ഇനി വെച്ചടി വെച്ചടി കയറ്റം! ഗോള്‍ഡന്‍ ക്രോസോവര്‍ കാണിച്ച 5 ബ്രേക്കൗട്ട് ഓഹരികള്‍; നോക്കുന്നോ?

ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കുമായി കൂടുതല്‍ നിക്ഷേപകരും ആശ്രയിക്കുന്നത് 'ടെക്‌നിക്കല്‍ അനാലിസി'സിനെയാണ്. ഓഹരിയുടെ ചാര്‍ട്ടുകളില്‍ നിയതമായ ക്രമത്തിലും രൂപങ്ങളിലും പ്രത്യക്ഷമാകുന്ന പാറ്റേണുകളില്‍ നിന്നും അതില്‍ അന്തര്‍ലീനമായിരിക്കുന്ന ട്രെന്‍ഡിനെ തിരിച്ചറിയുന്ന അപഗ്രഥന രീതിയാണിത്.

ഗോള്‍ഡണ്‍ ക്രോസോവര്‍

ഗോള്‍ഡണ്‍ ക്രോസോവര്‍

ഹ്രസ്വകാല മൂവിങ് ആവറേജുകള്‍ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരം മറികടക്കുമ്പോള്‍ രൂപപ്പെടുന്നതാണ് 'ഗോള്‍ഡന്‍ ക്രോസോവര്‍' പാറ്റേണ്‍. ഓഹരിയുടെ 50-ദിവസ മൂവിങ് ആവറേജ് (DMA) നിലവാരം 200-ഡിഎംഎ നിലവാരം മറികടക്കുന്ന സാഹചര്യമാണിത്. ടെക്‌നിക്കല്‍ ചാര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇത്തരമൊരു പാറ്റേണ്‍, അടിസ്ഥാനമാക്കിയിരിക്കുന്ന ഓഹരിയുടെ അന്തര്‍ലീനമായ ബുള്ളിഷ് ട്രെന്‍ഡിന്റെ സാധൂകരണം കൂടിയാണ്. അസ്ഥിരമായ വിപണിയില്‍ നിക്ഷേപതന്ത്രം രൂപപ്പെടുത്താന്‍ ഇത്തരം ക്രോസോവറുകള്‍ ഏറെ ഫലപ്രദമാണ്.

ഏറ്റവുമൊടുവില്‍ ഗോള്‍ഡന്‍ ക്രോസോവര്‍ പാറ്റേണ്‍ ദൃശ്യമായ 5 ബ്രേക്കൗട്ട് ഓഹരികളുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

റാംകി ഇന്‍ഫ്രാസ്ട്രക്ചര്‍

റാംകി ഇന്‍ഫ്രാസ്ട്രക്ചര്‍

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ കാപ് കമ്പനിയാണ് റാംകി ഇന്‍ഫ്രാസ്ട്രക്ചര്‍. അതേസമയം കഴിഞ്ഞ ദിവസം ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 209.90 രൂപയിലായിരുന്നു. നിലവില്‍ റാംകി ഇന്‍ഫ്രാസ്ട്രക്ചര്‍ (BSE: 504067, NSE : ZENSARTECH) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 186.54 രൂപയിലും 200-ഡിഎംഎ നിലവാരം 186.16 രൂപയിലുമാണ് രേഖപ്പെടുത്തിയത്.

സെന്‍സാര്‍ ടെക്നോളജീസ്

സെന്‍സാര്‍ ടെക്നോളജീസ്

പരമ്പരാഗത സേവനങ്ങള്‍ മുതല്‍ നവീന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ഐടി സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയാണ് സെന്‍സാര്‍ ടെക്നോളജീസ്. അതേസമയം തിങ്കളാഴ്ച ഈ സ്‌മോള്‍ കാപ് ഓഹരി 191.90 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ സെന്‍സാര്‍ ടെക്നോളജീസ് (BSE: 532538, NSE : ULTRACEMCO) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 195.89 രൂപയിലും 200-ഡിഎംഎ നിലവാരം 195.30 രൂപയിലുമാണ് നില്‍ക്കുന്നത്.

അള്‍ട്രാടെക് സിമന്റ്

അള്‍ട്രാടെക് സിമന്റ്

രാജ്യത്തെ ഏറ്റവും വലിയ സിമന്റ് കമ്പനിയും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗവുമാണ് അള്‍ട്രാടെക് സിമന്റ്. അതേസമയം കഴിഞ്ഞ ദിവസം ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ് 6,242.55 രൂപയിലായിരുന്നു. നിലവില്‍ അള്‍ട്രാടെക് സിമന്റ് (BSE: 533262, NSE : RAMKY) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 6,527.24 രൂപയിലും 200-ഡിഎംഎ നിലവാരം 6,520.14 രൂപയിലുമാണ് രേഖപ്പെടുത്തിയത്.

ജികെഡബ്ല്യൂ

ജികെഡബ്ല്യൂ

വെയര്‍ ഹൗസിങ് മേഖലയിലും നിക്ഷേപം ഉള്‍പ്പെടെയുള്ള ധനകാര്യ സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് ജികെ ഡബ്ല്യൂ ലിമിറ്റഡ്. അതേസമയം തിങ്കളാഴ്ച ഈ സ്‌മോള്‍ കാപ് ഓഹരി 600.05 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ ജികെഡബ്ല്യൂ (NSE : GKWLIMITED) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 586.18 രൂപയിലും 200-ഡിഎംഎ നിലവാരം 585.90 രൂപയിലുമാണ് നില്‍ക്കുന്നത്.

വെല്‍ത്ത് ഫസ്റ്റ്

വെല്‍ത്ത് ഫസ്റ്റ്

ഓഹരി ബ്രോക്കിങ്, പോര്‍ട്ട്‌ഫോളിയോ സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് വെല്‍ത്ത് ഫസ്റ്റ് പോര്‍ട്ട്‌ഫോളിയോ മാനേജേര്‍സ് ലിമിറ്റഡ്. അതേസമയം കഴിഞ്ഞ ദിവസം ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ് 269.30 രൂപയിലായിരുന്നു. നിലവില്‍ വെല്‍ത്ത് ഫസ്റ്റ് (NSE : WEALTH) ഓഹരിയുടെ 50-ഡിഎംഎ നിലവാരം 254.22 രൂപയിലും 200-ഡിഎംഎ നിലവാരം 254.12 രൂപയിലുമാണ് രേഖപ്പെടുത്തിയത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X