ഇടത്തരക്കാർക്കും സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. നിക്ഷേപത്തിലൂടെ സ്ഥിര വരുമാനം ഉറപ്പാക്കുന്ന നിരവധി പദ്ധതികൾ ഇക്കൂട്ടത്തിലുൾപ്പെടുന്നു. നിക്ഷേപിച്ച തുകയ്ക്ക് മികച്ച പലിശയും ലഭിക്കുന്നുവെന്നതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെ ഏറെ ജനപ്രിയമാക്കുന്നത്.
ഈ റെയിൽവേ ഓഹരി കയ്യിലുണ്ടോ, ലാഭം ബുക്ക് ചെയ്യുന്നതാണ് നല്ലത്, വിദഗ്ധരുടെ വിലയിരുത്തൽ അറിയാം
മികച്ച പലിശനിരക്കിൽ നല്ലൊരു സമ്പാദ്യം വാഗ്‌ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതികളിലൊന്നാണ് എംഐഎസ്. 7.4 ശതമാനമാണ് ഈ പദ്ധതിയിലെ പലിശ നിരക്ക്. ഈ പദ്ധതിയിൽ നിക്ഷേപകർക്ക് മാസം തോറും പണം ലഭിക്കും. മറ്റ് പോസ്റ്റ് ഓഫീസ് സ്കീമുകൾ പോലെ ഈ പദ്ധതിക്കും ധനമന്ത്രാലയത്തിന്റെ അംഗീകരാമുണ്ട്.

ഈ പദ്ധതിയിൽ നിക്ഷേപിക്കാവുന്ന പരമാവധി തുക 9 ലക്ഷമാണ്. നിങ്ങൾക്ക് മറ്റു പല പോസ്റ്റ് ഓഫീസുകളിലും സ്കീം തുടങ്ങാൻ പ്ലാൻ ഉണ്ടെങ്കിലും, നിക്ഷേപിക്കാവുന്ന ആകെ തുക 9 ലക്ഷം രൂപയിൽ കൂടരുത്. എങ്കിലും, രണ്ടോ മൂന്നോ വ്യക്തികളുമായി ചേർന്ന് ഒരു ജോയിന്റ് അക്കൗണ്ട് തുറക്കാൻ കഴിയും, അതിൽ നിങ്ങൾക്ക് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
കാലാവധി ഒന്നര വർഷം, പലിശ 8 ശതമാനം, സമ്പാദ്യം വർധിപ്പിക്കാൻ ഈ ബാങ്ക് തന്നെയാണ് നല്ലത്
ഒരു പോസ്റ്റ് ഓഫീസിൽ പ്രതിമാസ വരുമാന പദ്ധതി (MIS) അക്കൗണ്ട് തുറന്നാൽ, 5 വർഷത്തിനുശേഷമല്ലാതെ അക്കൗണ്ടിൽ നിക്ഷേപിച്ച തുക നിങ്ങൾക്ക് പിൻവലിക്കാൻ കഴിയില്ല. നിക്ഷേപകന് ഈ സ്കീമിന് കീഴിൽ ഒരു വർഷത്തിന് മുമ്പ് ഒരു സാഹചര്യത്തിലും പണം പിൻവലിക്കാൻ കഴിയില്ല. ഒരു വർഷത്തിന് ശേഷം അടിയന്തര സാഹചര്യങ്ങളിൽ അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയും, പക്ഷേ, അതിന് നിങ്ങൾ പിഴ അടയ്‌ക്കേണ്ടി വരും.
ഒരു വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിലാണ് പണം പിൻവലിക്കുന്നതെങ്കിൽ, നിക്ഷേപ തുകയുടെ 2 ശതമാനം കിഴിച്ച് തിരികെ നൽകും. 3 വർഷത്തിനും 5 വർഷത്തിനും ഇടയിൽ പണം പിൻവലിക്കണമെങ്കിൽ, നിക്ഷേപിച്ച തുകയിൽ നിന്ന് 1 ശതമാനം കുറച്ചതിന് ശേഷം നിക്ഷേപ തുക തിരികെ നൽകും. അതേസമയം, 5 വർഷം പൂർത്തിയാക്കിയാൽ നിങ്ങൾക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും.
പൊറിഞ്ഞു വെളിയത്തിന് നിക്ഷേപമുള്ള കമ്പനി, റിയല്‍ എസ്‌റ്റേറ്റ് വഴി 25,000 കോടി സമ്പാദിക്കും, ഓഹരി വില പറക്കും
5 ലക്ഷം, 9 ലക്ഷം, 15 ലക്ഷം നിക്ഷേപിച്ചാൽ എത്ര കിട്ടും?
നിങ്ങൾ 5 ലക്ഷം രൂപ പോസ്റ്റ് ഓഫീസ് എംഐഎസിൽ നിക്ഷേപിച്ചാൽ, 7.4 ശതമാനം പലിശ നിരക്കിൽ എല്ലാ മാസവും 3,083 രൂപ ലഭിക്കും. പരമാവധി 9 ലക്ഷം രൂപ നിക്ഷേപിച്ചാൽ, പ്രതിമാസം 5,550 രൂപ നേടാം. ഒരു ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ഈ സ്കീമിലൂടെ നിങ്ങൾക്ക് എല്ലാ മാസവും 9,250 രൂപ നേടാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
