എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) സ്ഥാപിച്ച റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കിൽ ഇപിഎഫ്. ശമ്പളക്കാരായ ജോലിക്കാർക്ക് റിട്ടയർമെന്റിൽ നല്ലൊരു തുക നേടുന്നതിനുള്ള മികച്ചൊരു മാർഗമാണിത്.
നേട്ടം ഉറപ്പ്; പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതികളിൽ പലിശ 7 ശതമാനത്തിലധികം
അടിയന്തരാവശ്യങ്ങളിൽ പിഎഫ് അക്കൗണ്ടിൽനിന്നും പണം പിൻവലിക്കാം. അപേക്ഷ കൊടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ പണം അക്കൗണ്ടിലെത്തും. പിഎഫ് അക്കൗണ്ടിലെ പണം ഓൺലൈനായി പിൻവലിക്കുന്നതിന് ഇപിഎഫ്ഒ വെബ്‌സൈറ്റിൽ ഓപ്ഷൻ നൽകിയിട്ടുണ്ട്. അതിനായി നിങ്ങൾ ചെയ്യേണ്ടത് ആധാർ കാർഡ് ലിങ്ക് ചെയ്യുക മാത്രമാണ്. നിങ്ങളുടെ തൊഴിലുടമയുടെ സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യമില്ലാതെ പണം പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.

അക്കൗണ്ടിൽ നിന്ന് ഇപിഎഫ് പണം പിൻവലിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഇപിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) ആക്ടീവേറ്റായിരിക്കണം. ആധാർ നമ്പർ സാധൂകരിക്കുകയും UAN-മായി ബന്ധിപ്പിച്ചിരിക്കണം. യുഎഎൻ ഒരു ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം.
ഇപിഎഫ് തുക എങ്ങനെ ഓൺലൈനായി പിൻവലിക്കാം
ഇപിഎഫ്ഒ വെബ്‌സൈറ്റായ www.epfindia.gov.in ൽ ലോഗിൻ ചെയ്യുക
ഓൺലൈൻ സർവീസസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ക്ലെയിം ഫോം പൂരിപ്പിക്കുക.
പിഎഫ് അക്കൗണ്ടിന്റെ അവസാന 4 നമ്പറുകൾ നൽകി പരിശോധിച്ചുറപ്പിക്കുക
ഇതിന് ശേഷം Proceed For Online Claim എന്നതിൽ ക്ലിക്ക് ചെയ്ത് ഫോം 31 പൂരിപ്പിക്കുക.
പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക കൊടുക്കുക. ചെക്ക് അല്ലെങ്കിൽ ബാങ്ക് പാസ്ബുക്കിന്റെ സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക.
ആധാർ ലിങ്ക് ചെയ്ത മൊബൈലിൽ ലഭിച്ച ഒടിപി നൽകുക.
സാധാരണ സാഹചര്യങ്ങളിൽ ഇപിഎഫ് ക്ലെയിം പരിശോധിച്ച് തുക കൈമാറുന്നതിന് ഏകദേശം 20 ദിവസമെടുക്കും. ഈ സമയപരിധിക്കുള്ളിൽ അപേക്ഷകന് തുക ലഭിച്ചില്ലെങ്കിൽ റീജിയണൽ പിഎഫ് കമ്മീഷണറെ സമീപിക്കാം. ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇതു സംബന്ധിച്ച് പരാതിപ്പെടാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
