പരമാവധി 6 മാസ പരിധിയില്‍ ഹ്രസ്വകാല നിക്ഷേപത്തിനായി നിര്‍ദേശിക്കുന്ന ഓഹരികളെയാണ് ഗ്ലാഡിയേറ്റര്‍ സ്റ്റോക്സ് എന്നു വിശേഷിപ്പിക്കുന്നത്. മുന്‍കൂട്ടി നിര്‍ദേശിച്ച നിശ്ചിത വില നിലവാരത്തിനുള്ളില്‍ ഓഹരി നില്‍ക്കുമ്പോഴാണ് വാങ്ങിക്കേണ്ടത്. തുടര്‍ന്ന് ക്ലോസിങ് നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദിഷ്ട സ്റ്റോപ് ലോസ് ക്രമീകരിച്ചു കൊണ്ടാവണം ഓഹരി കൈവശം വെയ്ക്കേണ്ടത്. അടുത്ത 3 മാസത്തിനുള്ളില്‍ ലക്ഷ്യവില ഭേദിക്കുമെന്ന് കണക്കുക്കൂട്ടുന്ന 5 ഓഹരികളാണ് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ഹ്രസ്വകാല നിക്ഷേപത്തിനായി നിര്‍ദേശിച്ചിരിക്കുന്നത്.
ഗുജറാത്ത് പിപാവാവ് പോര്‍ട്ട്
രാജ്യത്തെ ആദ്യ സ്വകാര്യ തുറമുഖമാണ് ഗുജറാത്ത് പിപാവാവ് പോര്‍ട്ട് (BSE: 533248, NSE: GPPL). ബുധനാഴ്ച ഓഹരികള്‍ 92.6 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. 88- 92 രൂപ റേഞ്ചിനുള്ളില്‍ ഓഹരി എത്തുമ്പോള്‍ വാങ്ങാം. 3 മാസത്തിനുള്ളില്‍ 105 രൂപയിലേക്ക് ഓഹരി വില ഉയരുമെന്നാണ് നിഗമനം. 14- 19 ശതമാനം വരെ ലാഭം നേടാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 82 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഓഹരി വാങ്ങാനുള്ള നിര്‍ദേശം ഐസിഐസിഐ സെക്യൂരിറ്റീസ് നല്‍കിയത്.
ആക്സിസ് ബാങ്ക്
സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ആക്സിസ് ബാങ്ക് (BSE: 532215, NSE: AXISBANK) ഇന്ന് 774 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 752 രൂപയില്‍ നില്ക്കുമ്പോള് മാര്‍ച്ച് 30-നാണ് ഓഹരി വാങ്ങാനുള്ള നിര്‍ദേശം ബ്രോക്കറേജ് സ്ഥാപനം നല്‍കിയത്. 3 മാസത്തിനുള്ളില്‍ ഓഹരി 835 രൂപയിലേക്ക് മുന്നേറുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ 11 ശതമാനം വരെ നേട്ടം ലഭിക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 695 രൂപയില്‍ ക്രമീകരിക്കണമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
ഇന്‍ഫോ എഡ്ജ്
നിരവധി ഓണ്‍ലൈന്‍ ക്ലാസിഫൈഡ് ബ്രാന്‍ഡുകളുടെ ഉടമസ്ഥരും നിരവധി സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപകരുമാണ് ഇന്‍ഫോ എഡ്ജ് ഇന്ത്യ (BSE: 532777, NSE: NAUKRI). നൗക്കരി.കോം, 99ഏക്കേര്‍സ്.കോം, ജീവന്‍സാഥി.കോം, ശിക്ഷ.കോം തുടങ്ങിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്കുന്ന പോര്‍ട്ടലുകളും ഇന്‍ഫോ എഡ്ജിന്റെ കീഴിലുളളതാണ്. ഇന്ന് 4,729 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. മാര്‍ച്ച് 22-ന് ഓഹരി വില 4,703 രൂപയില്‍ നില്‍ക്കുമ്പോഴാണ് ഹ്രസ്വകാല നിക്ഷേപത്തിന് ശുപാര്‍ശ നല്‍കിയത്. 3 മാസത്തിനുള്ളില്‍ 5,380 രൂപയിലേക്ക് ഓഹരി എത്തുമെന്നാണ് നിഗമനം. ഇതിലൂടെ 15 ശതമാനം ലാഭം നേടാനാകും. ഈ ഓഹരി 4,315 രൂപയില്‍ താഴേക്ക് പതിക്കുകയാണെങ്കില്‍ വിറ്റുമാറി നഷ്ടം പരിമിതപ്പെടുത്തണം.
ടെക് മഹീന്ദ്ര
ഇന്ത്യയിലെ വന്‍കിട ഐടി കമ്പനികളിലൊന്നാണ് ടെക് മഹീന്ദ്ര (BSE: 532755, NSE: TECHM). ബുധനാഴ്ച 1,459 രൂപയിലാണ് ഓഹരിയുടെ വ്യാപാരം അവാസാനിപ്പിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 14-ന് ഓഹരി വില 1,493 രൂപയില്‍ നില്‍ക്കുമ്പോഴാണ് ഓഹരി വാങ്ങാമെന്നുള്ള നിര്‍ദേശം ബ്രോക്കറേജ് സ്ഥാപനം നല്‍കിയത്. അടുത്ത 3 മാസത്തിനുള്ളില്‍ ഓഹരി വില 1,690-ലേക്ക് കുതിച്ചയുരും എന്നാണ് പ്രതീക്ഷ. ഇതിലൂടെ 14 ശതമാനം നേട്ടം കരസ്ഥമാക്കാനാകും. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,328 രൂപയില്‍ ക്രമീകരിക്കണമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
ഭാരത് ഇലട്രോണിക്സ്
വ്യോമയാന, പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത പൊതുമേഖല സ്ഥാപനമാണ് ഭാരത് ഇലട്രോണിക്സ് അഥാവ ബെല്‍ (BSE: 500049, NSE: BEL). ഇന്ന് 220 രൂപ നിലവാരത്തിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 9-ന് ഓഹരി വില 213.5 രൂപയില്‍ നില്‍ക്കുമ്പോഴാണ് ബ്രോക്കറേജ് സ്ഥാപനം വാങ്ങിക്കാനുള്ള ശുപാര്‍ശ നല്‍കിയത്. അടുത്ത 3 മാസത്തിനുള്ളില്‍ ഓഹരി വില 245 രൂപയിലേക്ക് കുതിച്ചെത്താമെന്നാണ് നിഗമനം. ഇതിലൂടെ 16 ശതമാനം വരെ ലാഭം നേടാനാകും. ഈ ഓഹരി 192 നിലവാരത്തിനും താഴേക്ക് പോകുകയാണെങ്കില്‍ ഓഹരി വിറ്റുമാറമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദേശിച്ചു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications