രാജ്യത്തെ കർഷക കുടുംബങ്ങൾക്ക് വരുമാന പിന്തുണ നൽകാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് പിഎം കിസാൻ യോജന. പ്രതിവർഷം 6000 രൂപയാണ് കർഷകർക്ക് ലഭിക്കുക. മൂന്ന് മാസ ഗഡുക്കളായി 2000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടെത്തും. മൂന്നാം തവണ അധികാരത്തിലെത്തിയ മോദി സർക്കാർ കർഷകർക്കുള്ള പിഎം-കിസാൻ നിധിയുടെ 17-ാം ഗഡു അനുവദിച്ചിരുന്നു.
നികുതിയിനത്തിൽ പണം ലാഭിക്കാൻ സ്ത്രീകൾക്ക് അവസരം നൽകുന്ന നിക്ഷേപ പദ്ധതികൾ
കിസാൻ കല്യാണിനോട് പൂർണമായും പ്രതിബദ്ധതയുള്ള സർക്കാരാണിത്. അതിനാൽതന്നെ ചുമതലയേൽക്കുമ്പോൾ ഒപ്പിട്ട ആദ്യത്തെ ഫയൽ കർഷക ക്ഷേമവുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, പലപ്പോഴും ഗഡു ഔദ്യോഗികമായി റിലീസ് ചെയ്‌താലും കർഷകർക്ക് 2000 രൂപ അവരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടാറില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ അവർക്ക് പരാതി രജിസ്റ്റർ ചെയ്യാം. പരാതി രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് പിഎം കിസാൻ യോജനയുടെ ഗുണഭോക്തൃ പട്ടികയിൽ ആദ്യം പേര് ഉണ്ടോയെന്ന് പരിശോധിക്കണം.

ഗുണഭോക്തൃ പട്ടികയിൽ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം
ഘട്ടം 1: പിഎം കിസാൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റായ pmkisan.gov.in സന്ദർശിക്കുക
ഘട്ടം 2: ഹോം പേജിൽ കാണുന്ന 'Beneficiary Status' ടാബിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക - ഒന്നുകിൽ ആധാർ നമ്പർ, അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ
ഘട്ടം 4: 'Get Data' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 5: ഗുണഭോക്താക്കൾക്ക് ഡാറ്റ കാണാൻ കഴിയും.
കർഷകന്റെ പേര് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പണം ലഭിക്കാത്ത സാഹചര്യത്തിൽ അവർക്ക് പരാതി നൽകാം. ഫോൺ കോളിലൂടെയും ഇ-മെയിൽ വഴിയും തപാൽ വഴിയും പരാതി രജിസ്റ്റർ ചെയ്യാം.
ഇ-മെയിൽ ഐഡി: pmkisan-ictgov.in, pmkisan-fundsgov.in
ഹെൽപ്‌ലൈൻ നമ്പർ: 011-24300606,155261
ടോൾ ഫ്രീ നമ്പർ: 1800-115-526
ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) പദ്ധതികളിൽ ഒന്നാണ് പ്രധാനമന്ത്രി കിസാൻ യോജന. 2018 ഡിസംബർ 1 മുതലാണ് പദ്ധതി തുടങ്ങിയത്. എട്ട് കോടിയിലധികം കർഷകർക്ക് 20,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. രാജ്യത്തെ 9.3 കോടി കർഷകർക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
