പൊറിഞ്ഞു വെളിയത്ത് എന്ന പേര് കേൾക്കാത്ത നിക്ഷേപകരുണ്ടാകില്ല . ഓഹരി വിപണി നിക്ഷേപർക്ക് ഇടയിൽ സ്മോൾകാപ് ചക്രവർത്തി എന്നറിയപ്പെടുന്ന പൊറിഞ്ചു വെളിയത്ത്, പോർട്ട്‌ഫോളിയോ മാനേജ്‌മെന്‍റും ഇതര നിക്ഷേപ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഇക്വിറ്റി ഇന്‍റെലിജൻസിന്‍റെ സ്ഥാപകനാണ്. പൊറിഞ്ഞു വെളിയത്തിന്‍റെ നിക്ഷേപം എല്ലാ കാലത്തും വാർത്തയാവുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ പൊറിഞ്ചു വെളിയത്തിന് നിക്ഷേപ താല്പര്യമുള്ള പ്രമുഖ ടെക്‌സ്റ്റൈല്‍ ഗ്രൂപ്പായ റെയ്മണ്ട് റിയല്‍ എസ്റ്റേറ്റ് ബിസിനസ് വഴി കൂടുതൽ പണം കണ്ടെത്താൻ പോകുന്നു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഏകദേശം 25,000 കോടി രൂപയുടെ വരുമാനം എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഏത് രീതിയിലാണ് റെയ്മണ്ടിന്‍റെ പ്രവർത്തനമെന്നും ഓഹരിയുടെ മുന്നേറ്റം ഏത് രീതിയിലാണെന്നും നമുക്ക് വിശദമായി നോക്കാം.
പണം വരുന്നത് മഹാരാഷ്ട്രയിൽ നിന്ന്
മഹാരാഷ്ട്രയിലെ താനെയില്‍ 100 ഏക്കറോളം വരുന്ന സ്ഥലത്ത് 114 ലക്ഷം ചതുരശ്ര അടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ (ആർഇആർഎ) നിന്നും അനുമിതി ലഭിച്ചു എന്നാണ് റെയ്മണ്ട് അറിയിച്ചത്. 100 ഏക്കറിൽ 40 ഏക്കറിലാണ് നിലവിൽ നിർമ്മാണം നടക്കുന്നത്.

അഞ്ച് പദ്ധതികൾ 9000 കോടി
ആദ്യ ഘട്ടത്തിൽ 9000 കോടി രൂപ മൂല്യമുള്ള അഞ്ച് പദ്ധതികളാണ് നടപ്പാക്കുന്നത്. കൂടാതെ 16,000 കോടി രൂപ കൂടി നേടാനാകുന്ന പദ്ധതികള്‍ ഇവിടെ വികസിപ്പിക്കാനാകും. ഇതോടെ മൊത്തം 25,000 കോടി രൂപയുടെ വരുമാനമാണ് ഈ പദ്ധതിയില്‍ നിന്ന് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഫെബ്രുവരിയിലാണ് മുംബൈയിലെ ബാന്ദ്രയില്‍ റെയ്മണ്ട് സംയുക്ത വികസന കരാര്‍ നടപ്പാക്കിയത്. 40 ദിവസത്തിനകം തന്നെ 60 ശതമാനം പദ്ധതികളും വിറ്റഴിഞ്ഞു. ഇതുകൂടാതെ മുംബൈയിലെ മാഹിം, സിയോണ്‍ എന്നിവിടങ്ങളില്‍ പുതിയ സംയുക്ത വികസന കരാര്‍ഒപ്പുവച്ചിട്ടുണ്ട്. ഈ മൂന്ന് പദ്ധതികളിലൂടെ 5,000 കോടി രൂപയുടെ വരുമാനം നേടാനാകും.
വൈകിയുള്ള പ്രവേശനം
റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് വൈകി പ്രവേശിച്ച റെയ്മണ്ട് അതിൻ്റെ ആദ്യ പ്രോജക്റ്റ് 2019-ൽ ആരംഭിച്ചു. ഇതിനകം 5,000 വീടുകൾ നിർമിക്കാൻ കമ്പനിക്ക് സാധിച്ചു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ വസ്ത്ര നിര്‍മാണ വിഭാഗം 1,139 കോടി രൂപയുടെ വരുമാനമാണ് നേടിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് വില്‍പ്പനയില്‍ 43 ശതമാനം വളര്‍ച്ചയോടെ 1,593 കോടി രൂപയുമായി.

ഓഹരിയുടെ നേട്ടം
പൊറിഞ്ചു വെളിയത്തിന്‍റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജന്റ്‌സ് 2021 മുതല്‍ ഇടപാടുകാര്‍ക്ക് വേണ്ടി റെയ്മണ്ടിന്റെ ഓഹരികള്‍ വാങ്ങുന്നുണ്ട്. എൻഎസ്ഇയിൽ 6.73 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 2450 രൂപയാണ് ഓഹരിയുടെ വില. 9 ശതമാനം വളർച്ചയാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി നേടിയത്. ഒരു മാസത്തിനിടെ 12 ശതമാനം വളർച്ച നേടാനും കമ്പനിക്ക് സാധിച്ചു.
2024-ൽ ഇതുവരെ 40 ശതമാനത്തിന് മുകളിൽ മുന്നേറ്റമാണ് റെയ്മണ്ട് ഓഹരികള്‍ കാഴ്ചവെച്ചത്. ഒരു വർഷത്തിനിടെ 55 ശതമാനത്തോളം നേട്ടം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലയളവില്‍ 505 ശതമാനത്തിലധികം നേട്ടമാണ് റെയ്മണ്ട് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. അഞ്ച് വര്‍ഷക്കാലയളവില്‍ 205 ശതമാനമാണ് നേട്ടം. 16,431 കോടി രൂപയാണ് റെയ്മണ്ടിന്റെ വിപണി മൂല്യം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
