കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് അഥവാ കെ.എസ്.എഫ്.ഇ ഏറ്റവും മികച്ച പൊതുമേഖലാ ധനകാര്യ സ്ഥാപനമാണ്. 1969 നവംബർ 6ന് തൃശൂരിലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. അന്ന് 45 ജീവനക്കാരും 10 ശാഖകളും രണ്ട് ലക്ഷം രൂപ അടച്ച മൂലധനവുമായി കെ.എസ്.എഫ്.ഇ സ്ഥാപിതമായി. കെ.എസ്.എഫ്.ഇ എന്നത് ചിട്ടികൾക്ക് പ്രസിദ്ധമാണ്. സാധാരണക്കാരനും പണക്കാരനും ഒരുപോലെ നിക്ഷേപിക്കാൻ സാധിക്കുന്ന കെ.എസ്.എഫ്.ഇയിൽ നിരവധി മറ്റു നിക്ഷേപ ഓപ്ഷനുകളുമുണ്ട്.
എന്നാൽ കെ.എസ്.എഫ്.ഇയിൽ ചിട്ടിയടക്കാനും മറ്റും ഇപ്പോഴും ബ്രാഞ്ചിൽ പോവേണ്ടി വരുന്നത് ഏറെ പ്രയാസകരമാണ്. ബാങ്ക് ഇടപാടുകൾ പോലും ഓൺലൈനായി മാറിയ ഈ കാലഘട്ടത്തിൽ കെ.എസ്.എഫ്.ഇക്കും ഓൺലൈൻ ഇടപാടുകൾ സാധിക്കും. പലർക്കും കെ.എസ്.എഫ്.ഇയുടെ ഓൺലൈൻ ഇടപാടുകളെ കുറിച്ച് ഇപ്പോഴും അറിയില്ല. പക്ഷേ ഗൂഗിൾ പേ വഴി നിങ്ങളുടെ കെ.എസ്.എഫ്.ഇ പ്രതിമാസ ചിട്ടിത്തുക അടക്കാൻ സാധിക്കും. അതിനാൽ വീട്ടിലിരുന്ന് തന്നെ പണം ചിട്ടിയിലേക്ക് അടക്കാൻ സാധിക്കും.
കെ.എസ്.എഫ്.ഇ ബ്രാഞ്ച്, ചിട്ടി നമ്പർ, ക്ലാസ്, ഡിവിഷൻ, ചിറ്റാൽ നമ്പർ, ചിറ്റാൽ പേര് എന്നീ വിവരങ്ങളെല്ലാം ഓൺലൈൻ പേയ്മെന്റുകൾ നടത്തുവാൻ ആവശ്യമുണ്ട്. ഇതെല്ലാം നിങ്ങളുടെ കെ.എസ്.എഫ്.ഇ പാസ്ബുക്കിൽ കാണാം. ഇനി എങ്ങനെയാണ് ഈ പേയ്മെന്റ് ചെയ്യുന്നതെന്ന് അറിയാ...
കെ.എസ്.എഫ്.ഇ ചിട്ടിത്തുക ഗൂഗിൾ പേയിലൂടെ അടക്കാം.....
ആദ്യം https://ksfeonline.com/ എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക. വെബ്സൈറ്റിൽ പേ ചിട്ടി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ചിട്ടി വിവരങ്ങൾ നൽകേണ്ടി വരും. ഈ ചിട്ടി വിവരങ്ങൾ ഇതാണ്;
- ആദ്യം ബ്രാഞ്ച് സെലക്ട് ചെയ്യുക.
- ചിട്ടി നമ്പറാണ് നൽകാം.
- ചിട്ടി ക്ലാസ്
- ചിട്ടി ഡിവിഷൻ
- ചിറ്റാൽ നമ്പറാണ്
- ചിറ്റാൽ നെയിം

ഈ വിവരങ്ങൾ നൽകിയ ശേഷം താഴെയുള്ള ക്യാപിച നൽകി സെർച്ച് ബട്ടൺ അമർത്തുക. ഈ വിവരങ്ങളെല്ലാം നൽകിയ ശേഷം എമൗണ്ട് പേയബിൾ എന്നൊരു ഓപ്ഷൻ കാണാം. നമ്മൾ ഒരു മാസം അടക്കേണ്ട തുകയായിരിക്കും അത്. വിവരങ്ങൾ വ്യക്തമാണെങ്കിൽ ഐ അക്സെപ്റ്റ് ടേംസ് ആൻഡ് കണ്ടീഷൻസ് എന്നതിൽ ക്ലിക്ക് ചെയ്ത് പേ നൽകുക.
വിവിധ പേയ്മെൻ്റ് ഓപ്ഷനുകൾ...
മുകളിൽ പറഞ്ഞ വിവരങ്ങളെല്ലാം നൽകിയാൽ സെലക്ട് പേയ്മെന്റ് ഗേറ്റ്‌വേ എന്ന ഓപ്ഷനിൽ ഏതു ബാങ്ക് വഴിയാണ് പണമടക്കേണ്ടത് എന്ന് നൽകിയിരിക്കും. ആ ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് വേണമെന്ന് നിർബന്ധമൊന്നുമില്ല. നിങ്ങൾ ബാങ്ക് സെലക്ട് ചെയ്തു കഴിഞ്ഞാൽ പണം അടക്കാനുള്ള ഒരുപാട് ഓപ്ഷനുകൾ കാണാം. ക്രെഡിറ്റ് കാർഡ് വഴിയും യുപിഐ വഴിയും നെറ്റ് ബാങ്കിങ് വഴിയും പേയ്മെന്റ് ചെയ്യാം. ഇതിൽ നിങ്ങൾക്ക് ഗൂഗിൾ പേ വഴി എളുപ്പത്തിൽ ഇടപാട് നടത്താം.
അതിനായി യു.പി.ഐയിൽ ഗൂഗിൾ പേ സെലക്ട് ചെയ്യുക. അവിടെ പണമടക്കാനുള്ള തുക കാണാൻ സാധിക്കും. ഇവിടെ പേ ഓപ്ഷൻ നൽകിയാൽ ഗൂഗിൾ പേയിൽ ഈ റിക്വസ്റ്റ് വന്നിട്ടുണ്ടാകും. നമ്മൾ സാധാരണ രീതിയിൽ പേ ചെയ്യുന്നത് പോലെ ഗൂഗിൾ പേ വഴി ആ തുക അടക്കുക. പണമടച്ചു കഴിഞ്ഞാൽ അത് സക്സസ്ഫുൾ ആയി എന്ന മെസ്സേജ് വരും. ആവശ്യമെങ്കിൽ പണമടച്ചതിനുള്ള തെളിവായി രസീത് ഡൗൺലോഡ് ചെയ്യാം. ഇതിൽ പേയ്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുന്നു.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
