നിഫ്റ്റി ഇറങ്ങി തുടങ്ങിയപ്പോള്‍ ഈ 150 പെന്നി ഓഹരികള്‍ കയറിത്തുടങ്ങി; 6 മാസത്തില്‍ 1,700% ലാഭം!

2021 ഒക്ടോബറിലാണ് പ്രധാന സൂചികകള്‍ സര്‍വകാല റെക്കോഡ് നിലവാരം കുറിച്ചത്. നിഫ്റ്റി 18,606-ലും സെന്‍സെക്‌സ് 62,245-ലുമാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തിയത്. അതിനു ശേഷം ആറ് മാസത്തിലേറയായി വിപണി തിരുത്തലിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ്. എന്നാല്‍ ഇതേകാലയളവില്‍ നിക്ഷേപകര്‍ക്ക് സ്വപ്‌ന നേട്ടം നല്‍കിയ ഒരു വിഭാഗം പെന്നി ഓഹരികളും ഇവിടെയുണ്ട്. ഏസ് ഇക്വിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറ് മാസക്കാലയളവില്‍ 150 പെന്നി ഓഹരികളാണ് 100 മുതല്‍ 1,700 ശതമാനം വരെ മുന്നേറിയത്. മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 1,000 കോടിയില്‍ താഴെ നില്‍ക്കുന്ന ഓഹരികളെയാണ് പഠനവിധേയമാക്കിയത്.

മിഡ്കാപ് സൂചിക

കഴിഞ്ഞ 6 മാസ കാലയളവില്‍ സെന്‍സെക്‌സില്‍ 8 ശതമാനത്തിലേറെ ഇടിവാണ് കാണിക്കുന്നത്. ബിഎസ്ഇയിലെ മിഡ്കാപ് സൂചികയും സ്‌മോള്‍കാപ് സൂചികയും 8 ശതമാനത്തിലേ െഇടിഞ്ഞു. അടുത്തിടെ ആഭ്യന്തര വിപണിയില്‍ നേരിടുന്ന തിരിച്ചടി പ്രധാനമായും പ്രതികൂല ആഗോള ഘടകങ്ങള്‍ കാരണമാണ്. ക്രൂഡ് ഓയില്‍ വിലവര്‍ധനവും റഷ്യ ഉക്രൈന്‍ യുദ്ധവും അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതും ഒക്കെ ഉദാഹരണം. സമാനമായി ജിഡിപിയിലെ അനുമാന നിരക്ക് വെട്ടിക്കുറച്ചതും പണപ്പെരുപ്പവും റിസര്‍വ് ബാങ്ക് ഉദാരനയം ഉപേക്ഷിക്കുന്നതിന്റെ സൂചനയുമൊക്കെ ആഭ്യന്തര തലത്തിലും പ്രതികൂല ഘടകങ്ങളാണ്. ഇതിനിടെയിലും നേട്ടം കൊയ്ത പെന്നി ഓഹരികളെ താഴെ ചേര്‍ക്കുന്നു.

പോളോ ക്വീന്‍

വിവിധ ഉത്പന്നങ്ങളുടെ വ്യാപാരം നടത്തുന്ന പോളോ ക്വീന്‍ ഇന്‍ഡസ്ട്രിയല്‍ & ഫിന്‍ടെക് എന്ന ഓഹരിയാണ് കഴിഞ്ഞ ആറ് മാസത്തിനിടെ 1,700 ശതമാനം വര്‍ധന കൈവരിച്ച് നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ 3.46 രൂപയിലുണ്ടായിരുന്ന ഓഹരി കഴിഞ്ഞ ദിവസത്തോടെ 62.05 രൂപയിലേക്കാണ് കുതിച്ചുയര്‍ന്നത്. പൂക്കളുടെ വ്യാപാരം നടത്തുന്ന എലഗന്റ് ഫ്‌ലോറികള്‍ച്ചര്‍ & അഗ്രോടെക് ഓഹരികള്‍ 1,600 ശതമാനവും 'പ്രതാപ് വനസ്പതി' എന്ന ബ്രാന്‍ഡിലുള്ള ഭക്ഷ്യ എണ്ണയുടെ നിര്‍മാതാക്കളായ വെജിറ്റബിള്‍ പ്രോഡക്ട്‌സ് ഓഹരികള്‍ 1,550 ശതമാനം നേട്ടവും ഇതേകാലയളവില്‍ കരസ്ഥമാക്കി.

എംആര്‍സി എക്‌സിം

ട്രേഡിങ് സ്ഥാപനമായ എംആര്‍സി എക്‌സിം ഓഹരികള്‍ 1,395 ശതമാനം വര്‍ധനയും ഐടി കമ്പനിയായ ക്രെസന്‍ഡ സൊല്യൂഷന്‍സ് 1,130 ശതമാനവും ട്രേഡിങ് കമ്പനിയായ ഹേമാങ് റിസോഴ്‌സസ് 1,057 ശതമാനവും ഉയര്‍ച്ച കൈവരിച്ചു. ഇതോടെ 6 ഓഹരികളാണ് കഴിഞ്ഞ 6 മാസത്തിനിടെ 1,000 ശതമാനത്തിലേറേ നേട്ടം സ്വന്തമാക്കിയത്.

400- 900% നേട്ടം

രാജ് റയോണ്‍ ഇന്‍ഡസ്ട്രീസ്, ബിസിഎല്‍ എന്റര്‍പ്രൈസസ്, ഗുജറാത്ത് ക്രെഡിറ്റ് കോര്‍പറേഷന്‍, പാനാഫിക് ഇന്‍ഡസ്ട്രീസ്, മോഡേണ്‍ സ്റ്റീല്‍സ്, ബെയ്ഡ് ലീസിങ് & ഫിനാന്‍സ്, കണ്‍സോളിഡേറ്റഡ് കണ്‍സ്ട്രക്ഷന്‍, വിസാഗര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെമോ ഓര്‍ഗാനിക്, ജയ്ഹിന്ദ് സിന്തറ്റിക്‌സ് എന്നീ ഓഹരികള്‍ 400 മുതല്‍ 900 ശതമാനം വരെയുള്ള ഉയര്‍ച്ച നേടി.

300- 400% നേട്ടം

300- 400% നേട്ടം

ഡെക്കാന്‍ ബെയറിങ്‌സ്, ബീയൂ ഓവര്‍സീസ്, ഇന്റഗ്രേറ്റഡ് പ്രോട്ടീന്‍സ്, ത്രിവേണി ഗ്ലാസ്, സവാക ബിസിനസ്, ഇന്നോകോര്‍പ്, തോയം ഇന്‍ഡസ്ട്രീസ്, ഐഎസ്എഫ് ശേഷാന്ദ്രി ഇന്‍ഡസ്ട്രീസ്, ലീ & നീ സോഫ്റ്റ്വര്‍സ്, ജികെ കണ്‍സള്‍ട്ടന്‍സ്.

250- 300% ഉയര്‍ച്ച

പാദം കോട്ടണ്‍ യാണ്‍സ്, സാംടെക്‌സ് ഫാഷന്‍സ്, പാന്‍ ഇന്ത്യ കോര്‍പ്, എആര്‍സി ഫിനാന്‍സ്, അംമ്രാവേള്‍ഡ് അഗ്രികോ, എംഎഫ്എല്‍ ഇന്ത്യ, ജെ തപരിയ പ്രോജക്ട്‌സ്, ലുഹാരുക മീഡിയ & ഇന്‍ഫ്രാ, നട്ടൂര ഹ്യൂ കെം, ഐഎല്‍ & എഫ്എസ് എന്‍ജിനീയറിംഗ്, സെനിത്ത് സ്റ്റീല്‍ പൈപ്സ്, ആദി ഇന്‍ഡസ്ട്രീസ്, മഹാരാഷ്ട്ര കോര്‍പ്.

പെന്നി ഓഹരികള്‍

പെന്നി ഓഹരികള്‍

പെന്നി ഓഹരികളെ സംബന്ധിച്ച് കൃത്യമായ നിര്‍വചനമില്ല. എങ്കിലും 10 രൂപയില്‍ താഴെയുള്ള ഓഹരികളെയാണ് ഇത്തരം ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. കമ്പനിയില്‍ പ്രമോട്ടര്‍ക്ക് കുറഞ്ഞ ഓഹരി പങ്കാളിത്തം, വന്‍ കടബാധ്യത, കൃത്യമായി ലാഭവിഹിതം നല്‍കാറില്ലാത്തത്, കുമിഞ്ഞു കൂടുന്ന നഷ്ടം തുടങ്ങിയവയൊക്കെ പെന്നി ഓഹരികളുടെ പൊതുസ്വഭാവ സവിശേഷതകളാണ്. എല്ലാ പെന്നി സ്റ്റോക്കുകളിലും സ്വപ്‌ന നേട്ടം പ്രതീക്ഷിക്കുന്നത് ബുദ്ധിശൂന്യമായ നടപടിയാവും.

ഊഹാപോഹങ്ങളാണ്

അടിസ്ഥാനപരമായ വസ്തുകളും കമ്പനിയുടെ സാമ്പത്തിക നിലയേക്കാളും അധികം ഊഹാപോഹങ്ങളാണ് ഇത്തരം ഓഹരികളെ ഉയര്‍ത്തിവിടുന്നത്. അതേസമയം, അടിസ്ഥാനപരമായി ശക്തമായ നിലയിലാണെങ്കില്‍ ഓഹരിക്ക് അര്‍ഹിച്ച വില വിപണി കൊടുക്കുകയും നിലനിര്‍ത്തുകയും ചെയ്യും. ബുള്‍ തരംഗത്തില്‍ പെന്നി ഓഹരികളുടെ കുതിപ്പ് സര്‍വസാധാരണമാണ്. എന്നാല്‍ കുതിപ്പുകണ്ട് ഇത്തരം ഓഹരികളില്‍ വൈകി പ്രവേശിക്കുന്നവര്‍ വിപണിയിലെ തകര്‍ച്ചയ്ക്കിടെയോ വില ബോധപൂര്‍വം ഉയര്‍ത്തിയവര്‍ പിന്മാറുകയോ ചെയ്യമ്പോള്‍ പലപ്പോഴും പുറത്തുകടക്കാന്‍ കഴിയാതെ ഓഹരികളില്‍ കുടുങ്ങി പോകാറുമുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X