ഇന്നത്തെ കാലത്ത് ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇതിനായി വിപണിയിൽ ധാരാളം ഇൻഷൂറൻസ് കമ്പനികളും പോളിസികളും ലഭ്യമാണ്. അതിൽ നിന്നും ശരിയായ പ്ലാൻ തിരഞ്ഞെടുക്കുക എന്നത് തികച്ചും വെല്ലുവിളി ഉയർത്തുന്ന കാര്യം തന്നെയാണ്. പലപ്പോഴും പോളിസി തുകയും, പ്രീമിയവും ഒത്തിണങ്ങി വരുമ്പോള്‍ നിങ്ങൾക്ക് വരുന്ന പല അസുഖങ്ങളും പോളിസിയുടെ പരിധിയ്‌ക്ക് പുറത്തായിരിക്കാം.
ഇനി ഇവയെല്ലാം ഒത്തുവരുമ്പോൾ കിടത്തി ചികിത്സയ്‌ക്ക് മാത്രമേ ക്ലെയിം ലഭിക്കൂ എന്ന് പറഞ്ഞാലോ? പലപ്പോഴും ആരോഗ്യ ഇൻഷൂറൻസ് പോളിസിയുടെ പ്രീമിയം തുക സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അപ്പുറത്താണ്. ഇതെല്ലാം കണക്കിലെടുത്താവാം ഇൻഷുറൻസ് റെഗുലേറ്ററി ആൻറ് ഡെവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) എല്ലാ ആരോഗ്യ ഇൻഷുറൻസ് ദാതാക്കളോടും ഒരു സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് ഉൽപ്പന്നം ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്.
ഒരു വ്യക്തിക്ക് വരുന്ന അടിസ്ഥാനപരമായ ചികിത്സ ആവശ്യങ്ങൾ നിറവേറ്റാനായി സാധാരണ നിലയിലുള്ള ഒരു ഇൻഷൂറൻസ് പോളിസി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐആർഡിഎഐ ആരോഗ്യ സഞ്ജീവനി പോളിസി എന്ന പദ്ധതിക്ക് രൂപം നൽകിയത്. ഈ പോളിസി പ്രകാരം ഒരു മനുഷ്യന് വരുന്ന അത്യാവശ്യം എല്ലാ രോഗങ്ങൾക്കും പരിരക്ഷ നൽകണം. ഏപ്രിൽ ഒന്നു മുതൽ എല്ലാ കമ്പനികളും ഇത് നടപ്പാക്കണമെന്നാണ് ഐആർഡിഎഐ നിർദ്ദേശിച്ചിട്ടുള്ളത്. ഒരു ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെയായിരിക്കണം പോളിസിത്തുക. 'ആരോഗ്യ സഞ്ജീവനി പോളിസി' എന്നതിനൊപ്പം ഇൻഷുറൻസ് കമ്പനിയുടെ പേരും ചേർത്തു വേണം പോളിസി വിപണിയിൽ അവതരിപ്പിക്കാൻ.
ആരോഗ്യ സഞ്ജീവനി പോളിസിയുടെ പൊതു സവിശേഷതകൾ ഇവയാണ്;
ഏതൊരു അടിസ്ഥാന ആരോഗ്യ ഇൻഷുറൻസ് പോളിസിയിലേയും പോലെ, കൺസൾട്ടേഷൻ, സർജൻ ഫീസ്, അനസ്‌തെറ്റിസ്റ്റ് ഫീസ്, സ്‌പെഷ്യലിസ്റ്റുകളുടെ ഫീസ് എന്നിവ ഉൾപ്പെടെയുള്ള ആശുപത്രി ചെലവുകളുമായി ബന്ധപ്പെട്ട ചെലവുകൾ ആരോഗ്യ സഞ്ജീവനി പോളിസിയിലും ഉൾപ്പെടും. ആവശ്യമായ ശസ്ത്രക്രിയാ ഉപകരണങ്ങൾ, ഓക്സിജൻ, ഓപ്പറേഷൻ തിയറ്റർ ചാർജുകൾ, ഡയഗ്നോസ്റ്റിക്സിനുള്ള ചെലവുകൾ തുടങ്ങിയ ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് ചെലവുകളും പോളിസിയുടെ പരിധിയിൽ വരുന്നതാണ്.
കൂടാതെ ആശുപത്രിയിൽ കിടത്തി ചികിത്സയ്‌ക്ക് വരുന്ന ചെലവുകൾ. തിമിര ശസ്ത്രക്രിയ പോലെ കിടത്തി ചികിത്സ വേണ്ടാത്തവയ്ക്കുള്ള ചെലവുകൾ. ‘ആയുഷ്' പദ്ധതിപ്രകാരമുള്ള ആശുപത്രി ചികിത്സ. ആശുപത്രി വാസത്തിന് 30 ദിവസം മുൻപ് മുതലുള്ള ചികിത്സാ ചെലവുകൾ. ദന്ത ചികിത്സ, പ്ലാസ്റ്റിക് സർജറി, മറ്റ് അസുഖമോ അപകടം വന്നാൽ ആവശ്യമെങ്കിൽ ആംബുലൻസ് സേവനം (ഒരു ചികിത്സയ്ക്ക് 2000 രൂപ എന്ന പരിധിക്കു വിധേയം) എന്നിവയും പോളിസിയുടെ പരിധിയിൽ വരും.
ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയായിരിക്കും പോളിസി തുക. 18 മുതൽ 65 വയസ്സുവരെയുള്ളവർക്ക് ചേരാൻ കഴിയുന്ന വിധമായിരിക്കും പോളിസി. കൂടാതെ കുടുംബാംഗങ്ങളെ മുഴുവൻ ഉൾപ്പെടുത്തുന്ന ഫാമിലി ഫ്ലോട്ടർ രീതിയായിരിക്കണം പോളിസികൾ പിന്തുടരേണ്ടതെന്നും ഐആർഡിഎ നിർദ്ദേശിച്ചിട്ടുണ്ട്. ഫാമിലി ഫ്ലോട്ടർ പ്ലാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങളുടെ മുഴുവൻ കുടുംബത്തിനും മൊത്തം 500,000 രൂപയുടെ പരിരക്ഷ ലഭിക്കും.
വ്യക്തിഗത പദ്ധതിയാണെങ്കിലും ഓരോ അംഗത്തിനും 500,000 രൂപയുടെ വ്യക്തിഗത പരിരക്ഷ ലഭിക്കും. ഒരു തവണ ആരോഗ്യ സഞ്ജീവനി പോളിസി എടുക്കുകയാണെങ്കിൽ ലൈഫ് ലോംഗ് പരിരക്ഷ ലഭിക്കുന്നതാണ്. ഓരോ വർഷവും പദ്ധതി കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കേണ്ടതുണ്ട്. വ്യക്തിഗത പോളിസികൾക്കുള്ള പ്രീമിയങ്ങൾ 5,000 രൂപയിൽ ആരംഭിക്കും. അതേസമയം ഫാമിലി ഫ്ലോട്ടർ പ്ലാനുകളുടെ പ്രീമിയം 15,000 രൂപയിൽ ആരംഭിക്കും.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
