പണം നിക്ഷേപിക്കുമ്പോൾ, സുരക്ഷിതത്വവും നിക്ഷേപത്തിന് നല്ല വരുമാനവും ലഭിക്കുന്ന പദ്ധതികൾ നമ്മൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. രാജ്യത്തുള്ള എല്ലാ വിഭാഗങ്ങൾക്കുമായി സർക്കാർ ഒരുപാട് പദ്ധതികൾ നടത്തുന്നു. അങ്ങനെയുള്ള പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് നടത്തുന്ന ടൈം ഡെപ്പോസിറ്റ്. പോസ്റ്റ് ഓഫീസ് നടത്തുന്നതായത് കൊണ്ട് തന്നെ നിക്ഷേപകർക്ക് കൂടുതൽ സുരക്ഷിതത്വവും വിശ്വാസവും ഇങ്ങനെയുള്ള പദ്ധതികളോടുണ്ട്. പോസ്റ്റ് ഓഫീസിന്റെ സ്ഥിര നിക്ഷേപം അഥവ ടൈം ഡെപ്പോസിറ്റ് പദ്ധതി പ്രകാരം, നിങ്ങൾ 5 വർഷത്തേക്ക് 10 ലക്ഷം രൂപ ഒരുമിച്ച് നിക്ഷേപിക്കുകയാണെങ്കിൽ, ഏകദേശം 4,50,000 രൂപ വരെ പലിശ ഇനത്തിൽ മാത്രം നിങ്ങൾക്ക് ലഭിക്കും.
5 വർഷത്തേക്ക് പണം നിക്ഷേപിക്കുന്ന ഈ പദ്ധതിക്ക് 7.50 ശതമാനം പലിശ പോസ്റ്റ് ഓഫീസ് ഉറപ്പ് നൽകുന്നു. അതായത് ഒരു വർഷത്തേക്ക് 6.9 ശതമാനം എന്ന നിരക്കിലും 2,3 വർഷത്തേക്കാണെങ്കിൽ യഥാക്രമം 7 ശതമാനം, 7.1 ശതമാനം എന്ന നിരക്കിലും പലിശ ലഭിക്കുന്നു. അപ്പോൾ ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം, ഏറ്റവും നല്ല ഒരു നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. കൂടാതെ, വളരെ മികച്ച സുരക്ഷിതത്വവും ടൈം ഡെപ്പോസിറ്റ് പദ്ധതിയെ വ്യത്യസ്തമാക്കുന്നു.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പ്രകാരം, ഒറ്റയ്ക്കോ അല്ലെങ്കിൽ മൂന്ന് പേർക്ക് ഒരുമിച്ചോ അക്കൗണ്ട് തുറക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ, ഏറ്റവും വലിയ തുക നിക്ഷേപിക്കാനുള്ള അവസരവും പോസ്റ്റ് ഓഫീസ് ഈ പദ്ധതിയിലൂടെ നമുക്ക് വാഗ്ദാനം നൽകുന്നു. ഈ സ്കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക ആയിരം രൂപയാണ്. നൂറ് രൂപയുടെ ഗുണിതങ്ങളെ മാത്രമെ നിക്ഷേപത്തിനായി പരിഗണിക്കുകയുള്ളൂ. നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല.
മാസം 9,250 രൂപ പെൻഷനായി വേണോ? പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയിൽ അംഗമാകൂ
വളരെ മികച്ച ഒരു പദ്ധതിയാണെങ്കിൽ പോലും ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. സർക്കാർ പദ്ധതിയായ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിൽ, മുഴുവൻ പണവും ഒരുമിച്ച് നിക്ഷേപിക്കണം. ഈ പദ്ധതിക്ക് കീഴിൽ, ആദായനികുതിയുടെ സെക്ഷൻ 80സി പ്രകാരം 5 വർഷത്തേക്ക് പ്രതിവർഷം 1.5 ലക്ഷം രൂപ വരെ കിഴിവ് നൽകുന്നു. ഒരുതവണ നിങ്ങൾ ഈ പദ്ധതിയിൽ പണം നിക്ഷേപിച്ചാൽ 6 മാസത്തിന് മുമ്പ് പണം പിൻവലിക്കാൻ സാധിക്കുന്നതല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
