വിപണി മുന്നേറിയിട്ടും കരകയറാനാവാതെ എല്‍ഐസി; വീണ്ടും താഴ്ചയിലേക്ക് വീണ ഓഹരി ഒഴിവാക്കണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദ്വിതീയ വിപണിയില്‍ ഏറെ ആകാംക്ഷ സൃഷ്ടിച്ചായിരുന്നു ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ കടന്നുവരവ്. പ്രവര്‍ത്തിക്കുന്ന മേഖലയിലെ ആധിപത്യവും പൊതുജനങ്ങളിലെ സ്വീകാര്യതയും വമ്പന്‍ ഐപിഒ എന്ന വിശേഷണങ്ങളുമൊക്കെ വിപണിയില്‍ എല്‍ഐസിയുടെ അരങ്ങേറ്റത്തിന്റെ അലയൊലികള്‍ തീര്‍ത്തു. എന്നാല്‍ മേയ് 17-ലെ ലിസ്റ്റിങ് ദിനത്തില്‍ നിക്ഷേപകരെ നിരാശപ്പെടുത്തുന്ന തുടക്കമാണ് ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരികള്‍ കാഴ്ചവെച്ചത്. തുടര്‍ന്ന് നേട്ടത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കാതിരുന്ന ഓഹരികള്‍ നാലാം ദിവസത്തിലും തിരിച്ചടി നേരിടുകയാണ്.

വെള്ളിയാഴ്ചത്തെ

വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടയിലും എല്‍ഐസി ഓഹരി പുതിയ താഴ്ന്ന നിലവാരം രേഖപ്പെടുത്തി. ഇന്ന് രാവിലെ നേരിയ നേട്ടത്തോടെ 848 നിലവാരത്തില്‍ തുടങ്ങിയെങ്കിലും 856 നിലവാരത്തിലേക്ക് ഉയര്‍ന്ന ശേഷം ക്രമാനുഗതമായി താഴേക്കിറങ്ങി. തുടര്‍ന്ന് 826.25 രൂപയില്‍ ഇതുവരെയുള്ള താഴ്ന്ന നിലവാരം കുറിച്ച ശേഷം 827 രൂപ നിലവാരത്തില്‍ വ്യാപാരം പുരോഗമിക്കുകയാണ്. ഇന്ന് വിപണി ശക്തമായ നിലയില്‍ വ്യാപാരം ചെയ്യപ്പെടുന്നതിനിടെയാണ് എല്‍ഐസി ഓഹരികള്‍ തിരിച്ചടി നേരിടുന്നത് എന്നതും ശ്രദ്ധേയം. അതേസമയം ഐപിഒയില്‍ എല്‍ഐസി ഓഹരികള്‍ ഇഷ്യൂ വില 949 രൂപയായിരുന്നു.

Also Read: മറ്റ് ഓഹരികള്‍ തകര്‍ന്നടിയുമ്പോഴും ഈ മള്‍ട്ടിബാഗര്‍ ഒരാഴ്ചയായി അപ്പര്‍ സര്‍ക്യൂട്ടില്‍! ഇനിയെന്ത്?Also Read: മറ്റ് ഓഹരികള്‍ തകര്‍ന്നടിയുമ്പോഴും ഈ മള്‍ട്ടിബാഗര്‍ ഒരാഴ്ചയായി അപ്പര്‍ സര്‍ക്യൂട്ടില്‍! ഇനിയെന്ത്?

എന്തു ചെയ്യണം?

എന്തു ചെയ്യണം ?

ലിസ്റ്റിങ്ങും തുടര്‍ന്നും നിരാശപ്പെടുത്തിയെങ്കിലും വിപണി വിദഗ്ധര്‍ എല്‍ഐസി ഓഹരിയെ പിന്തുണയ്ക്കുന്നുണ്ട്. കമ്പനി അടിസ്ഥാനപരമായി ശക്തമാണെന്നതും നിലവില്‍ എല്‍ഐസിയുടെ ഓഹരി വില മറ്റ്് ലിസ്റ്റ് ചെയ്ത ഇന്‍ഷുറന്‍സ് ഓഹരികളേക്കാള്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിലക്കുറവിലുള്ളതും ചൂണ്ടിക്കാട്ടിയാണ് ഇവര്‍ എല്‍ഐസിയെ പിന്തുണയ്ക്കുന്നത്. അതിനാല്‍ എല്‍ഐസി ഓഹരി ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമെന്നാണ് പൊതു വിലയിരുത്തല്‍. കൂടാതെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിവിഡന്റ് നല്‍കിയിട്ടില്ല എന്നതിനാല്‍ വൈകാതെ തന്നെ കമ്പനി ലാഭവിഹിതം പ്രഖ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്നും വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഐഐഎഫ്എല്‍
  • ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്- നിലവില്‍ നഷ്ടത്തിലുള്ളവര്‍ എല്‍ഐസി ഓഹരി ഓരോ 5 ശതമാനവും ഇടിയുമ്പോള്‍ വീണ്ടും വാങ്ങാം. എന്നാല്‍ ലിസ്റ്റിങ്ങിനു ശേഷം പുതിയതായി ഓഹരി വാങ്ങുന്നവര്‍ സ്റ്റോപ് ലോസ് 730 രൂപയില്‍ ക്രമീകരിക്കണം.
  • ജിസിഎല്‍ സെക്യൂരിറ്റീസ്- നിലവിലെ ചാഞ്ചാട്ടം കഴിഞ്ഞ് ഓഹരി വില സ്ഥിരത കൈവരിക്കുമ്പോള്‍ ദീര്‍ഘകാലയളവ് കണക്കാക്കി ഓഹരികള്‍ വാങ്ങാം. 735 രൂപയില്‍ താഴെ പോയാല്‍ വിറ്റൊഴിവാക്കാം.
  • മക്വാറീ- എല്‍ഐസി ഓഹരിക്ക് 'ന്യൂട്രല്‍' റേറ്റിങ്ങാണ് നല്‍കിയത്. ഇടക്കാലയളവിലേക്ക് ലക്ഷ്യവില 1,000 രൂപയായും ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു.
  • സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട്- 800 രൂപ നിലവാരത്തില്‍ എല്‍ഐസി ഓഹരി ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്.
എല്‍ഐസി

എല്‍ഐസി

1956-ല്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ദേശസാത്കരിച്ചതിലൂടെയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അഥവാ എല്‍ഐസിയുടെ ജനനം. അന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന 150-ലേറെ ഇന്‍ഷുറന്‍സ് കമ്പനികളേയും അനുബന്ധ സ്ഥാപനങ്ങളേയും പാര്‍ലമെന്റ് പാസാക്കിയ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആക്ട് മുഖേനയാണ് കമ്പനിയുടെ രൂപീകരണം. 1956 സെപ്റ്റംബര്‍ 1-ന് എല്‍ഐസി സ്ഥാപിതമായി. അവിടുന്നിങ്ങോട്ട് വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കയറി ഇന്നൊരു മഹാപ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചു. നിലവില്‍ രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ 69 ശതമാനം വിപണി വിഹിതവും എല്‍ഐസിയുടെ കൈവശമാണ്.

Also Read: ബെഞ്ചമിന്‍ ഗ്രഹാം സൂത്രവാക്യം ചൂണ്ടിക്കാട്ടിയ 6 ഓഹരികള്‍ ഇതാ; ബെയര്‍ മാര്‍ക്കറ്റില്‍ പരീക്ഷിക്കാംAlso Read: ബെഞ്ചമിന്‍ ഗ്രഹാം സൂത്രവാക്യം ചൂണ്ടിക്കാട്ടിയ 6 ഓഹരികള്‍ ഇതാ; ബെയര്‍ മാര്‍ക്കറ്റില്‍ പരീക്ഷിക്കാം

ആസ്തി മൂല്യം

ആസ്തി മൂല്യം

2021 സെപ്റ്റംബര്‍ 30-ലെ അടിസ്ഥാനത്തില്‍ എല്‍ഐസി കൈകാര്യം ചെയ്യുന്ന ആസ്തി മൂല്യം (AUM) 40 ലക്ഷം കോടിയിലേറെ രൂപയാണ്. ഇത് രാജ്യത്തെ ബാക്കിയുള്ള എല്ലാ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ആസ്തി മൂല്യത്തിന്റെ 3.3 മടങ്ങും രണ്ടാം സ്ഥാനത്തുള്ള കമ്പനിയുടെ 16.2 മടങ്ങുമാണ്. രാജ്യത്തെ മ്യൂച്ചല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ ഇരട്ടിയിലധികവും രാജ്യത്തിന്റെ ജിഡിപിയുടെ 18.5 ശതമാനവും മൂല്യം വരും. നിലവില്‍ 28.3 കോടി പോളിസി ഉടമകളും 13.5 ലക്ഷം ഇന്‍ഷുറന്‍സ് ഏജന്റുമാരുമുണ്ട്. കൂടാതെ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യത്തിന്റെ 4 ശതമാനം എല്‍ഐസിയുടെ കൈവശമുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

LIC Share Price: Hits New Record Low After Listing But Market Analysts Bet As Long Term Investment Pick

LIC Share Price: Hits New Record Low After Listing But Market Analysts Bet As Long Term Investment Pick
Story first published: Friday, May 20, 2022, 15:12 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X