വിപണിയില്‍ ഏറെ ആകാംക്ഷയുണര്‍ത്തിയാണ് ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസി കടന്നുവന്നത്. ഇന്‍ഷുറന്‍സ് മേഖലയിലെ ആധിപത്യവും പൊതുജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയുമൊക്കെ വിപണിയില്‍ അലയൊലികള്‍ തീര്‍ത്തു. എന്നാല്‍ മേയ് 17-ലെ ലിസ്റ്റിങ് ദിനം മുതല്‍ നിക്ഷേപകരെ നിരാശപ്പെടുത്തുന്ന നീക്കമാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികള്‍ കാഴ്ചവയ്ക്കുന്നത്. ഇതിന് പിന്നാലെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത നാലാം പാദഫലമാണ് എല്‍ഐസി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.
നേരത്തെ വമ്പന്‍ പ്രതീക്ഷകളുടെ വെളിച്ചത്തില്‍ ഐപിഒ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് 17 വിപണി വിദഗ്ധരാണ് എല്‍ഐസി ഓഹരി വാങ്ങാമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ ദ്വിതീയ വിപണിയിലെ അരങ്ങേറ്റത്തിന് ശേഷം ഏറിയ പങ്കും നഷ്ടത്തിലാണ് ഓഹരിയുടെ വ്യാപാരം അവസാനിക്കുന്നത്. നിലവില്‍ 805 രൂപ നിലവാരത്തിലാണ് എല്‍ഐസി ഓഹരികള്‍ നില്‍ക്കുന്നത്. ഇത് ഓഹരിയുടെ ഇഷ്യൂ വിലയേക്കാള്‍ (949 രൂപ) 15 ശതമാനത്തോളം താഴെയാണ്. ഈ കാലയളവിനിടെ ഓഹരി രേഖപ്പെടുത്തിയ കൂടിയ വില 949 രൂപയും താഴ്ന്ന വില 801 രൂപയുമാണ്.
ഈയൊരു പശ്ചാത്തലത്തില്‍ ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബല്‍, എല്‍ഐസി ഓഹരിക്ക് 'ഹോള്‍ഡ്' (HOLD) എന്ന റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഇതിനോടൊപ്പം സമീപ കാലയളവിലേക്ക് നല്കിയ ലക്ഷ്യവില 875 രൂപയാണ്. അതായത് വിപണി വിലയില്‍ നിന്നും 9 ശതമാനം മുകളില്‍. അതേസമയം എല്‍ഐസി ഓഹരിക്ക് എന്തുകൊണ്ട് ഹോള്‍ഡ് എന്ന റേറ്റിങ് നല്കിയതിനുള്ള 3 കാരണങ്ങള്‍ ബ്രോക്കറേജ് സ്ഥാപനം വിശദീകരിച്ചത് ചുവടെ ചേര്‍ക്കുന്നു.
- 1) എംബഡഡ് മൂല്യവുമായി (EV) തട്ടിച്ചു നോക്കുമ്പോള്‍ പുതിയ ബിസിനസിന്റെ മൂല്യം (VNB) താഴുന്നത്. ഇതിലൂടെ എംബഡഡ് മൂല്യത്തിന്മേലുള്ള ആദായത്തിന്റെ (RoEV) വളര്‍ച്ചയും പരിമിതപ്പെടുന്നത്.
- 2) ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസി വില്പനയുമായി ബന്ധപ്പെട്ട പൊതു അളവുകോലായ എപിഇയുടെ (APE) വളര്‍ച്ചയും മന്ദഗതിയിലാകുന്നത്. ഏജന്റുമാര്‍ക്കുള്ള കമ്മീഷനും പ്രവര്‍ത്തന ചെലവുകളും കാരണം പോളിസിയില്‍ നിന്നുള്ള ലാഭ മാര്‍ജിന്റെ സാധ്യകള്‍ മറ്റ് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളേക്കാള്‍ അവ്യക്തമാകുന്നത്. കൂടാതെ ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിനും ഇതിലൂടെ സാധ്യത കുറയുന്നത്.
- 3) നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ് പോളിസികളുടെ ആസ്തിയില്‍ 35 ശതമാനം ഓഹരിയില്‍ നിക്ഷേപിച്ചതിനാല്‍ എംബഡഡ് മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടം. പുതിയ ഫണ്ടുകള്‍ വേര്‍തിരിക്കുന്ന ഘടന പ്രകാരം എംബഡഡ് മൂല്യത്തിന്റെ നീക്കം എങ്ങനെയാകുമെന്ന് അറിയാനുള്ള പൂര്‍വകാല കണക്കുകള്‍ ലഭ്യവുമല്ല.
സാമ്പത്തികം
ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ പുറത്തുവിട്ട എല്‍ഐസിയുടെ പ്രവര്‍ത്തനഫലം നിരാശപ്പെടുത്തിയിരുന്നു. നാലാം പാദത്തില്‍ കോര്‍പറേഷന്റെ വിറ്റുവരവ് 2.12 ലക്ഷം കോടിയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം വര്‍ധനയാണ്. അതേസമയം നാലാം പാദത്തിലെ അറ്റാദായം 2,409 കോടിയാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിയോഹരി വരുമാനവും 4.61 രൂപയില്‍ നിന്നും 3.81-ലേക്ക് താഴ്ന്നു. അതേസമയം പ്രതിയോഹരി 1.5 രൂപ വീതം നിക്ഷേപകര്‍ക്ക് ഡിവിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
എല്‍ഐസി
1956-ല്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ദേശസാത്കരിച്ചതിലൂടെയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ അഥവാ എല്‍ഐസിയുടെ ജനനം. അന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന 150-ലേറെ ഇന്‍ഷുറന്‍സ് കമ്പനികളേയും അനുബന്ധ സ്ഥാപനങ്ങളേയും പാര്‍ലമെന്റ് പാസാക്കിയ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ആക്ട് മുഖേനയാണ് കമ്പനിയുടെ രൂപീകരണം. 1956 സെപ്റ്റംബര്‍ 1-ന് എല്‍ഐസി സ്ഥാപിതമായി. അവിടുന്നിങ്ങോട്ട് വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറി ഇന്നൊരു മഹാപ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചു. നിലവില്‍ രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ 69 ശതമാനം വിപണി വിഹിതവും എല്‍ഐസിയുടെ കൈവശമാണ്.
2021 സെപ്റ്റംബര്‍ 30-ലെ അടിസ്ഥാനത്തില്‍ എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്തി മൂല്യം 40 ലക്ഷം കോടിയിലേറെ രൂപയാണ്. ഇത് രാജ്യത്തെ ബാക്കിയുള്ള എല്ലാ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ആസ്തി മൂല്യത്തിന്റെ 3.3 മടങ്ങും രണ്ടാം സ്ഥാനത്തുള്ള കമ്പനിയുടെ 16.2 മടങ്ങുമാണ്. രാജ്യത്തെ മ്യൂച്ചല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ ഇരട്ടിയിലധികവും രാജ്യത്തിന്റെ ജിഡിപിയുടെ 18.5 ശതമാനവും മൂല്യം വരും. നിലവില്‍ 28.3 കോടി പോളിസി ഉടമകളും 13.5 ലക്ഷം ഇന്‍ഷുറന്‍സ് ഏജന്റുമാരുമുണ്ട്. കൂടാതെ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യത്തിന്റെ 4 ശതമാനം എല്‍ഐസിയുടെ കൈവശമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എംകെ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
