ഏറെക്കാലമായി വിപണി കാത്തിരുന്ന മെഗാ ഐപിഒയ്ക്കു വേണ്ടിയുള്ള അവസാനഘട്ട നടപടി ക്രമങ്ങള്‍ക്ക് എല്‍ഐസി ഔദ്യോഗികമായി തുടക്കമിട്ടു. ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സെബി (SEBI)യുടെ മുമ്പാകെ പ്രാഥമിക ഓഹരി വില്പനയ്ക്കു (ഐപിഒ) വേണ്ടിയുള്ള കരട് അപേക്ഷ (ഡിആര്‍എച്ച്പി) കഴിഞ്ഞ ദിവസം സമര്‍പ്പിച്ചു. ഇന്ത്യന്‍ മൂലധന വിപണിയുടെ ചരിത്രത്തെ തന്നെ രണ്ടായി ഭാഗിക്കാവുന്ന വിധം അനവധി സവിശേഷതകളും റെക്കോഡ് നേട്ടങ്ങളുമായാണ് എല്‍ഐസിയുടെ ഐപിഒ അരങ്ങേറുന്നത്.
എല്‍ഐസിയുടെ എംബഡഡ് വാല്യൂ 5.4 ലക്ഷം കോടി രൂപയായാണ് കരട് അപേക്ഷ പത്രികയില്‍ കണക്കാക്കിയിരിക്കുന്നത്. (ഭാവിയിലെ ലാഭത്തിന്റെ ഇപ്പോഴുള്ള മൂല്യവും ആസ്തികളുടെ അറ്റമൂല്യവും ചേര്‍ന്ന ആകെ തുകയാണ് ഇന്‍ഷുറന്‍സ് കമ്പനികളുടെ എംബഡഡ് വാല്യു. പൊതുവേ, എംബഡഡ് വാല്യുവിന്റെ 3- 5 മടങ്ങായിരിക്കും ആ കമ്പനിയുടെ മാര്‍ക്കറ്റ് വാല്യൂ). എന്നാല്‍ കരട് അപേക്ഷയില്‍ എല്‍ഐസിയുടെ വിപണി മൂല്യം എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
എങ്കിലും പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്തെ രണ്ടാമത്തെ വലിയ ലിസ്റ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയാകും. മാത്രവുമല്ല, ആഭ്യന്തര വിപണിയില്‍ റിലയന്‍സിനെ മറികടന്ന് ഏറ്റവും വലിയ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷനുള്ള കമ്പനിയാകാനും ശക്തമായ സാധ്യതയുണ്ട്. വിവിധ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചനകള്‍ പ്രകാരം എല്‍ഐസിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്, നിലവിലെ എംബഡഡ് വാല്യൂവിന്റെ നാല് മടങ്ങ് വരെയാകാമെന്നാണ് അനുമാനം.
അങ്ങനെയെങ്കില്‍ ഇന്‍ഷുറന്‍സ് ഭീമനായ എല്‍ഐസിയുടെ മാര്‍ക്കറ്റ് വാല്യൂ 28,800 കോടി യുഎസ് ഡോളര്‍ അഥവാ 22 ലക്ഷം കോടി ഇന്ത്യന്‍ രൂപയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയെന്ന റെക്കോഡും റിലയന്‍സിനെ മറികടന്ന് എല്‍ഐസി ആദ്യ ദിനം കൊണ്ട് സ്വന്തമാക്കും. 1977-ല്‍ ഐപിഒ പൂര്‍ത്തിയാക്കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിലവിലെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് ഏകദേശം 16 ലക്ഷം കോടി രൂപയാണ്.
അതേസമയം, ലിസ്റ്റഡ് ഇന്‍ഷുറന്‍സ് കമ്പനികളായ എച്ച്ഡിഎഫ്സി ലൈഫിന്റെ നിലവിലെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന് അതിന്റെ എംബഡഡ് വാല്യുവിന്റെ 4.25 മടങ്ങാണ്. സമാനമായി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടേത് 2.46 മടങ്ങും എസ്ബിഐ ലൈഫ് ഇന്ഷുറന്സിന്റേത് 3.21 മടങ്ങുമാണ്. അമേരിക്കന്‍ ആക്ചൂറിയില് കണ്‍സള്‍ട്ടിങ് സ്ഥാപനമായ മില്ലിമാന്‍ ആണ് ഇന്ത്യന്‍ എംബഡഡ് മൂല്യം സര്‍ക്കാരിന് വേണ്ടി കണക്കാക്കിയത്. സിംഗിള്‍ പോളിസി ഉടമകളുടെ ഫണ്ട് പാര്‍ട്ടിസിപ്പേറ്റിങ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിങ് എന്നിങ്ങനെ വേര്‍തിരിക്കാന്‍ എല്‍ഐസി തീരുമാനച്ചതോടെ കമ്പനിയുടെ എംബഡഡ് മൂല്യം കുതിച്ചുയര്‍ന്നതെന്നും മില്ലിമാന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ഇതിനിടെ എല്‍ഐസിയുടെ മാര്‍ക്കറ്റ് വാല്യൂ വെളിപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ഓഹരിയുടെ പ്രൈസ് ബാന്‍ഡും നിശ്ചയിച്ചിട്ടില്ല. എന്നാല്‍, 100 ശതമാനവും കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിയുടെ 31.6 കോടി ഓഹരികള്‍ അഥവാ 5 ശതമാനം പങ്കാളിത്തമാണ് ഐപിഒയിലൂടെ കൈമാറാന്‍ ഉദ്ദേശിക്കുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം എല്‍ഐസിയുടെ ഓഹരി വില 400-നും 600-നും ഇടയില്‍ നിശ്ചയിക്കുമെന്നാണ് സൂചന.
ഇന്‍ഷുറന്‍സിനു പുറമേ, മ്യൂച്വല്‍ ഫണ്ട്, പെന്ഷന് ഫണ്ട്, ഹൗസിങ് ഫിനാന്‍സ്, കാര്‍ഡ് സര്‍വീസുകള്‍ എന്നീ മേഖലകളിലും എല്‍ഐസിക്ക് ബിസിനസ് പങ്കാളിത്തമുണ്ട്. 13.53 ലക്ഷം ഇന്‍ഷുറന്‍സ് ഏജന്റുമാരുടെയും 1.14 ലക്ഷം ജോലിക്കാരുടെയും സേവനം പ്രയോജനപ്പെടുത്തുന്നു. എല്‍ഐസി നേരിട്ട് ഓപ്പറേറ്റ് ചെയ്യുന്ന വിദേശ ഓഫിസുകളും നിലവിലുണ്ട്. വിപണിയിലെ മത്സരക്ഷമതയിലും മുന്നിലാണ്. നിലവിലുള്ള ബാങ്കുകള്‍ ഉള്‍പ്പടെ പല കമ്പനികളിലും ഗണ്യമായ തോതിലുള്ള ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്.
ഐപിഒയിലെ 10 ശതമാനം ഓഹരികള്‍ പോളിസി ഉടമകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. ഇതിലൂടെ ഐപിഒ അപേക്ഷില്ക്കാനുള്ള അര്‍ഹത നേടാന്‍ പോളിസിയും പാന്‍ കാര്‍ഡും തമ്മില്‍ ഫെബ്രുവരി 28-ന് മുമ്പായി ബന്ധിപ്പിക്കണം. ഐപിഒയുടെ ഒരു ഭാഗം മുഖ്യ നിക്ഷേപകര്‍ക്കായും നീക്കിവെക്കും. അതേസമയം, സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റേയും കാലാകാലങ്ങളില്‍ മാറാവുന്ന നയങ്ങളും എല്‍ഐസിയുടെ ഭാവി പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാം എന്നും ഓര്‍ക്കണം.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
