ജീവിതത്തിലെ ആകെ വരുമാനത്തിന്റെ വലിയൊരു ഭാഗവും ആളുകൾ മാറ്റിവെക്കുന്നത് വീടെന്ന തങ്ങളുടെ സ്വപ്നത്തിന് വേണ്ടിയാണ്. ചിലർ നിക്ഷേപങ്ങൾ ചേർത്തുവെച്ച് ആ സ്വപ്നം യാതാർത്ഥ്യമാക്കുമ്പോൾ കൂടുതൽ ആളുകളും ഹോം ലോൺ പോലുള്ള വായ്പകളെ ആശ്രയിക്കുന്നു. പലർക്കും ഇത്തരത്തിലെടുക്കുന്ന ലോണുകൾ ബാധ്യതയായി തീരാറുണ്ട്. എന്നാൽ കൃത്യമായ സാമ്പത്തിക ആസൂത്രണത്തിലൂടെ റെക്കോർഡ് വേഗത്തിൽ ലോണിന്റെ തിരിച്ചടവും പൂർത്തിയാക്കിയവരെക്കുറിച്ചും നമ്മൾ കേട്ടിട്ടുണ്ടാകും. സാമ്പത്തിക അച്ചടക്കവും അടിത്തറയുമാണ് ഇതിന് സഹായിക്കുന്നത്.
ഏതൊരു ലോണിന്റെയും തിരിച്ചടവിൽ അടിസ്ഥാനപരമായി വായ്പയെടുക്കുന്നയാൾ അറിഞ്ഞിരിക്കേണ്ട രണ്ട് കാര്യങ്ങൾ ഒന്ന് മൊതലും രണ്ട് പലിശയുമാണ്. നിങ്ങൾ വായ്പയെടുക്കുന്ന മുഴുവൻ തുകയാണ് മൊതല് എന്ന് പറയുന്നത്. പലിശ വായ്പയനുസരിച്ച് മൊതലിന് മുകളിൽ നിങ്ങൾ കടം നൽകിയയാൾക്ക് നൽകുന്ന തുകയാണ്. പലിശയിൽ തന്നെ സ്ഥിര പലിശയും ഫ്ലോട്ടിംഗ് പലിശയമുണ്ട്. കാലയളവ് മുഴുവൻ ഒരേ പലിശ നൽകുന്നതാണ് സ്ഥിര പലിശ, ഫ്ലോട്ടിംഗ് പലിശയിൽ നിരക്ക് മാറിക്കൊണ്ടിരിക്കാം. ഈ അടിസ്ഥാന അറിവിൽ രണ്ട് വഴികളിലൂടെ വളരെ വേഗത്തിൽ ലോൺ തിരിച്ചടവ് പൂർത്തിയാക്കാൻ സാധിക്കും. പതിവായി മുൻകൂർ പേയ്‌മെന്റുകൾ നടത്തുക, തിരിച്ചടവ് തുക വർധിപ്പിക്കുക എന്നാതാണ് ഈ രണ്ട് കാര്യങ്ങൾ. കേൾക്കുമ്പോൾ എളുപ്പമായി തോന്നുമെങ്കിലും പ്രായോഗികമാക്കാൻ അത്ര എളുപ്പമല്ല.

തിരിച്ചടവ് പലപ്പോഴായി മുൻകൂറടയ്ക്കാൻ സാധിക്കും. അതായത് നിങ്ങൾക്ക് ബോണസ് ലഭിക്കുന്ന സാഹചര്യത്തിൽ, ഇൻസെന്റീവ് ലഭിക്കുന്ന ഘട്ടത്തിൽ, അങ്ങനെ പലപ്പോഴായി കൂടുതൽ തുക അടയ്ക്കാൻ സാധിക്കും. ഇത് ഓരോ വർഷവും പതിവാക്കുക. നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചെലവുകളിലൊന്നായി ലോൺ തിരിച്ചടവിനെ പരിഗണിക്കുക. അതുവഴി തിരിച്ചടവ് വേഗത്തിലാക്കാൻ സാധിക്കും. ഓരോ തവണയും ഇത്തരത്തിൽ തിരിച്ചടവ് വേഗത്തിലാക്കുമ്പോൾ ആകെയടയ്ക്കേണ്ട തുകയിലും മാറ്റം വരും. കാരണം മൊതലിനെ അടിസ്ഥാനപ്പെടുത്തിയാണ് പലിശ കണക്കാക്കുന്നത്. തിരിച്ചടവ് പൂർത്തിയാകുന്നതനുസരിച്ച് അവശേഷിക്കുന്ന തുകയ്ക്ക് പലിശ കുറയുന്നു.
നേരത്തെ പറഞ്ഞത് സന്ദർഭാനുസൃതമാണെങ്കിൽ നിങ്ങളുടെ ബോണസിന് പുറമേ, 10 മാസത്തിന്റെ അവസാനത്തിൽ നിങ്ങൾക്ക് ശമ്പള വർദ്ധനവും ലഭിക്കുമെന്ന് കരുതുക. നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ പണമുണ്ട്, അതിനാൽ നിങ്ങൾക്ക് അവരുടെ ലോണിലേക്ക് കൂടുതൽ പണം നൽകാം. അത് ചെയ്യുന്നതിൽ മടിക്കേണ്ട്. ആദ്യ വർഷത്തിൽ നിങ്ങളുടെ തിരിച്ചടവ് വെറും 1,000 രൂപ വർദ്ധിപ്പിക്കുന്നത് സ്ട്രാറ്റജി ബി ആണെങ്കിൽ, ഓരോ വർഷവും അത് വർദ്ധിപ്പിക്കുന്നത് (നിങ്ങളുടെ വരുമാനം വർദ്ധിക്കുന്നത് തുടരുമ്പോൾ) സ്ട്രാറ്റജി ബി പ്ലസാണ്. നിങ്ങളുടെ പ്രതിമാസ തിരിച്ചടവ് തുക വർദ്ധിപ്പിക്കുന്നത് നിങ്ങളുടെ ലോൺ കാലാവധി കുറയ്ക്കുന്നതിനും പലിശയായി നൽകേണ്ടിയിരുന്ന തുകയിൽ ലാഭിക്കുന്നതിനുമുള്ള ഒരു മികച്ച മാർഗമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
