രാജ്യത്തെ പ്രമുഖ വിപണി വിദഗ്ധരുടെ ഇടയില്‍ ലാര്‍ജ് കാപ് ഓഹരികളുടെ സമീപ ഭാവിയിലെ പ്രകടനം സംബന്ധിച്ച അഭിപ്രായ സര്‍വേ സംഘടിപ്പിച്ചു. ഒരു ദേശീയ മാധ്യമമാണ് ഇത്തരത്തില്‍ അടുത്ത 12 മാസ കാലയളവിലെ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ലാര്‍ജ് കാപ് ഓഹരികളുടെ പ്രകടനം സംബന്ധിച്ച നിരീക്ഷണം തേടിയത്. ചുരുങ്ങിയത് 10 വിപണി വിദഗ്ധര്‍ എങ്കിലും വാങ്ങാമെന്ന് നിര്‍ദേശിച്ചതും 30 ശതമാനം നേട്ടമെങ്കിലും പ്രതീക്ഷിക്കാവുന്നതുമായ 12 ഓഹരികളെയാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം 25,000 കോടി രൂപയില്‍ കൂടുതല്‍ മാര്‍ക്കറ്റ് കാപിറ്റലൈസേഷുള്ള കമ്പനികളാണ്.
- സെയില്‍- വിവിധ അനലിസ്റ്റുകള്‍ നില്‍കിയ ശരാശരി ലകഷ്യവിലയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഓഹരി വിലയില്‍ നിന്നും 50.9 ശതമാനം വരെ വര്‍ധനയുണ്ടാകാമെന്നാണ് അനുമാനം. 24 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് സെയില്‍ ഓഹരി വാങ്ങാമെന്ന റേറ്റിങ് നല്‍കിയത്.
- ബിപിസില്‍- വിപണി വിദഗ്ധര്‍ നല്കിയ ശരാശരി ലക്ഷ്യവില അനുസരിച്ച് ഓഹരിയുടെ വിപണി വിലയേക്കാള്‍ 41.1 ശതമാനം വരെ ഇനിയും മുന്നേറാമെന്ന് പ്രതീക്ഷിക്കാം. 35 വിപണി വിദഗ്ധരാണ് ബിപിസിഎല്‍ ഓഹരി വാങ്ങാമെന്ന് ശുപാര്‍ശ ചെയ്തത്.
- ആദിത്യ ബിര്‍ള കാപിറ്റല്‍- വിവിധ വിപണി നിരിക്ഷകര്‍ സൂചിപ്പിച്ച ശരാശരി ലക്ഷ്യവിലയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഓഹരി വിലയില്‍ നിന്നും 40.2 ശതമാനം വരെ വര്‍ധന ഉണ്ടാകാമെന്നാണ് അനുമാനം. 10 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് ആദിത്യ ബിര്‍ള കാപിറ്റല്‍ ഓഹരി തീര്‍ച്ചയായും വാങ്ങാമെന്ന റേറ്റിങ് നല്‍കിയത്.
- ഐജിഎല്‍- വിപണി വിദഗ്ധര്‍ നല്കിയ ശരാശരി ലക്ഷ്യവില പ്രകാരം ഓഹരിയുടെ വിപണി വിലയേക്കാള്‍ 38.8 ശതമാനം വരെ ഇനിയും മുന്നേറാമെന്ന് പ്രതീക്ഷിക്കാം. 29 വിപണി വിദഗ്ധരാണ് ഐജിഎല്‍ ഓഹരി വാങ്ങാമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
- എച്ച്പിസിഎല്‍- വിവിധ വിപണി നിരിക്ഷകര്‍ സൂചിപ്പിച്ച ശരാശരി ലക്ഷ്യവിലയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഓഹരി വിലയില്‍ നിന്നും 34.3 ശതമാനം വരെ ഉയര്‍ച്ച നേടാമെന്നാണ് വിലയിരുത്തല്‍. 35 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് എച്ച്പിസിഎല്‍ ഓഹരി വാങ്ങാമെന്ന റേറ്റിങ് നല്‍കിയത്.
- അള്‍ട്രാടെക് സിമന്റ്- നിരവധി മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ നല്കിയ ശരാശരി ലക്ഷ്യവില അനുസിച്ച് ഓഹരിയുടെ മാര്‍ക്കറ്റ് വിലയേക്കാള്‍ 34.1 ശതമാനം വരെ മുന്നേറാമെന്നാണ് അനുമാനം. 40 വിപണി വിദഗ്ധരാണ് അള്‍ട്രാടെക് സിമന്റ് ഓഹരി വാങ്ങാമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
- ഗുജറാത്ത് ഗ്യാസ്- വിപണി വിദഗ്ധര്‍ നല്കിയ ശരാശരി ലക്ഷ്യവില പ്രകാരം ഈ ഓഹരിയുടെ വിപണി വിലയേക്കാള്‍ 32.9 ശതമാനം വരെ ഇനിയും മുന്നേറ്റം പ്രതീക്ഷിക്കാം. 24 വിപണി വിദഗ്ധരാണ് ഗുജറാത്ത് ഗ്യാസ് ഓഹരി വാങ്ങാമെന്ന് നിര്‍ദേശം നല്‍കിയത്.
- എച്ച്ഡിഎഫ്സി- വിപണി നിരിക്ഷകര്‍ അഭിപ്രായപ്പെട്ട ശരാശരി ലക്ഷ്യവിലയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഓഹരി വിലയില്‍ നിന്നും 32.5 ശതമാനം വരെ ഉയര്‍ച്ച നേടാമെന്നാണ് വിലയിരുത്തല്‍. 32 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് എച്ച്ഡിഎഫ്സി ഓഹരി തീര്‍ച്ചയായും വാങ്ങാമെന്ന റേറ്റിങ് നല്‍കിയത്.
- എം & എം- നിരവധി മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ സൂചിപ്പിച്ച ശരാശരി ലക്ഷ്യവില അനുസിച്ച് ഓഹരിയുടെ മാര്‍ക്കറ്റ് വിലയേക്കാള്‍ 32.3 ശതമാനം വരെ വര്‍ധന നേടിയേക്കാമെന്നാണ് അനുമാനം. 41 വിപണി വിദഗ്ധരാണ് എം & എം ഓഹരി വാങ്ങാമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
- എച്ച്ഡിഎഫ്സി ബാങ്ക്- വിപണി വിദഗ്ധര്‍ ഓഹരിക്ക് നല്കിയ ശരാശരി ലക്ഷ്യവില പ്രകാരം ഓഹരിയുടെ വിപണി വിലയേക്കാള്‍ 30.4 ശതമാനം വരെ മുന്നേറ്റം ഇനിയും പ്രതീക്ഷിക്കാം. 45 വിപണി വിദഗ്ധരാണ് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി തീര്‍ച്ചയായും വാങ്ങാമെന്ന നിര്‍ദേശം നല്‍കിയത്.
- എന്‍എംഡിസി- വിപണി നിരിക്ഷകര്‍ അഭിപ്രായപ്പെട്ട ശരാശരി ലക്ഷ്യവിലയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഓഹരി വിലയില്‍ നിന്നും 30.2 ശതമാനം വരെ ഉയര്‍ച്ച നേടാമെന്നാണ് വിലയിരുത്തല്‍. 21 മാര്‍ക്കറ്റ് അനലിസ്റ്റുകളാണ് എന്‍എംഡിസി ഓഹരി വാങ്ങാമെന്ന റേറ്റിങ് നല്‍കിയത്.
- എസ്ബിഐ- നിരവധി മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ സൂചിപ്പിച്ച ശരാശരി ലക്ഷ്യവില അനുസിച്ച് മാര്‍ക്കറ്റ് വിലയേക്കാള്‍ 29.9 ശതമാനം വരെ വര്‍ധന ഓഹരികളിലൂടെ നേടാനാകുമെന്നാണ് അനുമാനം. 42 വിപണി വിദഗ്ധരാണ് എസ്ബിഐ ഓഹരി വാങ്ങാമെന്ന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്



Click it and Unblock the Notifications
