തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുവാൻ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതു പ്രകാരം ഈ വരുന്ന ജൂലൈ 1 മുതൽ ഐആർസിടിസി അക്കൗണ്ട് ഉപയോഗിച്ച് ആധാർ സ്ഥിരീകരണം നടത്തിയാൽ മാത്രമേ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി തത്കാൽ സീറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇത് ഓൺലൈൻ ബുക്കിംഗിനെ കൂടുതൽ സുരക്ഷിതമാക്കുവാനും വഞ്ചനാപരമായ കുറ്റങ്ങൾ തടയുന്നതിനും വേണ്ടിയാണ്.
ആധാർ എന്നത് ഇന്ത്യയിലെ ഏറ്റവും സുപ്രധാനമായ തിരിച്ചറിയൽ രേഖയാണ്. ഓരോ വ്യക്തിയേയും തിരിച്ചറിയാൻ ആധാറിനു സാധിക്കും. അതിനാൽ പുതിയ നയം പ്രാബല്യത്തിൽ വന്നാൽ നിങ്ങളുടെ ആധാർ ഐആർസിടിസി അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടി വരും. അതിലൂടെ യാത്രക്കാർക്ക് തടസ്സരഹിതമായി, ടിക്കറ്റുകൾ ഉറപ്പാക്കാൻ സാധിക്കും. എങ്ങനെയാണ് ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യേണ്ടത്? വിശദമായി അറിയാം....
ആധാർ ലിങ്ക് ചെയ്യുന്നതിനു മുന്നേ നിങ്ങൾ ചില കാര്യങ്ങൾ ഉറപ്പ് വരുത്തേണ്ടതുണ്ട്. അവ ഏതെല്ലാം?
- നിങ്ങൾക്ക് ഒരു ആക്ടീവ് ഐആർസിടിസി അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കുക.
- നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ വെർച്വൽ ഐഡി തിരിച്ചറിയുക
- ഒടിപി ലഭിക്കുന്നതിനുള്ള മൊബൈൽ ഫോൺ ആക്ടീവാണെന്ന് ഉറപ്പാക്കുക.
ഇത്രയും കാര്യങ്ങൾ ഉറപ്പാക്കിയാൽ അക്കൗണ്ട് ലിങ്ക് ചെയ്യാം.

നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ....
1. ഔദ്യോഗിക ഐആർസിടിസി വെബ്‌സൈറ്റ് സന്ദർശിക്കുക.
2. നിങ്ങളുടെ ഐടിയും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
3. മൈ അക്കൗണ്ട് എന്ന ടാബ് തുറന്ന ശേഷം Authenticate യൂസർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
4. അതിനു ശേഷം നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ വെർച്വൽ ഐഡി നൽകുക.
5. ആധാർ വിവരങ്ങൾ നൽകിയ ശേഷം ഒടിപി നൽകുക.
6. നിങ്ങളുടെ ഫോൺ നമ്പറിലേക്ക് ഒടിപി ലഭിച്ചു കഴിഞ്ഞാൽ ഒടിപി നൽകി സബ്മിറ്റ് ചെയ്യുക.
7. നിങ്ങളുടെ ആധാർ സ്ഥിരീകരണം പൂർത്തിയായാൽ, ഒരു സ്ഥിരീകരണ മെസേജ് എത്തും.
ഇത്രയും ഘട്ടങ്ങൾ പൂർത്തിയായാൽ നിങ്ങളുടെ ഐആർസിടിസി അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂർത്തിയാവും. എങ്കിലും തത്കാൽ ബുക്കിംഗ് സാധാരണ ബുക്കിംഗ് പോലെ അത്രയും എളുപ്പമല്ല. ഐആർസിടിസി നൽകുന്ന സമയത്തിൽ തന്നെ നിങ്ങൾ വേഗത്തിൽ വിവരങ്ങൾ നൽകി പേയ്മെൻ്റ് നടത്തിയാൽ മാത്രമേ ആ ടിക്കറ്റ് ലഭിക്കുകയുള്ളൂ.
അതായത് നിലവിൽ എസി ക്ലാസുകൾക്ക് രാവിലെ 10 മണിക്കും, നോൺ-എസി ക്ലാസുകൾക്ക് രാവിലെ 11 മണിക്കുമാണ് തൽക്കാൽ ബുക്കിംഗ് ആരംഭിക്കുന്നത്. മാത്രമല്ല യാത്ര ചെയ്യുന്നതിൻ്റെ ഒരു ദിവസം മുന്നേയാണ് തൽക്കാൽ ബുക്കിംഗ് നടത്താൻ സാധിക്കുകയുള്ളൂ എന്നതും ഓർമിക്കുക. നിങ്ങളുടെ തത്കാൽ ബുക്കിംഗ് വേഗത്തിൽ ലഭിക്കുന്നതിന് നിങ്ങളുടെ മാസ്റ്റർ ലിസ്റ്റിൽ യാത്ര ചെയ്യുന്വരുടെ വിശദാംശങ്ങൾ മുൻകൂട്ടി സേവ് ചെയ്യാാനും ആധാർ സ്ഥിരീകരണം നടത്താനും സാധിക്കും. എങ്ങനെ?
- നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടിൽ ലോഗിൻ ചെയ്ത ശേഷം മൈ പ്രൊഫൈലിൽ മാസ്റ്റർ ലിസ്റ്റ് തിരഞ്ഞെടുക്കുക.
- യാത്രക്കാരന്റെ പേര്, ജനനത്തീയതി, ലിംഗഭേദം എന്നീ വിവരങ്ങൾ നൽകുക (ആധാർ കാർഡിൽ നൽകിയ വിവരങ്ങൾ തന്നെയാണെന്ന് ഉറപ്പാക്കുക).
- ഐഡി പ്രൂഫായി ആധാർ കാർഡ് തിരഞ്ഞെടുത്ത് ആധാർ നമ്പർ നൽകുക.
- അതിനു ശേഷം വിവരങ്ങൾ സമർപ്പിക്കുക. തുടക്കത്തിൽ സ്റ്റാറ്റസ് 'പെൻഡിംഗ്' ആയി കാണിക്കും.
- സ്ഥിരീകരണം പൂർത്തിയായോ എന്നറിയാൻ 'Click here to check pending Aadhaar verification status' എന്നതിൽ ക്ലിക്ക് ചെയ്യുക.
- വിവരങ്ങളെല്ലാം കൃത്യമാണെങ്കിൽ നിങ്ങളുടെ സ്റ്റാറ്റസ് 'വെരിഫൈഡ്' എന്നായി അപ്ഡേറ്റ് ചെയ്യപ്പെടും.
ഇത്രയും കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ബുക്കിംഗ് സമയത്ത് യാത്രക്കാരൻ്റെ വിവരങ്ങൾ നിങ്ങളുടെ മാസ്റ്റർ ലിസ്റ്റിൽ നിന്ന് നേരിട്ട് ലഭ്യമാകും. തൽക്കാൽ ബുക്കിംഗ് വളരെ വേഗത്തിൽ ക്ലോസ് ചെയ്യുന്നതിനാൽ ഈ പ്രക്രിയ ചെയ്യുന്നതിലൂടെ നിങ്ങളുടെ സമയവും ലാഭിച്ച് എളുപ്പത്തിൽ സീറ്റ് ഉറപ്പാക്കാൻ സാധിക്കും.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications