21% ലാഭം; ഹ്രസ്വകാലത്തേക്ക് ഈ 6 ഓഹരികള്‍ വാങ്ങാം; സ്റ്റോപ് ലോസും അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണി വീണ്ടുമൊരു കണ്‍സോളിഡേഷന്‍ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു വശത്ത് ഒമിക്രോണ്‍ ഭീഷണിയും മറുവശത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വില്‍പ്പനയും നടക്കുന്നതിനാല്‍ വിപണിയില്‍ ഈയൊരു ചാഞ്ചാട്ടം തുടരാന്‍ തന്നെയാവും സാധ്യതയെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസ് അഭിപ്രായപ്പെട്ടു. ഇതിനിടെയിലും ചില മേഖലകളിലെ ഓഹരികളില്‍ നിക്ഷേപ താതപര്യം വളരെ പ്രകടമാണ്. ഇത്തരത്തില്‍ ഹ്രസ്വകാലത്തേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന ആറ് ഓഹരികള്‍ കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചതും ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

1) ഇന്‍ഫോസിസ്

1) ഇന്‍ഫോസിസ്

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയാണ് ഇന്‍ഫോസിസ് (BSE: 500209, NSE : INFY). അടുത്തിടെയായി ഐടി വിഭാഗം ഓഹരികളില്‍ നിക്ഷേപ താത്പര്യം പ്രകടമാണ്. ജനുവരി 12-ന് മൂന്നാം പാദ പ്രവര്‍ത്തന ഫലം പ്രസിദ്ധീകരിക്കുമെന്നും കമ്പനി ഇതിനോടം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 1850 രൂപ നിലവാരത്തിലാണ് ഇന്‍ഫോസിസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും ഹ്രസ്വകാലയാളവില്‍ 2,000 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. 1,800 രൂപ നിലവാരത്തിന് മുകളില്‍ നില്‍ക്കുന്നിടത്തോളം ലക്ഷ്യം ഭേദിക്കാനുളള സാധ്യതയുണ്ടെന്നും ബ്രോക്കറേജ് സ്ഥാപനം പറയുന്നു.

Also Read: ഈ ബ്ലൂചിപ്പ് ഓഹരിയില്‍ 26% ലാഭം രണ്ടു തരം; മുന്നേറ്റത്തിന് 3 കാരണങ്ങള്‍Also Read: ഈ ബ്ലൂചിപ്പ് ഓഹരിയില്‍ 26% ലാഭം രണ്ടു തരം; മുന്നേറ്റത്തിന് 3 കാരണങ്ങള്‍

2) എസ്ബിഐ ലൈഫ്

2) എസ്ബിഐ ലൈഫ്

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐയും ബിഎന്‍പി പരിബാസ് കാര്‍ഡിഫും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് (BSE: 540719, NSE : SBILIFE). നിലവില്‍ 1,150 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 1,125 മുതല്‍ 1,150 രൂപ നിലവാരത്തില്‍ നിന്നും 1,230 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചിരിക്കുന്നത്. ഈ ട്രേഡിനുളള സ്റ്റോപ് ലോസ് 1,105 രൂപയില്‍ താഴെ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കുന്നു.

Also Read: 2022-ല്‍ എന്ത് പ്രതീക്ഷിക്കണം? ഏതൊക്കെ സെക്ടറുകള്‍; വെല്ലുവിളികളും അവസരങ്ങളും ഏറെAlso Read: 2022-ല്‍ എന്ത് പ്രതീക്ഷിക്കണം? ഏതൊക്കെ സെക്ടറുകള്‍; വെല്ലുവിളികളും അവസരങ്ങളും ഏറെ

3) ഐടിസി

3) ഐടിസി

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ കമ്പനികളിലൊന്നാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടിസി ലിമിറ്റഡ് (BSE: 500875, NSE : ITC). എഫ്എംസിജി, ഹോട്ടല്‍സ്, സ്പെഷ്യാലിറ്റി പേപ്പേഴ്സ്, പാക്കേജിങ്, കാര്‍ഷിക, ഇന്‍ഫര്‍മേഷന്‍, സാങ്കേതിക വിദ്യ മേഖലകളില്‍ അടക്കം കമ്പനിക്ക് വിവിധ ബിസിനസ് സംരംഭങ്ങള്‍ ഉണ്ട്. നിലവില്‍ 217 രൂപ നിലവാരത്തിലാണ് ഐടിസിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും ഇടക്കാലത്തേക്ക് 235 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. 210 രൂപ നിലവാരം ഓഹരി തകര്‍ക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.

Also Read: വിപണി ഇറങ്ങിയപ്പോള്‍ കയറിത്തുടങ്ങി; ബുള്ളിഷ് ട്രെന്‍ഡിലുളള ഈ സ്‌റ്റോക്കില്‍ 6 മാസത്തിനകം 30% ലാഭം നേടാംAlso Read: വിപണി ഇറങ്ങിയപ്പോള്‍ കയറിത്തുടങ്ങി; ബുള്ളിഷ് ട്രെന്‍ഡിലുളള ഈ സ്‌റ്റോക്കില്‍ 6 മാസത്തിനകം 30% ലാഭം നേടാം

4) വക്രന്‍ജീ

4) വക്രന്‍ജീ

ഇ-ഗവേണന്‍സ് മേഖലയില്‍ രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വക്രന്‍ജീ സോഫ്‌റ്റ്വെയര്‍സ് ലിമറ്റഡ് (BSE: 511431, NSE : VAKRANGEE). ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഓഹരിയില്‍ വലിയധികം വോളിയത്തോടെ ബ്രേക്ക് ഔട്ട് സംഭവിച്ചിരുന്നു. 41- 42.5 രൂപ നിലവാരത്തില്‍ നിന്നും ഹ്രസ്വകാലത്തേക്ക് 50 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഇതിനുള്ള സ്റ്റോപ് ലോസ് 38 രൂപയാണെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. അതേസമയം, തിങ്കളാഴ്ച തുടക്കത്തില്‍ തന്നെ 8 ശതമാനത്തോളം വില ഉയര്‍ന്ന് 45 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

Also Read: പോക്കറ്റില്‍ വമ്പന്‍ പദ്ധതികള്‍; ഇനി വൈവിധ്യവത്കരണവും; ഈ ഹൈവേ നിര്‍മാണ കമ്പനി 50% ലാഭം തരുംAlso Read: പോക്കറ്റില്‍ വമ്പന്‍ പദ്ധതികള്‍; ഇനി വൈവിധ്യവത്കരണവും; ഈ ഹൈവേ നിര്‍മാണ കമ്പനി 50% ലാഭം തരും

5) സിപ്ല

5) സിപ്ല

ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ വിവിധതരം മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സിപ്ല ലിമിറ്റഡ് (BSE : 500087, NSE : CIPLA). റൂം ഫ്രഷ്നേഴ്സ്, ഡിറ്റര്‍ജന്റ്സ് മുതല്‍ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള മരുന്നുകള്‍ വരെ നിര്‍മ്മിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ നീണ്ടനിരയുള്ള കമ്പനിയാണിത്. നിലവില്‍ 917 രൂപ നിലവാരത്തിലാണ് സിപ്ലയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. അടുത്തിടെയായി ഓഹരി ബുള്ളിഷ് ട്രെന്‍ഡ് കാണിക്കുന്നുണ്ട്. ഇവിടെ നിന്നും 968 രൂപ ലക്ഷ്യമാക്കി ഹ്രസ്വകാലത്തേക്ക് ഓഹരി വാങ്ങാമെന്നാണ് കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 874 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കുന്നു.

Also Read: 52 വീക്ക് ഹൈ എങ്ങനെ പ്രയോജനപ്പെടുത്താം; വരുന്ന ആഴ്ചയിലേക്ക് ഈ 29 ഓഹരികള്‍ നോക്കാംAlso Read: 52 വീക്ക് ഹൈ എങ്ങനെ പ്രയോജനപ്പെടുത്താം; വരുന്ന ആഴ്ചയിലേക്ക് ഈ 29 ഓഹരികള്‍ നോക്കാം

6) കോഫോര്‍ജ്

6) കോഫോര്‍ജ്

ഇന്ത്യയിലെ പ്രമുഖമായ ഐടി കമ്പനികളിലൊന്നാണ് കോഫോര്‍ജ് ലിമിറ്റഡ് (BSE : 532541, NSE : COFORGE). നേരത്തെ എന്‍ഐഐടി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കുറച്ചു കാലമായി തങ്ങിയിരുന്ന നിലവാരത്തില്‍ നിന്നും വെള്ളിയാഴ്ചയോടെ ഓഹരിയില്‍ വലിയധികം വോളിയത്തോടെ മുന്നേറ്റം കാണപ്പെട്ടിരുന്നു. നിലവില്‍ 5,600 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും ഹ്രസ്വകാലത്തേക്ക് 5,790 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് കൊട്ടക് സെക്യൂരിറ്റീസ് നിര്‍ദേശിച്ചത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 5,540 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.

Also Read: കൊച്ചി കായലിനരികെ കുതിച്ചു പൊങ്ങിയ കമ്പനി; ഈ കേരളാ സ്റ്റോക്ക് 50% ലാഭം തരും; വാങ്ങുന്നോ?Also Read: കൊച്ചി കായലിനരികെ കുതിച്ചു പൊങ്ങിയ കമ്പനി; ഈ കേരളാ സ്റ്റോക്ക് 50% ലാഭം തരും; വാങ്ങുന്നോ?

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Kotak Securities Suggest To Buy Infy Cipla SBI Life ITC Coforge Vakrangee For Short Term Gain

Kotak Securities Suggest To Buy Infy Cipla SBI Life ITC Coforge Vakrangee For Short Term Gain
Story first published: Monday, December 27, 2021, 11:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X