അധികരിച്ചുവരുന്ന ചെലവുകൾക്കൊപ്പം, നമ്മുടെ വരുമാനം എത്താത്തത് പലപ്പോഴും നമ്മെ ബുദ്ധിമുട്ടിലാക്കുന്നു. സാമ്പത്തികമായ പരാജയത്തിന് ഇതൊരു തരത്തിൽ കാരണമാകുന്നുണ്ട്. നമ്മുടെ വരുമാനത്തെ നമുക്ക് കൂടുതൽ ആശ്രയിക്കാൻ പറ്റുന്നുണ്ടെങ്കിലും ഭാവി ജീവിതത്തിൽ അത് എത്രത്തോളം ഉപയോഗപ്പെടും എന്നതിൽ ഒരുപാട് ആശങ്കകളുണ്ട്. ഈയൊരവസരത്തിൽ, തികച്ചും മെച്ചമുള്ള പദ്ധതികളുമായി പോസ്റ്റ് ഓഫീസ് നമ്മെ സമീപിക്കുന്നു. 7 ശതമാനത്തിലധികം പലിശ ലഭിക്കുന്ന, സമ്പത്തിക ഭദ്രത ഉറപ്പ് നൽകുന്ന പോസ്റ്റ് ഓഫീസിന്റെ അത്തരം സമ്പാദ്യ പദ്ധതികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
5 വർഷം നിക്ഷേപിച്ചാൽ 4,50,000 രൂപ പലിശ; സുരക്ഷിതമായ രീതിയിൽ പണം സമ്പാദിക്കാൻ ഒരു പദ്ധതി
പ്രതിവർഷം 7.1 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന ഒരു പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് പദ്ധതി. ഇതിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 150000 രൂപയുമാണ്. ഒരു സാമ്പത്തിക വർഷം, 50 രൂപയുടെ ഗുണിതങ്ങളായി 150000 വരെ എത്ര തവണയായെങ്കിലും നിക്ഷേപിക്കാനുള്ള അവസരമുണ്ട്. ഒരു കലണ്ടർ മാസത്തിലെ അഞ്ചാം ദിവസത്തിനും മാസവസാനത്തിനും ഇടയിലുള്ള ബാലൻസ് തുകയ്ക്കാണ് ആ മാസത്തെ പലിശ നിശ്ചയിക്കുന്നത്.

കുറഞ്ഞ നിക്ഷേപം 1000 രൂപയും പരമാവധി നിക്ഷേപം 30 ലക്ഷം രൂപയുമുള്ള ഒരു പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ് സ്കീം (SCSS). 8.2 ശതമാനം പലിശ സർക്കാർ വാഗ്ദാനം നൽകുന്ന ഈ പദ്ധതി പ്രകാരം, 1000 രൂപയുടെ ഗുണിതങ്ങളായാണ് നിക്ഷേപം സാധ്യമാവുക. ഒരു വ്യക്തി ആരംഭിച്ച, എല്ലാ അക്കൗണ്ടുകളെയും ചേർത്തുള്ള പരമാവധി തുകയാണ് 30 ലക്ഷം.
പിഎം കിസാൻ യോജന: അക്കൗണ്ടിൽ 2000 രൂപ എത്തിയില്ലേ? എങ്ങനെ പരാതി നൽകാം
മൂന്ന് വർഷത്തെ കാലയളവിൽ 7.1 ശതമാനം പലിശ നിരക്കിൽ കുറഞ്ഞ നിക്ഷേപം 1000 രൂപയും പരമാവധി നിക്ഷേപത്തിന് പരിധിയില്ലാത്തതുമായ ഒരു പദ്ധതിയാണ് 3 വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. അതുപോലെതന്നെ, 5 വർഷത്തെ കാലയളവിൽ തുറക്കാവുന്ന ടൈം ഡെപ്പോസിറ്റിന് 7.5 ശതമാനമാണ് പലിശ. അടുത്തത് പോസ്റ്റ് ഓഫീസിന്റെ പ്രതിമാസ വരുമാന പദ്ധതിയാണ്. ഈ പദ്ധതിയനുസരിച്ച് 7.4 ശതമാനം പലിശ സർക്കാർ വാഗ്ദാനം നൽകുന്നു. ഒരു സിംഗിൾ അക്കൗണ്ടിൽ 1000 രൂപ മുതൽ പരമാവധി 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടാണെങ്കിൽ 15 ലക്ഷം രൂപ വരെയും നമുക്ക് നിക്ഷേപിക്കാൻ സാധിക്കും. 1000 രൂപയുടെ ഗുണിതങ്ങളായാണ് ഈ പദ്ധതി പ്രകാരം നിക്ഷേപം നടത്താൻ സാധിക്കുക. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് എന്നത്, ഗവണ്മെന്റ് 7.7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്ന മറ്റൊരു പദ്ധതിയാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ലാത്ത ഈ പദ്ധതിക്ക് ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.
എന്തുകൊണ്ട് സ്വർണത്തിൽ നിക്ഷേപിക്കണം? സാധ്യതകളും നേട്ടങ്ങളും
നിക്ഷേപിച്ച തുക 115 മാസത്തിനുള്ളിൽ ഇരട്ടിയാകുന്ന ഒരു പദ്ധതിയാണ് കിസാൻ വികാസ് പത്ര(കെവിപി). ഈ പദ്ധതിയനുസരിച്ച് 7.5 ശതമാനം പലിശ സർക്കാർ വാഗ്ദാനം നൽകുന്നുണ്ട്. 7.5 ശതമാനം തന്നെ പലിശ ലഭിക്കുന്ന മറ്റൊരു നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ്. ഈ പദ്ധതിയിൽ ത്രൈമാസികമായി കൂട്ടിച്ചേർത്ത പലിശ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുകയും അക്കൗണ്ട് ക്ലോസ് ചെയ്യുന്ന സമയത്ത് നൽകുകയും ചെയ്യും. ഗവണ്മെന്റ് പ്രതിവർഷം 8.2 ശതമാനം പലിശ വാഗ്ദാനം നൽകുന്ന മറ്റൊരു പദ്ധതിയാണ് സുകന്യ സമൃദ്ധി അക്കൗണ്ട് സ്കീം. ഇതിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 250 രൂപയും പരമാവധി നിക്ഷേപം 150000 രൂപയുമാണ്.
മേല്പറഞ്ഞ പദ്ധതികളൊക്കെയും പോസ്റ്റ് ഓഫീസ് പദ്ധതികളായത് കൊണ്ട് തന്നെ ഏറ്റവും വിശ്വസ്തമായതുമാണ്. ഇതിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായ പദ്ധതി ഏതാണെന്ന് മനസ്സിലാക്കി അതിൽ നിക്ഷേപിക്കുന്നതിലൂടെ സാമ്പത്തികമായ ചുറ്റുപാട് ഉറപ്പിക്കുകയും ചെയ്യാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
