വിപണിയെ കൃത്യമായി നിരീക്ഷിക്കുന്ന നിക്ഷേപകർക്ക് എന്നും പൊതുമേഖലാ ഓഹരികളോട് പ്രിയമുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി മികച്ച ലാഭം പൊതുമേഖലാ ഓഹരികൾ നൽകുന്നു എന്നത് തന്നെയാണ് അതിന്‍റെ കാരണം. അതിൽ തന്നെ റെയിൽവേ പൊതുമേഖലാ ഓഹരികളാണ് മികച്ച നേട്ടം നൽകിയത്. ഇന്ത്യൻ റെയിൽവേസ് ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി) ലിമിറ്റഡിൻ്റെ ഓഹരികൾ ഈ വർഷം ഇതുവരെ ഏകദേശം 75 ശതമാനം നേട്ടമാണുണ്ടാക്കിയത്. അതുകൊണ്ടു തന്നെ ഐആർഎഫ്‌സി ഓഹരിയെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.
റോക്കറ്റ് വേഗത്തിൽ കുതിച്ച ഓഹരി
എൻഎസ്ഇയിൽ 0.49 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 173.90 രൂപ എന്നതാണ് നിലവിൽ ഐആർഎഫ്‌സി ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒരു മാസത്തെ കണക്കെടുക്കുകയാണെങ്കിൽ 14.22 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു.
ജനുവരി മാസം മാത്രം 75 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. എന്നാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രകടനം മോശമായി. ഏപ്രിലിൽ ഓഹരികൾ 10 ശതമാനവും മെയ് മാസത്തിൽ 13 ശതമാനവും ഓഹരി മുന്നേറ്റി. കഴിഞ്ഞ ആറ് മാസത്തിനിടെ 127 ശതമാനത്തിന്‍റെ റോക്കറ്റ് കുതിപ്പാണ് റെയിൽവേ ഓഹരി നടത്തിയത്. ഒരു വർഷത്തിനിടെ 420.66 ശതമാനം മുന്നേറ്റത്തോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഐആർഎഫ്‌സി ഓഹരിക്ക് സാധിച്ചു.

2021-ൽ അരങ്ങേറ്റം
2021-ലെ ആദ്യ ഐപിഒ ആയിരുന്നു ഐആർഎഫ്‌സി. 26 രൂപയോടെയാണ് വിപണിയിലേക്കെത്തിയത്. അതിന് ശേഷം ഓഹരി ഐപിഒ വിലയുടെ ഏകദേശം 7 മടങ്ങ് നേട്ടമുണ്ടാക്കി. 2023-ൽ 300 ശതമാനം ഉയർന്നു. 2.26 ലക്ഷം കോടിയാണ് ഓഹരിയുടെ വിപണി മൂലധനം.
വിദഗ്ധരുടെ വിലയിരുത്തൽ
ഉയർന്ന ബീറ്റാ ഓഹരി എന്ന നിലയിൽ വിപണിയിലെ ചാഞ്ചാട്ടം വർദ്ധിക്കുന്നതിനനുസരിച്ച് ഐആർഎഫ്‌സിയുടെ ഓഹരി വിലയിൽ ഗണ്യമായ മാറ്റമുണ്ടാകുമെന്നാണ് വിപണി വിദഗ്ധനായ രാജേഷ് സത്പുത് പറയുന്നത്. ഉയർന്ന ബീറ്റാ സ്റ്റോക്കുകൾ ഉയർന്ന ചാഞ്ചാട്ടമുള്ള സ്റ്റോക്കുകളാണ്, അതായത് മൂല്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ഓഹരികൾ ഏകദേശം 190-200 രൂപയ്ക്ക് വിറ്റ് ഭാഗിക ലാഭം ബുക്ക് ചെയ്യാൻ സത്പുത് നിലവിലുള്ള നിക്ഷേപകരോട് നിർദ്ദേശിച്ചിട്ടുണ്ട്.

ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി)
ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഇന്ത്യൻ റെയിൽവേയുടെ സമർപ്പിത ധനകാര്യ വിഭാഗമാണ് ഐആർഎഫ്‌സി. ഈ കമ്പനി ആരംഭിച്ചത് 1986-ലാണ്. മിനിരത്‌ന പദവിയുള്ള പൊതുമേഖലാ കമ്പനിയാണിത്. ഐആർഎഫ്‌സിയിൽ സർക്കാരിന് 86.36 ശതമാനവും വിദേശ നിക്ഷേപകർക്ക് 1.14 ശതമാനവും പങ്കാളിത്തമുണ്ട്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്ക് 0.5 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്.
ലാഭവിഹിതം
2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, കമ്പനി ഒരു ഓഹരിക്ക് 0.7 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച ഒരു ഓഹരിയൊന്നിന് 0.8 രൂപ ഇടക്കാല ലാഭവിഹിതവുമായി സംയോജിപ്പിച്ചാൽ, ഈ വർഷത്തെ മൊത്തം ഡിവിഡൻ്റ് പേഔട്ട് ഓരോ ഷെയറിനും 1.5 രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ



Click it and Unblock the Notifications