കോവിഡ് മഹാമാരി മെല്ലെ കെട്ടടങ്ങുകയാണെങ്കിലും ചെലവു കുറഞ്ഞ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്ക് ലോകമാകെ ആവശ്യകത വര്‍ധിക്കുകയാണ്. ഈ സാഹചര്യം ആരോഗ്യ പരിപാലന മേഖലയിലെ കമ്പനികളുടെ വളര്‍ച്ചാ സാധ്യതയും മെച്ചപ്പെടുത്തുകയാണ്. ഇതിനിടെ, സമീപകാല തിരിച്ചടിയില്‍ നിന്നും വിപണികള്‍ കരകയറിക്കഴിഞ്ഞു. അടിസ്ഥാനപരമായി മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപം നടത്തിയാല്‍ നേട്ടം കൊയ്യാമെന്ന നിര്‍ദേശവുമായി കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് രംഗത്തെത്തി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മിഡ് കാപ് ഓഹരിയാണ് നിക്ഷേപത്തിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ആസ്റ്റര്‍ ഡിഎം
ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലുമായി വന്‍കിട ആശുപത്രികളും ക്ലിനിക്കുകളും ഫാര്‍മസികളും കൂടിച്ചേര്‍ന്ന വമ്പന്‍ ആരോഗ്യ പരിപാലന ശൃംഖലയാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. ബംഗളുരൂവിലാണ് ആസ്ഥാനം. ത്രിതല ചികിത്സാ സൗകര്യങ്ങളാണ് ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുള്ളത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി സ്വദേശിയാണ്. 1987-ല്‍ ദുബായിലാണ് കമ്പനിയുടെ തുടക്കം. 2008-ലാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എന്ന ബ്രാന്‍ഡ് നാമത്തിലേക്ക് മാറിയത്.
സാമ്പത്തികം
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ സാമ്പത്തിക സ്ഥിതി ശക്തമായ നിലയിലാണ്. കഴിഞ്ഞ 3 വര്‍ഷമായി വരുമാനത്തില്‍ 8.6 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 20.1 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തുന്നു. അതേസമയം അറ്റാദയത്തില്‍ വളര്‍ച്ച കൈവരിക്കാനായിട്ടില്ല. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ ആസ്റ്ററിന്റെ വരുമാനം 2,650 കോടി രൂപയാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനം വളര്‍ച്ചയാണ് കാണിക്കുന്നത്. മൂന്നാം പാദത്തിലെ അറ്റാദായം 148 കോടിയാണ്്. മുന്‍ വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 61 ശതമാനം വര്‍ധനയാണിത്. പ്രതിയോഹരി വരുമാനം 1.86 രൂപയില്‍ നിന്നും 2.98-ലേക്ക് മെച്ചപ്പെടുത്തി.
ഓഹരി വിശദാംശം
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ (BSE: 540975, NSE: ASTERDM) 37.88 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ഇതില്‍ 10.44 ശതമാനം ഓഹരികളും പ്ലഡ്ജ് (ഈട് നല്‍കുക) ചെയ്തിട്ടുണ്ട്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളുടെ കൈവശം 11.05 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 8.35 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 8,741 കോടി രൂപയുമാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 76.81 നിരക്കിലാണ്. അടുത്തിടെയെങ്ങും ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കിയിട്ടില്ല.
ലക്ഷ്യ വില 230
വ്യാഴാഴ്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഓഹരികള്‍ 175 രൂപ നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 230 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് നിര്‍ദേശിച്ചു. ഇതിലൂടെ സമീപ ഭാവിയില്‍ 32 ശതമാനത്തോളം ലാഭം കരസ്ഥമാക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 52 ആഴ്ച കാലയളവിലെ ഓഹരികളുടെ കൂടിയ വില 237 രൂപയും കുറഞ്ഞ വില 132.55 രൂപയുമാണ്. അതേസമയം, കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഓഹരിയില്‍ 27 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
