ആഗോള ഘടകങ്ങള്‍ പ്രതികൂലമായതും കമ്പനികളുടെ നാലാം പാദഫലങ്ങള്‍ക്ക് ആവേശം സൃഷ്ടിക്കാന്‍ കഴിയാതെ പോകുന്നതും വിപണിയില്‍ തിരിച്ചടിയാകുന്നുണ്ട്. ഭൂരിഭാഗം ഓഹരി വിഭാഗങ്ങളും നഷ്ടം രേഖപ്പെടുത്തിയാണ് കടന്നു പോയത്. ഇതില്‍ പി.എസ്.യു ബാങ്ക്, ഓയില്‍ & ഗ്യാസ്, മെറ്റല്‍ വിഭാഗങ്ങള്‍ ആഘാതം കൂടുതല്‍ നേരിട്ടു. അതേസമയം ഓട്ടോ, എഫ്എംസിജി വിഭാഗങ്ങള്‍ നേട്ടത്തോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ബിഎസ്ഇ-500 സൂചികയിലെ 334 ഓഹരികളും നഷ്ടത്തിലാണ് കഴിഞ്ഞയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം കഴിഞ്ഞയാഴ്ച ശക്തമായ നീക്കങ്ങള്‍ നടന്നതിനാല്‍ ഈയാഴ്ചയിലും ശ്രദ്ധിക്കേണ്ട 10 ഓഹരികളാണ് താഴെ ചേര്‍ക്കുന്നത്.
- മഹീന്ദ്ര സിഐഇ- പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ബിഎസ്ഇ-500 സൂചികയിലെ ഓഹരികളില്‍ ഏറ്റവും കൂടുതല്‍ മുന്നേറ്റം കാഴ്ചവെച്ചതാണ് മഹീന്ദ്ര സിഐഇ ഓട്ടോമോട്ടീവ്. ഒരാഴ്ചയ്ക്കിടെ 18 ശതമാനം വില വര്‍ധിച്ചു. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 16 മടങ്ങ് വര്‍ധനയാണ് രേഖപ്പെടുത്തിയത്.
- ഷാഫ്ലര് ഇന്ത്യ- പ്രതിസന്ധികള്‍ ഉണ്ടായിരുന്നെങ്കിലും നാലാം പാദത്തില്‍ ഭേദപ്പെട്ട സാമ്പത്തിക ഫലമാണ് കമ്പനി പുറത്തുവിട്ടത്. ജനുവരി- മാര്‍ച്ച് കാലയളവില്‍ ഷാഫ്ലര് ഇന്ത്യയുടെ വരുമാനത്തില്‍ 19 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച മാത്രം 18 ശതമാനമാണ് ഓഹരികള്‍ കുതിച്ചത്.
- രുചി സോയ- ഇന്തോനേഷ്യ പമോയില് കയറ്റുമതി നിരോധിച്ചതിനാലും കമ്പനിയുടെ പേര് പതജ്ഞലി ഫുഡ്സ് എന്നാക്കി മാറ്റാനും തീരുമാനിച്ചതും ഈ ഓഹരിയില്‍ കുതിപ്പിന് കാരണമായി. കഴിഞ്ഞയാഴ്ച 14 ശതമാനമാണ് രുചി സോയയുടെ ഓഹരികള്‍ മുന്നേറിയത്.
- ഹീറോ മോട്ടോ കോര്‍പ്- മാര്‍ച്ച് പാദത്തില്‍ മികച്ച വില്പന നടന്നുവെന്ന സൂചനകളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മാത്രം ഇരുചക്ര വാഹന നിര്‍മാതാവിന്റെ ഓഹരിയില്‍ 9 ശതമാനത്തോളം നേട്ടം കുറിച്ചു. വിവാഹ സീസണും ഗ്രാമീണ മേഖലയിലെ ഉണര്‍വും കമ്പനിക്ക് ഗുണകരമാണെന്ന നിഗമനമാണ് അടിസ്ഥാനം.
- അദാനി പവര്‍, അദാനി ട്രാന്സ്മിഷന്- കഴിഞ്ഞയാഴ്ചത്തെ മുന്നേറ്റക്കാരില്‍ മുന്‍നിരയിലാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ സ്ഥാനം. അദാനി പവര്‍ ഓഹരികള്‍ 8 ശതമാനവും അദാനി ട്രാന്സ്മിഷന് ഓഹരികള്‍ 6 ശതമാനവും കുതിപ്പ് രേഖപ്പെടുത്തി. കല്‍ക്കരി വിതരണത്തിലെ പാളിച്ചയെ തുടര്‍ന്ന് രാജ്യം ഊര്‍ജ പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെയാണ് ഈ ഓഹരികളിലെ നേട്ടം. ഊര്‍ജ ക്ഷാമത്തെ തുടര്‍ന്ന് ചില സംസ്ഥാനങ്ങള്‍ക്ക് 8 മണിക്കൂര്‍ വരെ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. ഇതിനോടൊപ്പം കടുത്ത ഉഷ്ണ തരംഗം ഉത്തരേന്ത്യയില്‍ വീശിയടിക്കുന്നതും ഊര്‍ജ ഉപഭോഗം കുത്തനെ ഉയര്‍ത്തുന്നുണ്ട്.
- ഇന്ത്യന്‍ ഹോട്ടല്‍സ്- കഴിഞ്ഞയാഴ്ച ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയില്‍ 6 ശതമാനത്തോളം മുന്നേറ്റമുണ്ടായി. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും മാറിയതോടെ നാലാം പാദത്തില്‍ മികച്ച ബിസിനസ് ലഭിച്ചുവെന്ന സൂചനകളാണ് ഓഹരിയെ മുന്നോട്ട് നയിച്ചത്.
- യുടിഐ അസറ്റ് മാനേജ്മെന്റ്- മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ അറ്റാദായം 75 കോടിയിലേക്ക് താഴ്ന്നു. മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ 113 കോടിയായിരുന്നു ലാഭം. വരുമാനത്തില്‍ ഗണ്യമായ വര്‍ധന നേടിയിട്ടുമാണ് ലാഭത്തില്‍ ഇടിവുണ്ടായത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഓഹരിയില്‍ 16 ശതമാനത്തിലധികം ഇടിവ് നേരിട്ടു.
നെറ്റ്വര്‍ക്ക് 18 മീഡിയ, ടിവി 18 ബ്രോഡ്കാസ്റ്റ്- മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള ഈ മാധ്യമ സ്ഥാപനങ്ങളുടെ ഓഹരികളില്‍ ശക്തമായ വില്പന സമ്മര്‍ദം പ്രകടമായി. ടിവി 18 ബ്രോഡ്കാസ്റ്റ് ഓഹരി 25 ശതമാനവും നെറ്റ്വര്‍ക്ക് 18 മീഡിയ 13 ശതമാനവും താഴ്ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള ടിവി 18-ഉം പാരാമൗണ്ട് ഗ്ലോബലും തമ്മില്‍ 51:49 അനുപാതത്തില്‍ ഒത്തുചേര്‍ന്ന സംരംഭമായ വയാകോം 18-ല്‍, ബോധി ട്രീ സിസ്റ്റംസ് 13,500 കോടി രൂപ കൂടി നിക്ഷേപിച്ച് വിഹിതം ഉയര്‍ത്തുന്നു എന്ന വാര്‍ത്തയാണ് ഈ ഓഹരികള്‍ക്ക് തിരിച്ചടിയായത്.
ഈ നിക്ഷേപത്തോടെ വയാകോം 18-ല്‍ ടിവി 18-ന് ഉണ്ടായിരുന്ന 51 ശതമാനം വിഹിതം 18 ശതമാനമായി കുറയുന്നതാണ് ഓഹരികള്‍ക്ക് നെഗറ്റീവ് ഘടകമായത്. അതേസമയം മേയ് 3-ന് ഈ രണ്ട് ഓഹരികളും നാലാം പാദഫലം പ്രസിദ്ധീകരിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
