകി ഒരു ആരോഗ്യ ഇൻഷൂറൻസ് പോളിസി എടുത്താൽ ആശുപത്രിച്ചെലവുകളെപ്പറ്റി ആശങ്കപ്പെടേണ്ടതില്ല.
ആരോഗ്യ ഇൻഷൂറൻസിൽ റീ ഇംപേഴ്‌സ്‌മെൻറ് പോളിസി, ക്യാഷ് ലെസ് പോളിസി എന്നിങ്ങനെ രണ്ടുവിധമുണ്ട്. നിങ്ങളുടേത് മെഡിക്കൽ റീഇംബേഴ്സ്മെൻറ് (ചെലവാക്കിയ പണം കൊടുക്കൽ) ഓപ്‌ഷനുള്ള ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസി ആണെങ്കിൽ, പോളിസി ഉടമ ആദ്യം തുക അടയ്‌ക്കുകയും തുടർന്ന് ഹോസ്പിറ്റൽ ബിൽ നൽകിയശേഷം അക്കൗണ്ടിലേക്ക് പണം തിരികെ ലഭിക്കുകയുമാണ് ചെയ്യുക. അതായത് ചികിത്സയ്ക്ക് ചെലവാകുന്ന എല്ലാ ചെലവുകളും ആദ്യം നിങ്ങൾ തന്നെ എടുക്കേണ്ടി വരും. പിന്നീട് എല്ലാ ബില്ലുകളും വെച്ച് ഇന്‍ഷുറന്‍സ് കമ്പനി്ക്ക് അപേക്ഷ നല്‍കണം. അവര്‍ ആവശ്യമായ പരിശോധന നടത്തിയ ശേഷം തുക അനുവദിക്കും. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാത്ത ഒരു മരുന്നിനും ടെസ്റ്റിനും കമ്പനി പണം തരില്ല. ഭക്ഷണത്തിന്റെ പണം ബില്ലിലുണ്ടെങ്കില്‍ അത് റീ ഇംപേഴ്‌സ് ചെയ്തു കിട്ടില്ല. ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കേണ്ടി വരുമ്പോഴുളള ചെലവുകളാണ് തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ളത്.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ വരുന്ന ചികിത്സാ ചെലവുകൾ ഇൻഷുറൻസ് കമ്പനി നേരിട്ട് ആശുപത്രികൾക്ക് നൽകുന്ന രീതിയാണ് ക്യാഷ് ലെസ് പോളിസി. 24 മണിക്കൂറിൽ കൂടുതൽ കിടത്തി ചികിത്സ വേണ്ടി വന്നാൽ ഈ സൗകര്യം ലഭ്യമാകും. ക്യാഷ് ലെസ് പോളിസി ലഭിക്കണമെങ്കിൽ ഇൻഷൂറൻസ് കമ്പനിയുടെ പട്ടികയിൽ ഉൾപ്പെടുന്ന ആശുപത്രിയിൽ തന്നെ ചികിത്സിക്കേണ്ടതുണ്ട്. ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ വിശദാംശങ്ങൾ നൽകുകയും പോളിസി ഹോൾഡറുടെ പേരിൽ എടുത്ത ഇൻഷുറൻസിന്റെ മറ്റ് തെളിവുകൾ ഹാജരാക്കുകയും ചെയ്ത ശേഷം, അസുഖം അല്ലെങ്കിൽ പരിക്ക്, പോളിസിയുടെ പരിധിയിൽ വരികയാണെങ്കിൽ അവർക്ക് ക്യാഷ് ലെസ് ചികിത്സ ലഭിക്കും. ചികിത്സയുമായി ബന്ധപ്പെട്ടു വരുന്ന പരിശോധനകൾ, മരുന്നുകൾ തുടങ്ങിയ ചെലവുകൾക്കുമുള്ള പണം കമ്പനി നൽകും.
ക്യാഷ് ലെസ് പോളിസിയാണെങ്കിലും ചില ചെലവുകൾ നിങ്ങൾ തന്നെ നൽകേണ്ടിവരും. അവ എന്തൊക്കെയാണെന്ന് നോക്കാം;
ഒഴിവാക്കലുകൾ: ഇൻഷുറൻസ് പോളിസിയിൽ മിക്കപ്പോഴും എല്ലാ മെഡിക്കൽ ചെലവുകളും ഉൾപ്പെടില്ലെന്ന് ശ്രദ്ധിക്കുക. ഉദാഹരണത്തിന്, രജിസ്ട്രേഷൻ ചാർജുകൾ, മെഡിക്കൽ റെക്കോർഡ് ഫീസ്, പ്രവേശന ഫീസ്, ഇൻഷുറൻസ് പ്രോസസ്സിംഗ് ഫീസ് മുതലായ സേവനങ്ങൾക്ക് പലപ്പോഴും പരിരക്ഷ ലഭിക്കില്ല. അവ നിങ്ങൾ തന്നെ അടയ്ക്കേണ്ടതാണ്.
മുറിയുടെ വാടക: ഹോസ്‌പിറ്റലിൽ നിങ്ങൾ ഉപയോഗിക്കുന്ന മുറിയുടെ വാടക ചില പോളിസികളിൽ ഉൾപ്പെടുത്തില്ല. ചിലപ്പോൾ മുറിയുടെ വാടകയ്‌ക്ക് ഇൻഷൂറൻസ് കമ്പനികൾ പരിധി നിശ്ചയിച്ചിരിക്കാം. അതിനാൽ തന്നെ ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ ഈ പരിധി കവിയുന്ന മുറിയാണ് നിങ്ങൾ എടുക്കുന്നതെങ്കിൽ അത് പോളിസി പരിധിയിൽ വരാത്തതിനാൽ നിങ്ങൾ പണം നൽകേണ്ടിവരും. .
പോളിസി തുകയുടെ പരിധി: നിങ്ങളുടെ പോളിസി തുകയേക്കാൾ കൂടുതലാണ് ആശുപതി ബില്ലെങ്കിൽ, പോളിസി തുക കഴിച്ചു വരുന്ന തുകയ്‌ക്ക് പരിരക്ഷ ലഭിക്കില്ല. അത് നിങ്ങൾ തന്നെ നൽകേണ്ടി വരും.
കോ-പെയ്മെന്റ്: ചികിത്സാചെലവ് എത്രയായാലും അതിന്റെ ഒരു ഭാഗം പോളിസി ഉടമ തന്നെ വഹിക്കേണ്ട വ്യവസ്ഥയാണ് കോ-പേയ്മെന്റ്. ചിലരിൽ 10 ശതമാനം, 15 ശതമാനം എന്നിങ്ങനെ കോ-പേയ്മെന്റ് നിരക്ക് വ്യത്യസ്തമായിരിക്കും. ഏതു പോളിസി എടുത്താലും ഇത്തരത്തിലുള്ള വ്യവസ്ഥ ഉണ്ടോ എന്ന് അറിഞ്ഞിരിക്കണം.
എക്സസ് ലിമിറ്റ്: ചില പോളിസികളിൽ ചികിത്സാ ചെലവ് അല്ലെങ്കില്‍ ക്ലെയിം തുക ഒരു നിശ്ചിത തുകയിൽ കൂടുതൽ ആണെങ്കിലേ കമ്പനികൾ പണം നൽകൂ. അതായത് പോളിസിയുടെ എക്സസ് ലിമിറ്റ് 5,000 രൂപയാണെന്ന് കരുതുക. അതിനർത്ഥം 5,000 രൂപ വരെ ചികിത്സാ ചെലവ് വന്നാൽ ക്ലെയിം ചെയ്യാൻ പറ്റില്ല. ഈ പോളിസിയിൽ ഒരു ക്ലെയിം നടത്തണമെങ്കിൽ ചികിത്സാ ചെലവ് 5,000 രൂപയിൽ കൂടണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications